പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെൺതേക്ക് (ശാസ്ത്രീയനാമം: Lagerstroemia microcarpa). വെണ്ടേക്ക്‌ എന്നും വെള്ളിലവ് എന്നും പറയും. 25 മീറ്ററിലേറെ ഉയരം വയ്ക്കും.[1] സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്‌. പൊളിഞ്ഞുവരുന്ന തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്‌. തടിക്ക്‌ ആകൃതിയിലും നിറത്തിലും സുന്ദരിമാരോട് സാദൃശ്യമുള്ളതുകൊണ്ട്‌ ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്‌.

വെൺതേക്ക്
വെൺതേക്ക് മരം പേരാവൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
L. microcarpa
Binomial name
Lagerstroemia microcarpa
Hance
മൂന്ന് വെൺതേക്കിൻ്റെ വിത്തുകൾ അടുപ്പിച്ച് മുളക്കുന്നു

കേരളത്തിൽ മലയോരത്തെ റോഡുവക്കുകളിൽ, പ്രത്യേകിച്ച് വയനാട്ടിൽ ഒട്ടേറെ വെൺതേക്ക് മരങ്ങൾ ഇന്നും നിലനിൽക്കുന്നു. ചില കാപ്പിത്തോട്ടങ്ങളിലും വലിയ മരങ്ങളുണ്ട്.

വെൺതേക്കിന്റെ തടി
പ്രമാണം:വെൺതേക്ക്കാട്.JPG

ഓരോ വെൺതേക്ക് മരത്തിന് കീഴിലും ഓരോ കൊല്ലവും ലക്ഷക്കണക്കിന് വിത്തുകൾ വീണുകിടക്കുമെങ്കിലും ഇവയിൽ ഒന്നുപോലും മുളക്കാറില്ല. കാരണം, മിക്ക വിത്തുകൾക്കും ജീവനുള്ള ഭ്രൂണം ഉണ്ടാവാറില്ല. കാടുകളിൽ പടുകൂറ്റൻ വെൺതേക്ക് മരങ്ങൾ തലയുയർത്തി നിൽക്കുന്ന മനോഹരമായ കാഴ്ചക്കിടയിലും വേദനിപ്പിക്കുന്ന കാര്യം ഒരു തൈ പോലും എവിടെയും കാണുകയില്ല എന്നതാണ്. നാട്ടുകാർക്കിടയിലും ഇതിനെക്കുറിച്ച് അറിവ് കുറവാണ്. പലരും വെൺതേക്കിൻ്റെ തടിക്ക് വില കുറവായതുകൊണ്ട് ഇതിനെ ഒരു പാഴ്മരമായി തള്ളിക്കളയുന്നു. ഈ മരത്തെക്കുറിച്ചുള്ള പഠനങ്ങളും ഏറെയില്ല.

പണ്ടു കാലത്ത് കാവുകൾ ഏറെ ഉണ്ടായിരുന്നപ്പോൾ വെൺതേക്ക് ഉൾപ്പെടെ ഇപ്പോൾ നാട്ടുകാർ വിലകൊടുക്കാത്ത എത്രയോ തനത് മരങ്ങൾ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. ഇതിൻ്റെ എറ്റവും വലിയ തെളിവ് കമ്മാടം കാവാണ്. അവിടെ ഇപ്പോഴും ഒട്ടേറെ വെൺതേക്കുകളുണ്ട്.

മുളച്ച വെൺതേക്കിൻ്റെ വിത്ത്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെൺതേക്ക്&oldid=4083904" എന്ന താളിൽനിന്ന് ശേഖരിച്ചത്