യോനീമുഖത്തെ ഭാഗികമായി ചുറ്റിയരീതിയിൽ കാണപ്പെടുന്ന ഇലാസ്തികതയുള്ള നേർത്ത കോശപടലമാണ് കന്യാചർമ്മം. (ഇംഗ്ലീഷ്: ഹൈമെൻ /Hymen). യോനീമുഖത്തിന്റെ ഒരു ഭാഗമായ കന്യാചർമ്മം യോനിയുണ്ടാക്കിയിരിക്കുന്ന തരം കോശങ്ങളാൽ രൂപപ്പെട്ടിരിക്കുന്നു.[1][2] കന്യാചർമ്മം ശരീരത്തിലോ പ്രത്യുൽപാദന വ്യവസ്ഥയിലോ ഒരു ഉദ്ദേശ്യവും നിറവേറ്റുന്നില്ല.[3] ചിലർക്ക് ജന്മനാ തന്നെ കന്യാചർമം ഉണ്ടാവില്ല. ഈ പാളി പലരിലും പല വലിപ്പത്തിൽ കാണപ്പെടുന്നു. പെൺകുട്ടികളിൽ ഇത് ചന്ദ്രക്കലയുടെ ആകൃതിയിലാണ് കൂടുതലും കാണപ്പെടുന്നത്. ഋതുമതിയാകുന്നതോടെ ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിന്റെ പ്രവർത്തനഫലമായി ഇത് കൂടുതൽ ഇലാസ്തികതയുള്ളതായി മാറുന്നു. കന്യാചർമത്തിൽ കാണപ്പെടുന്ന ദ്വാരത്തിലൂടെ ആർത്തവരക്തം പുറത്തേക്ക് പോകുന്നു. കന്യാചർമ്മം യോനിയിലെ ഉള്ളിലെ അതേ നിറമാണ് എന്നത്കൊണ്ടു തന്നെ പൊതുവേ കാണാൻ സാധിക്കില്ല, മാത്രമല്ല വിരലുകൊണ്ട് പോലും ഇത് മനസ്സിലാക്കാൻ സാധിക്കുകയില്ല. പല രീതിയിൽ ഒരു വ്യക്തിക്ക് കന്യാചർമ്മം നഷ്ടപ്പെടാം.‌ ലൈംഗികബന്ധത്തിൽ മാത്രമല്ല, യോനി കഴുകുമ്പോഴോ, സൈക്കിൾ ചവിട്ടുമ്പോഴോ, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം മൂലമോ, കായികാദ്ധ്വാനങ്ങളിലോ, നൃത്തത്തിലോ, യോഗ ചെയ്യുമ്പോഴോ, യോനിയുടെ ഉൾഭാഗത്തെ ഉത്തേജിപ്പിക്കുന്ന രീതിയിൽ സ്വയംഭോഗം ചെയ്താലോ ഇതിന് അല്പം പരിക്ക് പറ്റാം, ചിലപ്പോൾ പരിക്ക് പറ്റാതെയുമിരിക്കാം. അതല്ലാതെ കന്യാചർമ്മം പൂർണമായി നഷ്ടപെടുന്ന സാഹചര്യം തീരെ കുറവാണ്. പലരിലും ഇത് കൊണ്ടൊന്നും കന്യാചർമത്തിന് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. അതിനാൽ കന്യാചർമ്മം ഉള്ള ഒരു സ്ത്രീ കന്യക (വിർജിൻ) ആയിക്കൊള്ളണമെന്നില്ല, കന്യാചർമ്മം ഇല്ലായെന്നുള്ളത് കന്യകയല്ല എന്നതിന് തെളിവുമല്ല.

കന്യാചർമ്മത്തിന്റെ സ്കീമാറ്റിക് ഡ്രോയിംഗ്.

കന്യാചർമ്മവും ലൈംഗികബന്ധവും തിരുത്തുക

കന്യാചർമവുമായി ബന്ധപെട്ടു പല തെറ്റിദ്ധാരണകളും സമൂഹത്തിൽ കാണപ്പെടാറുണ്ട്. ഇവയിൽ പലതും സ്ത്രീകളെ മോശമായി ബാധിക്കാറുണ്ട്. ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറിയുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ധാരണ അതിൽ പ്രധാനമാണ്. ചില സംസ്കാരങ്ങളിൽ നവദമ്പതികളുടെ കിടക്കയിൽ വെള്ള വസ്ത്രങ്ങൾ വിരിക്കുന്നത് ഇങ്ങനെ ഉണ്ടാകുന്ന രക്തസ്രാവം പരിശോധിക്കാൻ വേണ്ടിയാണെന്ന് പറയപ്പെടുന്നു. സ്ത്രീകളുടെ ചാരിത്ര്യം പുരുഷാധിപത്യ സമൂഹം ഉറപ്പ് വരുത്തിയിരിക്കുന്നതും അങ്ങനെ ആയിരുന്നു. എന്നാൽ ഇത് തികച്ചും തെറ്റാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കന്യാചർമത്തിൽ വലിയതോതിൽ രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലുകൾ ഒന്നും തന്നെയില്ല. സ്ത്രീകളിൽ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ യോനിഭാഗത്തേക്കുള്ള രക്തപ്രവാഹം വർധിക്കുകയും, യോനീപേശികൾ വികസിക്കുകയും, വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Vaginal Lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു; തുടർന്ന് രക്തം വരാനും വേദന ഉണ്ടാകുവാനുമുള്ള സാധ്യത തീരെ കുറവാണ്. പലപ്പോഴും ഇലാസ്തികതയുള്ള കന്യാചർമ്മം സംഭോഗത്തിനായി മാറിക്കൊടുക്കുന്നു. എന്നാൽ യോനിയിൽ ആവശ്യമായ ലൂബ്രിക്കേഷനോ പേശികൾക്ക് വികാസമോ ഇല്ലെങ്കിൽ രക്തം പൊടിയാനും വേദനയുണ്ടാകുവാനും സാധ്യതയുണ്ട്. ഘർഷണം കാരണം വരണ്ട യോനിയിലുണ്ടാകുന്ന ചെറിയ മുറിവുകളും പോറലുകളുമാണിതിനു കാരണം. പങ്കാളിയോടുള്ള പരിചയക്കുറവും ഉത്കണ്ഠയും മാനസിക സമ്മർദവും സ്ത്രീകളിൽ ഉത്തേജനം ഉണ്ടാകാതിരിക്കാൻ ഒരു കാരണമാണ്. ഇത് ഭാവിയിൽ സ്ത്രീകളിൽ ലൈംഗികതാല്പര്യക്കുറവിലേക്ക് നയിക്കാനും, വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാകുവാനും ഇടയാക്കാറുണ്ട്. യോനിയിൽ ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള ക്രൂരമായ ലൈംഗിക പീഡനവും രക്തസ്രാവം ഉണ്ടാകാൻ മറ്റൊരു കാരണമാണ്. ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം (Vaginismus), യോനീ വരൾച്ച (Vaginal dryness), യോനിയിലെ അണുബാധ എന്നിവ ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയുണ്ടാകാൻ പ്രധാന കാരണമാണ്. ഇവയൊന്നും കന്യാചർമവുമായി യാതൊരു ബന്ധവുമില്ല. ഉഭയ സമ്മതത്തോടെയും, സന്തോഷകരമായ നേരവും മാത്രം ലൈംഗിക ബന്ധത്തിന് തിരഞ്ഞെടുക്കുകയും, ആവശ്യത്തിന് സമയം തൃപ്തികരമായ ബാഹ്യകേളി അഥവാ ആമുഖലീലകൾക്ക് (ഫോർപ്ലേ/foreplay) ചിലവഴിക്കേണ്ടതും ശരിയായ ലൂബ്രിക്കേഷന് അനിവാര്യമാണ്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വിപണിയിൽ ലഭ്യമായ ഏതെങ്കിലും മികച്ച ജലാധിഷ്ഠിത ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) ഉപയോഗിക്കുന്നത് ഗുണകരമാണ് എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മേല്പറഞ്ഞ കാര്യങ്ങളിൽ ശാസ്ത്രീയമായ അറിവുള്ളവരിൽ ഇത്തരം പ്രശ്നങ്ങളും കുറവായിരിക്കും. സംഭോഗവേളയിൽ യോനി ഭാഗത്ത്‌ നിന്നും അമിതമായ രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടത് അനിവാര്യമാണ്. [4][5] [6] [7][8][9]

കന്യകാത്വ പരിശോധന തിരുത്തുക

കന്യാചർമ്മവുമായി കന്യകാത്ത്വത്തിന് പ്രത്യേകിച്ച് ബന്ധമില്ലെന്നും പറയാം. കന്യകാത്വം കണ്ടുപിടിക്കാൻ ശാസ്ത്രീയമായി ഒരു മാർഗവും നിലവിലില്ല. കന്യക എന്ന അവസ്ഥയെ കുറിക്കാൻ കന്യചർമ്മം നിരീക്ഷിക്കുന്നതിനെ ചോദ്യം ചെയ്തു വരുന്നു.[10][11] എന്നാൽ ഇന്നും ചില രാജ്യങ്ങളിൽ കന്യകാത്വം പരിശോധിക്കുന്നത് കന്യചർമ്മത്തിന്റെ അവസ്ത പരിശോധിച്ചാണ്.

ഹൈമെനോപ്ലാസ്റ്റി തിരുത്തുക

കൃത്രിമ കന്യകാത്വം സൃഷ്ടിക്കാൻ ഹൈമെനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ചെയ്തു വരുന്നുണ്ട്. ഇതല്ലാതെ കന്യാചർമ്മത്തിനുണ്ടാകുന്ന ചെറിയ പരിക്കുകൾ സ്വയം സുഖപ്പെടാറുണ്ട്. [12]

അവ്യക്തമായ കന്യാചർമ്മം തിരുത്തുക

പല തരത്തിലുള്ള കന്യാചർമ്മങ്ങൾ ഉണ്ട്. ഏകദേശം 2,000 സ്ത്രീകളിൽ ഒരാൾക്ക് കന്യാചർമ്മം വികസിക്കുന്നില്ല. കന്യാചർമ്മത്തിന് ഒരു ദ്വാരം ഉണ്ടാകണമെന്നില്ല. ഇതിനെ "അവ്യക്തമായ കന്യാചർമ്മം" എന്ന് വിളിക്കുന്നു. ഈ സാഹചര്യത്തിൽ ആർത്തവ ദ്രാവകം (പിരീഡ് ബ്ലഡ്) പുറത്തേക്ക് പോകാൻ ഒരു ദ്വാരം ശസ്ത്രക്രിയയിലൂടെ നടത്തുന്നു.[13]

അപകടങ്ങൾ തിരുത്തുക

പണ്ടുകാലം മുതലേ ആദ്യലൈംഗിക ബന്ധം മൂലം കന്യാചർമ്മത്തിനു ഛേദം സംഭവിക്കുമെന്ന് കരുതി വന്നിരുന്നു. എന്നാൽ ശാസ്ത്രീയ പഠനങ്ങളിൽ ആദ്യ ലൈംഗിക ബന്ധത്തിൽ തീർച്ചയായും രക്ത്സ്രാവം ഉണ്ടായിക്കൊള്ളമെന്നില്ല എന്ന് കണ്ടെത്തി. [14][15] പല രാജ്യങ്ങളും ചേർത്ത് നടത്തിയ പഠനത്തിൽ 50% അധികം സ്ത്രീകളും ആദ്യ ലൈംഗികബന്ധത്തിൽ തന്നെ രക്തം വന്നതായി സൂചിപ്പിച്ചു. ഇവരിൽ വേദനയുടെ അളവ് വ്യത്യസ്തമായിരുന്നു.[16][17] എല്ലാ സ്ത്രീകളിലും വേദനയുണ്ടായിരുന്നില്ല. ബലാൽസ്തംഗത്തിനിരയായ കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ നടത്തിയ പല പഠനങ്ങളിലും ആദ്യപരിശോധനയിൽ തന്നെ കന്യാചർമ്മത്തിനു ഭംഗം വന്നതായി കാണിക്കുന്നില്ല.[18][19][20] 25%-ത്തിലും കുറവ് പെൺകുട്ടികളിലാണ് കന്യാചർമ്മം പൊട്ടിയതായി കണ്ടെത്തിയത്.[20]

ഇതും കാണുക തിരുത്തുക

വേദനാജനകമായ ലൈംഗികബന്ധം

യോനി

വജൈനിസ്മസ് അഥവാ യോനീസങ്കോചം

യോനീ വരൾച്ച

ആർത്തവവിരാമവും ലൈംഗികതയും

കൃത്രിമ സ്നേഹകങ്ങൾ

ബാഹ്യകേളി

രതിമൂർച്ഛയില്ലായ്മ

സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം

രതിസലിലം

ലൈംഗികബന്ധം

കൃസരി

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; emans എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Perlman, Sally E.; Nakajyma, Steven T.; Hertweck, S. Paige (2004). Clinical protocols in pediatric and adolescent gynecology. Parthenon. p. 131. ISBN 978-1-84214-199-1.
  3. "Hymen: Overview, Function & Anatomy" (in ഇംഗ്ലീഷ്). Retrieved 2023-01-07.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Mishori, R.; Ferdowsian, H.; Naimer, K.; Volpellier, M.; McHale, T. (3 June 2019). "The little tissue that couldn't – dispelling myths about the Hymen's role in determining sexual history and assault - Fact 1A". Reproductive Health (in ഇംഗ്ലീഷ്). 16 (1): 74. doi:10.1186/s12978-019-0731-8. PMC 6547601. PMID 31159818.{{cite journal}}: CS1 maint: unflagged free DOI (link)
  7. "The Hymen". University of California, Santa Barbara. Retrieved 2020-09-19. While some females bleed the first time they have penetrative intercourse, not every female does. This depends on many factors, such as how much hymenal tissue a female has, whether her hymen has already been stretched or torn, or how thick and elastic it is.
  8. Rogers, Deborah J; Stark, Margaret (1998-08-08). "The hymen is not necessarily torn after sexual intercourse". BMJ: British Medical Journal. 317 (7155): 414. doi:10.1136/bmj.317.7155.414. ISSN 0959-8138. PMC 1113684. PMID 9694770.
  9. Emma Curtis, Camille San Lazaro (1999-02-27). "Appearance of the hymen in adolescents is not well documented". BMJ: British Medical Journal (in ഇംഗ്ലീഷ്). 318 (7183): 605. doi:10.1136/bmj.318.7183.605. PMC 1115047. PMID 10037658. We agree with Rogers and Stark that so called rupture and bleeding of the hymen is not to be routinely expected after first sexual intercourse.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Perlman2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Knight എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Hegazy, Abdelmonem; Al-Rukban, Mohammed (2012-01-01). "Hymen: Facts and conceptions". The Health (in ഇംഗ്ലീഷ്). 3 (4). ISSN 2219-8083. Possible explanations for the lack of genital trauma include... acute injuries occur but heal completely.
  13. Chang, Lisbeth and Muram, David. (2002) "Pediatric & Adolescent Gynecology" in DeCherney, Alan H. and Nathan, Lauren. Current Obstetric & Gynecological Diagnosis & Treatment, 9th edition, McGraw-Hill, 598-602.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :32 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :42 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  16. Amy, Jean-Jacques (January 2008). "Certificates of virginity and reconstruction of the hymen". The European Journal of Contraception & Reproductive Health Care (in ഇംഗ്ലീഷ്). 13 (2): 111–113. doi:10.1080/13625180802106045. ISSN 1362-5187. PMID 18465471. S2CID 37484764.
  17. Loeber, Olga (2008). "Over het zwaard en de schede; bloedverlies en pijn bij de eerste coïtus Een onderzoek bij vrouwen uit diverse culturen" (PDF). Tijdschrift voor Seksuologie (in ഡച്ച്). Vol. 32. pp. 129–137. Retrieved 2018-09-07.
  18. White, C., & McLean, I. (2006-05-01). "Adolescent complainants of sexual assault; injury patterns in virgin and non-virgin groups". Journal of Clinical Forensic Medicine (in ഇംഗ്ലീഷ്). 13 (4): 172–180. doi:10.1016/j.jcfm.2006.02.006. ISSN 1353-1131. PMID 16564196. Hymen injury was noted in 40 (50.6%) participants of the virgin group, but only 11 (12.4%) of the non-virgin group{{cite journal}}: CS1 maint: multiple names: authors list (link)
  19. Adams, Joyce A.; Girardin, Barbara; Faugno, Diana (May 2000). "Signs of genital trauma in adolescent rape victims examined acutely". Journal of Pediatric and Adolescent Gynecology (in ഇംഗ്ലീഷ്). 13 (2): 88. doi:10.1016/S1083-3188(00)00015-2. ISSN 1083-3188. PMID 10869972.
  20. 20.0 20.1 Adams, Joyce A.; Girardin, Barbara; Faugno, Diana (2001-11-01). "Adolescent Sexual Assault: Documentation of Acute Injuries Using Photo-colposcopy". Journal of Pediatric and Adolescent Gynecology (in ഇംഗ്ലീഷ്). 14 (4): 175–180. doi:10.1016/S1083-3188(01)00126-7. ISSN 1083-3188. PMID 11748013. The incidence of hymenal tears in self-described virgins was higher than in nonvirgins (19% vs. 3%, P .008);
"https://ml.wikipedia.org/w/index.php?title=കന്യാചർമ്മം&oldid=4080520" എന്ന താളിൽനിന്ന് ശേഖരിച്ചത്