കനയ്യ കുമാർ

(കനയ്യകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനയ്യ കുമാർ (ഇംഗ്ലീഷ്: Kanhaiya Kumar, ഹിന്ദി: कन्हैया कुमार). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)യുടെ നാഷണൽ എക്സിക്യൂട്ടീവ് അംഗവുംഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ(AISF)ന്റെ ഒരു നേതാവും ആയിരുന്നു.[1] 2021-ൻ ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു.[2] 2016 ഫെബ്രുവരിയിൽ ഒരു വിദ്യാർത്ഥി റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്ന കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്തു. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് അഫ്സൽ ഗുരുവിനെ 2013-ൽ തൂക്കിക്കൊന്നതിനെതിരേയും അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കു വേണ്ടിയുമായിരുന്നു ഈ റാലി സംഘടിപ്പിക്കപ്പെട്ടത്[3]. കനയ്യയുടെ അറസ്റ്റ് പിന്നീട് വലിയൊരു രാഷ്ട്രീയവിവാദമായി മാറി. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ പ്രസിഡന്റാണ്. 2021 സെപ്തംബർ 28 -ന് കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.[2]

കനയ്യകുമാർ
कन्हैया कुमार
കനയ്യകുമാർ 2016 മെയ്‌മാസത്തിൽ പട്ടാമ്പിയിൽ വന്നപ്പോൾ
ജനനംജനുവരി1987
ദേശീയതഇന്ത്യക്കാരൻ
വിദ്യാഭ്യാസംആഫ്രിക്കൻ സ്റ്റഡീസിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ പി.എച്ച്.ഡി ചെയ്യുന്നു. (2011 മുതൽ)
തൊഴിൽവിദ്യാർത്ഥി നേതാവ്
സംഘടന(കൾ)ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ

ആദ്യകാലജീവിതവും രാഷ്ട്രീയവും

തിരുത്തുക

ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിഹാട് ഗ്രാമത്തിൽ 1987 ജനുവരിയിൽ ആണ് കനയ്യ കുമാർ ജനിച്ചത്.[4] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യ്ക്ക് സ്വാധീനമുള്ള തെഗ്ര അസംബ്ലി മണ്ഡലത്തിലാണ് ബിഹാട്.[5]. ഒരേക്കറോളം കൃഷി ഭൂമി സ്വന്തമായുണ്ടെങ്കിലും കനയ്യായുടെ പിതാവ്, ജയ് ശങ്കർ സിംഹ്, പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഇടതുവശം തളർന്ന് [6] കിടപ്പിലാണ്. അമ്മ മീനാദേവി ഒരു അങ്കണവാടി ടീച്ചറാണ്. ആസ്സാമിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനും സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന ഇളയസഹോദരനും കനയ്യകുമാറിനുണ്ട്. പാരമ്പര്യമായിത്തന്നെ സി പി ഐ അനുഭാവികളാണ് കനയ്യയുടെ കുടുംബം. കർഷകരുടെ അവകാശങ്ങൾക്കായി അച്ഛനും അമ്മയും പോരാടിയിട്ടുണ്ട്. ജമിന്ദാരി സമ്പ്രദായത്തിനെതിരെ നിലപാട് എടുക്കുന്നവരായിട്ടാണ് കനയ്യയുടെ അമ്മാവന്മാർ ആ ഗ്രാമത്തിൽ അറിയപ്പെടുന്നത്.[7].

ഒരു വ്യവസായവൽകൃതനഗരമായ ബറൗണിയിലെ ആർ കെ സി സ്കൂളിലാണ് കനയ്യകുമാർ പഠിച്ചത്. ഇടതുചായ്‌വുള്ള ഒരു നാടകസംഘടനയായ ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ സംഘടിപ്പിക്കുന്ന പല നാടകങ്ങളിലും മറ്റു പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002- ൽ പാറ്റ്നയിലെ കൊളേജ് ഒഫ് കൊമേഴ്സിൽ ജ്യോഗ്രഫി ബിരുദ പഠനത്തിന് ചേർന്ന അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. എ ഐ എസ് എഫിൽ ചേർന്ന കനയ്യയെ പാറ്റ്ന കോൺഫറൻസിൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തു. എൻ എസ് എസിലും കനയ്യ സജീവമായിരുന്നു. തന്റെ കോളേജിലും പാറ്റ്ന യൂണിവേഴ്സിറ്റിയിലും മാർക്സിസ്റ്റ് കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കനയ്യ സഹായിച്ചു. കോളേജ് പഠനകാലത്ത് ഡിബേറ്റ് മൽസരങ്ങളിൽ കനയ്യ നന്നായി ശോഭിച്ചിരുന്നു. കേന്ദ്രഗവണ്മെന്റ് സംഘടിപ്പിച്ച എൻ എസ് എസിന്റെ ചർച്ച-സംവാദ മൽസരത്തിൽ ബീഹാർ വിദ്യാർത്ഥി പ്രതിനിധിസംഘത്തിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. ബിരുദാനന്തരബിരുദത്തിനു ശേഷം കനയ്യ കുമാർ ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ 5000 രൂപയുടെ സ്റ്റൈപ്പന്റോടുകൂടി എം.ഫിൽ കോഴ്സിനു ചേർന്നു. ഇപ്പോൾ ജെ.എൻ.യു.വിൽ അന്തർദ്ദേശീയ പഠന‌വിഭാഗത്തിൽ ആഫ്രിക്കൻ പഠനത്തിൽ 8000 രൂപയുടെ സ്റ്റൈപ്പന്റോടുകൂടി പി എഛ് ഡി ചെയ്തുകൊണ്ടിരിക്കുന്നു. തന്റെ നിർഭയമായ കാഴ്ചപ്പാടുകളാലും പ്രസംഗശേഷിയാലും കനയ്യ JNU വിൽ ജനകീയനായ ഒരു നേതാവാണ്. 2015 -ൽ കനയ്യ കുമാർ JNU -വിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡണ്ടാകുന്ന ആദ്യ AISF അംഗമായി. അദ്ദേഹം[8] ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ(AISA), അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSU) എന്നിവയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി.

2016 -ലെ രാജ്യദ്രോഹ ആരോപണം

തിരുത്തുക

2016 ഫെബ്രുവരി 12 -ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. ഇന്ത്യൽ പീനൽ കോഡ് സെക്ഷൻ 124-എ (രാജ്യദ്രോഹം), 120-ബി (ക്രിമിനൽ ഗൂഢാലോചന), 34 എന്നീ വകുപ്പുകൾ ചുമത്തിയായിരുനു അറസ്റ്റ്. JNU -വിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ ((DSU) കുറച്ച് മുൻ അംഗങ്ങൾ 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കവെ രാജ്യദ്രോഹപ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം. ABVP -യും BJP യുടെ എം പി മഹേഷ് ഗിരിയുമായിരുന്നു പരാതിക്കാർ. പ്രസ്തുത ചടങ്ങിൽ താൻ പങ്കെടുത്തതായി കനയ്യകുമാർ സമ്മതിച്ചിട്ടുണ്ട്[9][10]. എന്നാൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഒന്നും വിളിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. "ആ പരിപാടിയിൽ നടന്ന ഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല. ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, കൂടാതെ കാശ്മീർ ഇന്ത്യയുടെ ഒരു അവിഭാജ്യഘടകമാണെന്ന് ഞാൻ എന്നും പറഞ്ഞിട്ടുമുണ്ട്."[11] എന്ന് ഒരു അഭിമുഖത്തിൽ കനയ്യ പറയുകയുണ്ടായി. ചോദ്യം ചെയ്യലിൽ രാജ്യദ്രോഹപരമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് കനയ്യ ആവർത്തിക്കുകയുണ്ടായി.[12]

പെട്ടെന്നുതന്നെ കനയ്യയുടെ അറസ്റ്റ് രാജ്യത്തെങ്ങും ഒരു മുഖ്യരാഷ്ട്രീയ സംഭവമായി മാറുകയും പ്രതിപക്ഷപാർട്ടികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, JNU -വിലെ മുൻവിദ്യാർത്ഥിസമൂഹം, വിദ്യാഭ്യാസവിചക്ഷണർ, ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശപ്രസ്ഥനങ്ങൾ എന്നിവയിൽ നിന്നെല്ലാം കടുത്തവിമർശനങ്ങൾ ഏൽക്കേണ്ടിവരികയും ചെയ്തു. 2016 ഫെബ്രുവരി 16 -ന് ആയിരക്കണക്കിന് JNU വിദ്യാർത്ഥികളും അധ്യാപകരും പഠിപ്പുകമുടക്കി യൂണിവേഴ്സിറ്റി സ്തംഭിപ്പിച്ചുകൊണ്ട് രണ്ടു കിലോമീറ്റർ നീളമുള്ള മനുഷ്യച്ചങ്ങല തീർക്കുകയുണ്ടായി.[13] [14]. ലോകത്ത് പലസർവ്വകലാശാലകളിലെയും വിദ്യാർത്ഥികളും അധ്യാപകരും JNU -വിലെ സംഭവങ്ങളെ അപലപിക്കുകയും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയും ചെയ്തുകൊണ്ട് നിരത്തിലിറങ്ങി.[15]

തങ്ങളുടെ മകൻ RSS- ന്റെ ഹൈന്ദവരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് കനയ്യകുമാറിന്റെ മാതാപിതാക്കൾ ആരോപിച്ചു.[16]

കനയ്യകുമാർ JNU കാമ്പസ്സിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ യൂട്യൂബിൽ വൈറലായി.[17] തങ്ങൾക്ക് RSS -ന്റെ രാജ്യഭക്തി സർട്ടിഫിക്കറ്റോ ദേശീയതാ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്നും തങ്ങൾ സമരം ചെയ്യുന്നത് രാജ്യത്തെ 80% വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടിയാണെന്നും അതാണ് തങ്ങളുടെ രാജ്യാരാധനയെന്നും കനയ്യ ആ വിഡിയോയിൽ പറയുന്നുണ്ട്.[18]"

അതിനിടയിൽ JNU -വിലെ പ്രസംഗത്തിന്റെ വിഡിയോ കെട്ടിച്ചതാണെന്നും മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.[19][20] വധശിക്ഷയ്ക്ക് വിധിച്ച അഫ്സൽ ഗുരുവിനെ പാർപ്പിച്ചിരുന്ന അതേ മുറിയിൽത്തന്നെയാണ് കനയ്യയെയും തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തി.[21]

പട്യാല കോടതിയിൽ കൊണ്ടുവന്ന കനയ്യ കുമാറിനു നേരെ ആക്രമണം ഉണ്ടായി. അഭിഭാഷകരാണ് കൈയ്യേറ്റം നടത്തിയത്. ആക്രമിച്ച അഭിഭാഷകർ ചില ബിജെപി നേതാക്കളുമായി ബന്ധം പുലർത്തുന്നവരെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് ആക്രമണങ്ങൾ നേരത്തെ തയ്യാറാക്കിയതാണെന്ന ധാരണ ഉണ്ടാക്കുന്നുണ്ട്.[22] പട്യാല കോടതിയിൽ വച്ച് കനയ്യ കുമാറിനു നേരെ നടന്ന ആക്രമണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം ആയിരുന്നുവെന്ന് കരുതേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനും പറഞ്ഞു.[23] കോടതിവളപ്പിൽ തന്നെ മർദിച്ച ആൾക്കൂട്ടത്തിനിടയിൽനിന്ന് പോലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും പോലീസിനെതിരെ പരാതിയില്ലെന്നും . ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെനും രാജ്യദ്രോഹിയാണെന്ന് തെളിവുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും മാധ്യമവിചാരണയ്ക്ക് വിധേയനാക്കരുതെന്നും കനയ്യകുമാർ കോടതിമുമ്പാകെ എഴുതിത്തയ്യാറാക്കിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ കനയ്യയെ തിഹാർ ജയിലിൽ സന്ദർശിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ കനയ്യ കുമാറിന്റേതായി പുറത്തുവന്ന പ്രസ്താവന പോലീസ് എഴുതിച്ചതാണെന്ന് പറയുന്നു.[24] ആരോപണങ്ങൾ യഥാർത്ഥമാണോ എന്ന് നോക്കാതെ കനയ്യ കുമാറിനെതിരെ എടുത്ത നടപടി തീർത്തും നിരുത്തരവാദിത്തപരമാണെന്നും JNU -വിൽ സംഭവിക്കുന്നത് ഒരു ദുരന്തവും ഹാസ്യവുമാണെന്ന് ജ്ഞാനപീഠപുരസ്കാരജേതാവായ ഗിരീഷ് കർണാഡ് പറഞ്ഞു.[25]

വിമർശനങ്ങൾ

തിരുത്തുക

അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഈ സംഭവത്തെ നോം ചോംസ്കി അടക്കമുള്ളവർ വിമർശിക്കുകയുണ്ടായി. ഇന്ത്യയെ ഭരിച്ചിരുന്നവർ നാട്ടുകാരെ തളയ്ക്കാൻ ഉണ്ടാക്കിയ രാജ്യദ്രോഹവകുപ്പുകൾ ചേർത്ത് ഒരു വിദ്യാർത്ഥിയ്ക്കെതിരെ കുറ്റം ചുമത്തിയത് ഏകാധിപത്യപ്രവണതയാണെന്നും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് നോം ചോംസ്കിയും മീരാ നായരും ഓർഹൻ പാമുക്കും അടക്കം 87 പെർ ഒപ്പിട്ട് ഇറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.[26] എതിർ അഭിപ്രായം പ്രകടിപ്പിക്കന്നവരെ ഒതുക്കുന്ന രീതിയാണ് BJP ഗവണ്മെന്റിന്റെയെന്ന് ദി ഗാർഡിയൻ പത്രം അഭിപ്രായപ്പെടുന്നു.[27]

യെൽ, ലണ്ടനിലെ സോആസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ചിക്കാഗോ യൂണിവേഴ്സിറ്റി തുടങ്ങി ലോകത്തെങ്ങുമുള്ള പ്രമുഖ സർവ്വകലാശാലകളിലെ പണ്ഡിതരും വിദ്യാർത്ഥികളും അടങ്ങിയ അഞ്ഞൂറോളം ആൾക്കാർ കനയ്യ കുമാറിനെ ദേശദ്രോഹവകുപ്പുകൾ ചേർത്ത് തടവിലാക്കിയതിനെ വിമർശിച്ച് പ്രസ്താവന ഇറക്കുകയുണ്ടായി. അതിൽ അവർ ഇങ്ങനെ പറയുന്നു:

[28]

ചർച്ചകൾക്കും എതിർ അഭിപ്രായം പറയാനുള്ള അവകാശത്തെയും തട്ടിയെടുക്കാനും സർവ്വകലാശാലകളെ നിയന്ത്രിക്കാനും വേണ്ടിയുള്ള സർക്കാർ നടപടിയാണ് ഇതെന്നും വ്യത്യസ്ത അഭിപ്രായമുള്ളവരെ ദേശവിരുദ്ധർ എന്നു വിളിക്കുന്നത് യഥാർത്ഥത്തിൽ അവർ അങ്ങനെ ആയിത്തീരാനേ സഹായിക്കുകയുള്ളു എന്നും ജനങ്ങൾക്ക് സർക്കാരിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനും മാത്രമേ ഇത്തരം കാര്യങ്ങൾ ഉപകരിക്കുകയുള്ളു എന്നും സമൂഹം ഫാസിസ്റ്റ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ്` ഇവയെല്ലാം എന്നും ഒരു രാഷ്ട്രീയം അവലോകനം ചെയ്യുന്നയാളും JNU -വിലെ രാഷ്ട്രീയ പ്രൊഫസറും ആയ ബദ്രി നാരായണൻ അഭിപ്രായപ്പെടുന്നുണ്ട്.[29]

BJP -യുടെ എം പി യായ ശത്രുഘ്നൻ സിൻ‌ഹ തന്നെ പാർട്ടിയ്ക്കെതിരെ രംഗത്തുവരികയുണ്ടായി. കനയ്യയുടെ പ്രസംഗം മുഴുവൻ താൻ കേട്ടുവെന്നും ഭരണഘടനയ്ക്കെതിരെയോ രാഷ്ട്രവിരുദ്ധമായോ എന്തെങ്കിലും കനയ്യ പറഞ്ഞിട്ടില്ലെന്നും ലോകപ്രശസ്തമായ JNU -വിന്റെ മാനം കെടുത്തുന്ന കൂടുതൽ കാര്യങ്ങൾ ഉണ്ടാവരുതെന്നും ശത്രുഘ്നൻ സിംഹ പറഞ്ഞു. ആരോപണങ്ങൾ എല്ലാം തെളിവിന്റെ അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമാകണമെന്നും സിംഹ അഭിപ്രായപ്പെട്ടു.[30] [31]

വിദ്യാർത്ഥിസമൂഹത്തിനെതിരെ നിലകൊള്ളുന്ന സർക്കാരിനൊപ്പം നിൽക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് JNU -വിലെ മൂന്ന് ABVP ഭാരവാഹികൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു.[32]

ഡൽഹി സ്പെഷ്യൽ പോലീസ് ആഭ്യന്തരമന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ അഫ്സൽ ഗുരു സംഭവത്തിൽ കനയ്യ കുമാറിനു പങ്കില്ലെന്ന് പറയുന്നുണ്ട്.[33].

കോടതിയിൽ

തിരുത്തുക

2016 ഫെബ്രുവരി 15 -ന് കനയ്യയെയും മറ്റു വിദ്യാർത്ഥികളെയും പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ JNU അധ്യാപകരെയും വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും BJP നിയമസഭാംഗം ഒ പി ശർമയുടെ നേതൃത്വത്തിൽ BJP അനുഭാവികളും അഭിഭാഷകരും ചേർന്ന് ആക്രമിക്കുകയുണ്ടായി.[34]. കനയ്യകുമാറിനെ കോടതിയിലെത്തിച്ചപ്പോൾ പോലീസ് നോക്കി നിൽക്കെത്തന്നെ അദ്ദേഹത്തെ മർദിക്കുകയും വലിച്ചിഴച്ച് നിലത്തിട്ടു ചവിട്ടുകയും ചെയ്തു. കോടതിക്ക് പുറത്തുനിന്നിരുന്ന മാധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. അവരുടെ വാഹനങ്ങൾക്കു നെരെയും കല്ലേറുണ്ടായി. കോടതിവളപ്പിന് അകത്തേക്കു കടക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ മർദ്ദിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് പട്യാല ഹൗസ് കോടതിയിലെ നടപടികൾ ഉടൻ അവസാനിപ്പിച്ച് കോടതി വളപ്പ് ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പോലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സംഭവത്തിൽ സുപ്രീം കോടതി ഇടപെടുകയും സീനിയർ അഭിഭാഷകരുടെ ഒരു സംഘത്തെ പട്യാല കൊടതിയിലേക്ക് അയയ്ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ അഭിഭാഷക സംഘത്തെയും കനത്ത മുദ്രാവാക്യം വിളികളോടെയാണ് അക്രമികളായ അഭിഭാഷകർ നേരിട്ടത്. സംഘത്തിലുണ്ടായിരുന്ന അഭിഭാഷകനായ കപിൽ സിബലിനെതിരെയും മുദ്രാവാക്യം വിളിച്ചു. കനയ്യ കുമാറിനെ കോടതിയിൽ എത്തിക്കുമ്പോൾ കനത്ത സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുമെന്ന് നേരത്തെ അറിയുമായിരുന്നെങ്കിലും കേവലം അഞ്ച് പോലീസുകാർ മാത്രമാണ് കനയ്യ കുമാറിന് ഒപ്പമുണ്ടായിരുന്നത്.[35] അഭിഭാഷകരുടെ അഴിഞ്ഞാട്ടം തടയാൻ പോലീസ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപം പുറത്തുവന്നതിന് പിന്നാലെ അക്രമങ്ങൾ തങ്ങൾ തന്നെ ചെയ്തതാണെന്ന് അഭിമാനത്തോടെ ഏറ്റു പറഞ്ഞ് 200 ഓളം പേർ അടങ്ങിയ അഭിഭാഷകസംഘം രംഗത്തെത്തി. അവർ കോടതി വളപ്പിൽ വച്ച് കനയ്യ കുമാറിനെ ദാരുണമായി മർദ്ദിച്ചു. ഗോലി മാരോ, ഫാൻസി ദോ (വെടി വെക്കൂ, തൂക്കി കൊല്ലു) എന്ന മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ദേശീയപതാകയും കയ്യിൽപ്പിടിച്ചാണ് ഇവർ അക്രമങ്ങൾ നടത്തിയത്.[36] റാം മനോഹർ ലോഹ്യ ആസ്പത്രിയിലെ ഡോക്ടർമാർ തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പട്യാല ഹൗസ് കോടതിക്ക് പുറത്തുവച്ച് കനയ്യ കുമാറിന് മർദ്ദനമേറ്റുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. വലത് കാൽവിരലിലും ഇടത് കാൽപാദത്തിലും മൂക്കിലും മുറിവുകളും ചതവുകളും ഉണ്ടെന്നാണ് റിപ്പോർട്ട്.[37]

താൻ പാട്യാല കോടതിയിൽ എത്തിയപ്പോൾത്തന്നെ അഭിഭാഷകരുടെ വേഷം ധരിച്ചെത്തിയവർ മുങ്കൂട്ടി തയ്യാറെടുത്ത് എത്തിയപോലെ തന്നെ ആക്രമിക്കുകയായിരുന്നെന്നും തന്നെ അടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും ആക്രമണം നടത്തിയ ആളെ മനസ്സിലായിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്നും സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകരോട് കനയ്യ കുമാർ പറഞ്ഞു.[38] ഈ സംഭവത്തിൽ പോലീസിനെ സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ രൂഷമായി വിമർശിക്കുകയുട്ണായി.[39]

ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾത്തന്നെ കനയ്യ കുമാറിനെ തങ്ങൾ ക്രൂരമായി മർദ്ദിച്ചുവെന്ന ചില അഭിഭാഷകരുടെ വെളിപ്പെടുത്തൽ ഇന്ത്യ റ്റുഡേ നടത്തിയ രഹസ്യ അന്വേഷണത്തിൽ വെളിച്ചത്തുവന്നിരുന്നു.[40] കനയ്യ കുമാറിനെ കോടതിയിലെത്തിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ച അഭിഭാഷകനായ വിക്രം സിംഗ് ചൗഹാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.[41]

ജാമ്യാപേക്ഷ

തിരുത്തുക

2016 ഫെബ്രുവരി 19 -നു സുപ്രീം കോടതിയിൽ ജാമ്യാപേഷ നൽകിയെങ്കിലും ഹൈക്കോടതിയിൽ അതു നൽകാനും അവിടെ നിരസിച്ചാലേ മേൽക്കോടതിയെ സമീപിക്കേണ്ടതുള്ളു എന്നും, അല്ലെങ്കിൽ ഇതൊരു കീഴ്‌വഴക്കം ആയി മാറിയേക്കാം എന്നു പറഞ്ഞാണ് സുപ്രീം കോടതി ജാമ്യാപേഷ നിരസിച്ചത്.[42].

2016 ഫെബ്രുവരി 24 -ന് ഹൈക്കോടതിയിൽ

തിരുത്തുക

2016 ഫെബ്രുവരി 24 -ന് ഹൈക്കോടതിയിൽ വന്ന ജാമ്യാപേക്ഷ ഫെബ്രുവരി 29 -ന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.[43]

2016 ഫെബ്രുവരി 29 -ന് ഹൈക്കോടതിയിൽ

തിരുത്തുക

2016 ഫെബ്രുവരി 29 -ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ വന്നപ്പോൾ ദില്ലി പോലീസ് കനയ്യ കുമാർ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. നേരത്തേ കനയ്യ കുമാർ മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ ഡൽഹി പോലീസ് അന്നു ഹാജരാക്കിയ തെളിവ് എഡിറ്റ് ചെയ്തതാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നിലപാട് മാറ്റിയത്. നിലപാട് മാറ്റി രംഗതെത്തിയ ദില്ലി പോലീസിനെ ജസ്റ്റിസ് പ്രതിഭ റാണി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തുടർന്ന് ജാമ്യാപേക്ഷ കോടതി മാർച്ച് രണ്ടാം തിയതിയിലേക്ക് മാറ്റിവച്ചു.[44] കനയ്യ കുമാറിന് എതിരെയുള്ള പ്രധാന ആരോപണമായ രാജ്യദ്രോഹക്കുറ്റം എന്നു പറഞ്ഞാൽ എന്താണ് എന്നാണ് ഡൽഹി പോലീസ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് ജസ്റ്റിസ് ചോദിക്കുകയുണ്ടായി. എല്ലാവരും പറയുന്നു സെക്ഷൻ 124 എ എന്നത് വളരെ ഗൗരവമേറിയതാണെന്ന്, അതെന്താണെന്ന് നിങ്ങൾക്കറിയാമോ, മൂന്നു വർഷത്തിൽ താഴെ ശിക്ഷയോ അല്ലെങ്കിൽ പിഴ മാത്രമോ നൽകാവുന്ന കുറ്റമാണത്, ജസ്റ്റിസ് പറഞ്ഞു.[45]

ഫോറൻസിക് റിപ്പോർട്ട്

തിരുത്തുക

ഇതിനിടെ കനയ്യ കുമാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്ന വിഡിയോകൾ വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ ഇറങ്ങിയ വീഡിയോകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് വിദ്യാർഥികൾക്കെതിരെ 124(എ) പ്രകാരം കേസെടുത്തത്.[46]

2016 മാർച്ച് 2. ജാമ്യം ലഭിക്കുന്നു

തിരുത്തുക

2016 മാർച്ച് 2 -ന് ഡൽഹി ഹൈക്കോടതി കനയ്യ കുമാറിന് ആറുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.[47] 10000 രൂപയുടേ ജാമ്യസംഖ്യയ്ക്കും ദേശവിരുദ്ധമായ പരിപടികളിൽ പങ്കെടുക്കരുതുമെന്നുമുള്ള ഉപാധികളോടെയുമാണ് ജാമ്യം അനുവദിച്ചത്."[48]താൻ ഒരിക്കലും ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും സത്യം പതിയെ പുറത്തുവരുന്നുണ്ടെന്നും ദീർഘമായ ഒരു പോരിനു താൻ തയ്യാറാണെന്നും ജയിലിൽ നിന്നും പുറത്തു വന്ന കനയ്യ കുമാർ പറഞ്ഞു.[49] ഇതിനിടെ കനയ്യ കുമാർദേശ ദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചതിന് തെളിവില്ലെന്ന് ഡൽഹി സർക്കാറിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ എ.ബി.വി.പി നേതാക്കൾക്കൊപ്പമാണ് മാധ്യപ്രവർത്തകർ ക്യാമ്പസിൽ കടന്നതെന്ന് വെളിപ്പെടുന്ന രേഖകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.[50]

2016 മാർച്ച് 3 -ന് JNU -വിൽ നടത്തിയ പ്രസംഗം

തിരുത്തുക

ജയിൽ മോചിതനായ കനയ്യ കുമാർ JNUവിലെ നിറഞ്ഞ സദസ്സിനോട് പ്രസംഗിക്കുമ്പോൾ തങ്ങൾക്ക് ഇന്ത്യയിൽ നിന്നും അല്ല സ്വാതന്ത്ര്യം വേണ്ടത് എന്നും മറിച്ച് ഇന്ത്യയ്ക്ക് ഉള്ളിൽ ആണ് സ്വാതന്ത്ര്യം വേണ്ടത് എന്നു പറയുകയുണ്ടായി. തന്റെ സുഹൃത്തുക്കളോട് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ആർ എസ്സ് എസ്സുകാരുടെ മുഷ്ടികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ അറസ്റ്റിനു വഴിമരുന്നിട്ട ആർ എസ്സ് എസ്സുകാരെ താൻ ശത്രുക്കളായിട്ടല്ല, പ്രതിയോഗികൾ ആയാണ് കാണുന്നതെന്നും കനയ്യ പറഞ്ഞു.[51][52][53]

പ്രസംഗത്തിനു ലഭിച്ച പ്രതികരണങ്ങൾ

തിരുത്തുക

കനയ്യ കുമാറിന്റെ പ്രസംഗത്തിനു വലിയ പ്രതികരണമാണ് ലഭിച്ചത്. അവയിൽ ചിലത്.

  • ദാരിദ്ര്യം, ജാതീയത, വിശപ്പ് എന്നിവയിൽ നിന്നെല്ലാം സ്വാതന്ത്ര്യം വേണമെന്നുള്ള കനയ്യയുടെ പ്രസംഗത്തിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും തന്നെ എതിർത്തവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാനും ബീഹാറിന്റെ പുത്രനായ കനയ്യ കുമാറിന് കഴിയുമെന്നും ബി ജെ പി നേതാവായ ശത്രുഘ്നൻ സിൻഹ പറഞ്ഞു.[54]
  • കനയ്യയുടെ JNU പ്രസംഗം ഗംഭീരമായിരുന്നെന്ന് അരവിന്ദ് ഖേജ്രിവാൾ അഭിപ്രായപ്പെട്ടു.[55]
  • കനയ്യ എന്ന പപ്രതിഭാസത്തെ സൃഷ്ടിച്ചതിന് ബി ജെ പിക്ക് ശശി തരൂർ നന്ദി പറഞ്ഞു.[56]
  • ബി ജെ പി നേതാക്കളേക്കാൾ വലിയ രാജ്യസ്നേഹിയാണ് കനയ്യ എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു.[57]

പാർലമെന്റിൽ

തിരുത്തുക

2016 മാർച്ച് 2-ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കനയ്യ കുമാറിന്റെ 20 മിനിറ്റ് പ്രസംഗം മുഴുവൻ താൻ കേട്ടുവെന്നും അതിൽ എവിടെയും രാജ്യദ്രോഹക്കുറ്റം താൻ കണ്ടില്ലെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.[58]

വധഭീഷണി

തിരുത്തുക

ജയിലിൽ നിന്ന് ഇറങ്ങിയ അന്നു തന്നെ തന്റെ പ്രസംഗത്തിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കനയ്യ കുമാറിന് വധഭീഷണിയുമായി ഡൽഹിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കനയ്യയെ വധിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്ററാണ്`ഡൽഹിയിൽ കണ്ടത്. കൂടാതെ കനയ്യയുടെ നാവ് അറുക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവുമായി ഉത്തർപ്രദേശ് യുവമോർച്ച പ്രസിഡണ്ട് പ്രസ്താവന ഇറക്കി.[59] ഇയാളെ യുവമോർച്ച സംഘടനയിൽ നിന്നും പുറത്താക്കി.[60] വധഭീഷണിയെത്തുടർന്ന് കനയ്യ കുമാറിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോൺഗസ്സും കമ്യൂണിസ്റ്റ് പാർട്ടിയും ആവശ്യപ്പെടുകയുണ്ടായി.[61] കനയ്യ കുമാറിൻെറ തലയറുക്കുന്നവർക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പൂർവാഞ്ചൽ സേന പ്രസിഡന്റിനെ അറസ്റ്റു ചെയ്തു.[62] 2016 മാർച്ച് 10-ന് പുറത്തുനിന്നെത്തി എന്നു സംശയിക്കപ്പെടുന്ന ഒരാൾ കനയ്യയെ കാമ്പസ്സിനകത്തു വച്ച് ആക്രമിച്ചു.[63] 2016 മാർച്ച് 12 -ന് JNU -ലെ വിദ്യാർത്ഥിപ്രക്ഷോഭം കൊടുക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ഡൽഹിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.[64]

  1. "Clean Sweeps And Surprise Wins: What The DUSU And JNUSU Election Results Reveal". Youth Ki Awaz. 2015-09-14. Retrieved 2016-02-22. {{cite web}}: Check date values in: |year= / |date= mismatch (help)
  2. 2.0 2.1 "Breaking news live updates: CPI leader Kanhaiya Kumar and Gujarat MLA Jignesh Mewani join Congress". timesofindia. 2021-09-28. Archived from the original on 2021-09-28. Retrieved 2021-09-28.
  3. "Why an Indian student has been arrested for sedition". BBC. Retrieved 25 മെയ് 2016. {{cite web}}: Check date values in: |accessdate= (help)
  4. "Cricket brat and school debater". http://www.telegraphindia.com/. ദി ടെലഗ്രാഫ്. Retrieved 25 മെയ് 2016. {{cite web}}: Check date values in: |accessdate= (help); External link in |website= (help)
  5. http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html
  6. http://indianexpress.com/article/india/india-news-india/jnu-sedition-case-afzal-guru-event-kanhaiya-kumar/
  7. http://www.dnaindia.com/india/report-jnu-row-how-kanhaiya-kumar-became-president-of-jnu-s-students-union-2177843
  8. http://www.jnu.ac.in/Students/JNUSU.asp
  9. "JNUSU chief Kanhaiya Kumar's interrogation report accessed". http://indiatoday.intoday.in/. ഇന്ത്യാ ടുഡേ. Retrieved 25 മെയ് 2016. {{cite web}}: Check date values in: |accessdate= (help); External link in |website= (help)
  10. "Kanhaiya Kumar JNU Students President Wiki Biography Height Age Biodata Details". http://youngsterchoice.com/. Archived from the original on 2016-02-17. Retrieved 25 മെയ് 2016. {{cite web}}: Check date values in: |accessdate= (help); External link in |website= (help)
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-17. Retrieved 2016-02-17.
  12. http://indiatoday.intoday.in/story/india-today-accesses-jnusu-president-kanhaiya-kumar-interrogation-report/1/598045.html
  13. http://www.theguardian.com/world/2016/feb/15/jawaharlal-nehru-university-kanhaiya-kumar-student-arrest-india
  14. http://indianexpress.com/article/cities/delhi/arrest-of-kanhaiya-kumar-human-chain-on-jnu-campus-as-teachers-demand-arbitrary-charges-be-dropped/
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-20. Retrieved 2016-02-20.
  16. http://www.hindustantimes.com/delhi/jnusu-president-kanhaiya-kumar-victim-of-hindutva-politics-say-parents/story-TS8Qt3V5fHBl8GnMfpYumI.html
  17. https://www.youtube.com/watch?v=21qExVVuhhk
  18. http://indiatoday.intoday.in/story/kanhaiya-kumar-jnusu-president-speech-anti-national/1/597186.html
  19. http://indiatoday.intoday.in/story/panelists-debate-whether-kanhaiya-sedition-video-doctored-or-not/1/599933.html
  20. http://indiatoday.intoday.in/programme/jnu-row-fake-video-of-kanhaiya-kumar-fuelling-fire/1/599979.html
  21. http://newstodaynet.com/nation/kanhaiya-lodged-afzal-guru-cell[പ്രവർത്തിക്കാത്ത കണ്ണി]
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-20. Retrieved 2016-02-20.
  23. http://www.ndtv.com/india-news/jnu-row-top-human-rights-panel-says-attack-on-kanhiya-kumar-was-planned-1279275
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-20. Retrieved 2016-02-20.
  25. http://indiatoday.intoday.in/story/playwright-girish-karnad-supports-kanhaiya-kumar-joins-jnu-protest/1/600573.html
  26. http://www.thenewsminute.com/article/jnu-arrest-shows-govts-authoritarian-nature-noam-chomsky-mira-nair-and-87-others-release
  27. http://www.theguardian.com/commentisfree/2016/feb/17/india-kanhaiya-kumar-watershed-freedom-intolerance-bjp-hindu
  28. http://www.jantakareporter.com/india/kanhaiya-kumar-gets-huge-international-support-nearly-500-scholars-sign-solidarity-statement/38224
  29. http://www.livemint.com/Politics/MIETsgtMOn0zIMYjDkzFVM/Who-is-Kanhaiya-Kumar.html
  30. http://www.thehindu.com/news/national/jnu-row-prashant-bhushan-shatrughan-sinha-come-to-kanhaiya-kumars-aid/article8248212.ece
  31. http://www.mangalam.com/latest-news/407258
  32. http://scroll.in/article/803753/hooliganism-not-nationalism-three-abvp-leaders-resign-citing-jnu-and-rohith-vermula-incidents
  33. http://www.ibnlive.com/news/india/delhi-police-report-silent-on-whether-kanhaiya-kumar-raised-anti-india-slogans-1203871.html?utm_source=IBN%20News[പ്രവർത്തിക്കാത്ത കണ്ണി]
  34. http://indianexpress.com/article/india/india-news-india/jnu-kanhaiya-kumar-patiala-house-court-lawyers-media-attacked/
  35. http://www.mathrubhumi.com/news/india/article-malayalam-news-1.871175
  36. http://www.mathrubhumi.com/news/india/kanhayiya-kumar-advocates-patyala-court-malayalam-news-1.871323
  37. http://www.mathrubhumi.com/news/india/-supreme-court-to-hear-kanhaiya-kumar%E2%80%99s-bail-application-today-malayalam-news-1.875496
  38. http://indianexpress.com/article/india/india-news-india/kanhaiya-kumar-patiala-house-court-delhi-police-bs-bassi-supreme-court/
  39. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-28. Retrieved 2016-02-27.
  40. http://indiatoday.intoday.in/story/exclusive-kanhaiya-wet-his-pants-while-we-beat-him-up-in-police-custody-say-lawyers-behind-patiala-house-assault/1/602690.html
  41. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODQ1MTQ=&xP=Q1lC&xDT=MjAxNi0wMi0yNCAyMTozNzowMA==&xD=MQ==&cID=MQ==#sthash.Qe1BeEV8.dpuf
  42. http://www.mathrubhumi.com/news/india/supreme-court-malayalam-news-1.875593
  43. http://timesofindia.indiatimes.com/india/JNU-row-Delhi-high-court-adjourns-hearing-on-Kanhaiya-Kumars-bail-plea-till-February-29/articleshow/51118300.cms
  44. http://malayalam.oneindia.com/news/india/now-delhi-police-say-no-video-evidence-of-kanhaiya-raising-anti-india-slogans-146356.html
  45. http://indianexpress.com/article/india/india-news-india/jnu-umar-khalid-sedition-anirban-jnusu-kanhaiya-kumar/
  46. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2016-03-01.
  47. http://indianexpress.com/article/india/india-news-india/kanhaiya-kumar-bail-jnu-delhi-high-court/
  48. Mathur, Aneesha (2 March 2016). "JNU row: Kanhaiya Kumar gets 6-month interim bail by Delhi HC - See more at: http://indianexpress.com/article/india/india-news-india/kanhaiya-kumar-bail-jnu-delhi-high-court/#sthash.awHRRtAu.dpuf". Indian Express. Retrieved 2 March 2016. {{cite news}}: External link in |title= (help)
  49. http://www.ndtv.com/india-news/exclusive-i-will-now-write-my-own-story-says-jnus-kanhaiya-kumar-1283701
  50. http://www.mathrubhumi.com/news/india/kanhayya-umer-clean-chit-delhi-govt-malayalam-news-1.904925
  51. JNUSU leader Kanhaiya Kumar gives blistering speech after release, The Hindu, 3 March 2016.
  52. Full Speech: Kanhaiya Kumar, Out On Bail, Speaks Of 'Azadi' On JNU Campus, NDTV, 3 March 2016.
  53. 'Azaadi, azaadi': Kanhaiya Kumar gives fiery speech mocking Modi govt, Sangh Parivar at JNU campus, DNA India, 3 March 2016.
  54. http://www.ndtv.com/india-news/bjp-leader-shatrughan-sinha-does-it-again-praises-kanhaiya-kumar-1284237
  55. http://indiatoday.intoday.in/story/arvind-kejriwal-applauds-kanhaiya-speech-tweets-what-a-brilliant-speech-by-kanhaiya/1/611717.html
  56. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-08. Retrieved 2016-03-05.
  57. http://www.ndtv.com/india-news/kanhaiya-kumar-better-patriot-than-bjp-leaders-nitish-kumar-1283989
  58. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2016-03-02.
  59. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2016-03-05.
  60. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2016-03-05.
  61. http://indianexpress.com/article/india/india-news-india/congress-cpi-demand-security-for-jnusu-president-kanhaiya-kumar/
  62. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-08. Retrieved 2016-03-08.
  63. http://www.thehindu.com/news/national/kanhaiya-kumar-attacked-on-jnu-campus-by-an-outsider/article8337152.ece
  64. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-13. Retrieved 2016-03-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനയ്യ_കുമാർ&oldid=4108424" എന്ന താളിൽനിന്ന് ശേഖരിച്ചത്