സംവാദം:കനയ്യ കുമാർ
ശ്രദ്ധേയത - ക്ഷണികമാണോ
തിരുത്തുകഇദ്ദേഹത്തിന്റെ ശ്രദ്ധേയത ക്ഷണികമാണോ എന്ന് ഒരു സംശയം.(WP:NTEMP) ഒരു സംഭവത്തിന്റെ പേരിലല്ലേ ഇദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നത്? സംഭവത്തിനല്ലേ ശ്രദ്ധേയത? ഇദ്ദേഹത്തിനാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:59, 21 ഫെബ്രുവരി 2016 (UTC)
- അന്താരാഷ്ടശ്രദ്ധ പിടിച്ചുപറ്റിയ സംഭവമാണിത്. ഇന്ത്യയുടെ ഭാവിഭാഗദേയത്തെപ്പോലും നിർണ്ണയിക്കാൻ തക്ക കോപ്പുള്ള വിഷയമായിരിക്കാം. നോക്കാം.--Vinayaraj (സംവാദം) 14:58, 21 ഫെബ്രുവരി 2016 (UTC)
ക്ഷണികമായിരിക്കില്ല. അദ്ദേഹം കുറച്ച് നാളായി ശ്രദ്ധേയനാണ്. ആ കാമ്പസിൽ എ.ഐ.എസ്.എഫിന്റെ പാനലിൽ വിജയിച്ചത് മുതൽ. ലിങ്കുകൾ മലയാളത്തിലോ, ഇംഗ്ലീഷിലോ ലഭ്യമായിരിക്കില്ലെങ്കിലും ഹിന്ദിയിൽ കാണും. --Adv.tksujith (സംവാദം) 16:23, 21 ഫെബ്രുവരി 2016 (UTC)
- ഇതിനു മുൻപും ഇദ്ദേഹത്തിനു ശ്രദ്ധേയതയുണ്ടെന്നു തെളിയിക്കേണ്ടത് എതായാലും നമ്മുടെ ആവശ്യമായി വരും. ആരും മേലിലും ചോദ്യവുമായി വരാതിരിക്കാൻ ദയവായി തപ്പി-ച്ചേർക്കാൻ മറക്കല്ലേ....ഓ.ടോ. "ഭാവിഭാഗദേയ" ധേയമല്ലേ? .--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:41, 22 ഫെബ്രുവരി 2016 (UTC)
ഇനിയിപ്പോൾ അങ്ങോട്ട് ശ്രദ്ധേയത കൂടും. ജയിലീന്ന് ഇറങ്ങികഴിയുമ്പോൾ രാജ്യമെമ്പാടും സ്വീകരണമായിരിക്കും --Adv.tksujith (സംവാദം) 12:42, 22 ഫെബ്രുവരി 2016 (UTC)
പകർപ്പവകാശം?
തിരുത്തുകപ്രസംഗത്തിന് പകർപ്പവകാശം ഉണ്ടാകണമല്ലോ! അതുപോലെ ഈ നടുങ്കൻ പ്രസംഗം മൊത്തം ഇവിടെ വേണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:41, 25 ഫെബ്രുവരി 2016 (UTC)
വൃത്തിയാക്കൽ
തിരുത്തുക- . വളരെ കൂടുതൽ, അനാവശ്യമെന്നു തോന്നിപ്പിക്കുന്ന വിവരണം. ഓരോ ദിവസത്തിന്റേയും വിശദവിവരങ്ങൾ എഴുതുന്നത് ഡയറി പോലെ തോന്നിപ്പിക്കുന്നു. ചുരുക്കി എഴുതാം. ആംഗലേയത്തിൽ ഇതേ കാര്യങ്ങൾ ചുരുക്കി പറഞ്ഞിട്ടുണ്ട്.
- പ്രസംഗം മുഴുവൻ ചേർക്കുന്നത് പകർപ്പവകാശലംഘനമാകാൻ സാധ്യതയുണ്ട്. ആരാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്?
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:21, 12 മാർച്ച് 2016 (UTC)
- പ്രസംഗത്തിന്റെ മലയാള പരിഭാഷ ക്രിയേറ്റീവ് കോമൺസിലാണ് ബോധികോമൺസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കടപ്പാട് രേഖപ്പെടുത്തിയാൽ മതി --Adv.tksujith (സംവാദം) 03:27, 12 മാർച്ച് 2016 (UTC)
- നന്ദി ഉ:Adv.tksujith, അങ്ങനെയെങ്കിൽ അത് വരേണ്ടത് വിക്കി ഗ്രന്ഥശാലയിലല്ലേ? ഇവിടാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:07, 15 മാർച്ച് 2016 (UTC)
- ഇതാ ഡയറി പോലെ എഴുതപ്പെട്ട മറ്റൊരു ലേഖനം--Vinayaraj (സംവാദം) 17:36, 18 മാർച്ച് 2016 (UTC)
ഈ താളിലെ വിവരങ്ങൾ വളരെ കൂടുതലും അനാവശ്യവുമാണ്. ഇത് യഥാർത്ഥ സംഭവത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നു.ഈ താൾ വായിക്കു മ്പോൾ JNU പ്രശന ദിവസങ്ങളിലെ മലയാളം ദിനപത്രങ്ങൾ വായിക്കുന്ന പോലെയാണുള്ളത് JNU സംഭവത്തെക്കുറിച്ചു മറ്റുള്ളവരുടെ അഭിപ്രായം ഇവിടെ ചേർക്കുന്നത് ശരിയല്ല അതിനു പകരം അതിനെ ഇംഗ്ലീഷ് താളിലെ പോലെ 2016 JNU sedition controversy [1] എന്ന പേരിൽ ഒരു താളുണ്ടാക്കി അതിലേക്ക്മാറ്റി പാർപ്പിക്കേണ്ടത് ആവശ്യമാണ്.അതു പോലെ കനയ്യയുടെ പ്രസംഗം പോലെയൊ അതിലും പ്രശസ്തരായവരുടെ വളരെേശ്രദ്ധേയവും പ്രശസ്തവുമായ വാക്കുകൾ ഒന്നും തന്നെ അതിന്റെ പൂർണ്ണരൂപത്തിൽ ചേർത്തതായി കണ്ടിട്ടില്ല. ഈ താളിന്റെ ഇംഗ്ലീഷ് മാതൃകയിൽ ഈ താൾ പുനക്രമീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Akhiljaxxn (സംവാദം)
- 1) വിക്കി പ്രൊഫൈൽ ഇല്ലാത്തത് ശ്രദ്ധേയതയുടെ മാനദണ്ഡമല്ല. 2) ഇംഗ്ലീഷിൽ കാര്യങ്ങൾ ഇല്ലാത്തത് മലയാളം വിക്കിയുടെ കുറ്റമല്ല. 3) കനയ്യകുമാറിന്റെ പ്രശസ്തി അറിയാൻ താങ്കൾക്ക് ഗൂഗിൾ ചെയ്തുനോക്കാവുന്നതാണ്. 4) മറ്റു ഭാഷകളിൽ ലേഖനമില്ലെങ്കിൽ അത് മലയാളം വിക്കിപ്പീഡിയയുടെ കുറ്റമല്ല. 5) താങ്കൾക്ക് അതു പത്രം വായിക്കുന്നത് പോലെ തോന്നിയെങ്കിൽ എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല. 6) ഇംഗ്ലീഷ് താള് നോക്കിയല്ല മലയാളം വിക്കിപ്പീഡിയ ഉണ്ടാക്കേണ്ടത്. തോന്നുപോലെ കണ്ടന്റ് നീക്കം ചെയ്യരുത്, സംവാദം താളിൽ വേണമെങ്കിൽ ചർച്ച ചെയ്യുക.— ഈ തിരുത്തൽ നടത്തിയത് Vinayaraj (സംവാദം • സംഭാവനകൾ) 20:03, ജൂൺ 11, 2016 (UTC)
ഇംഗ്ലീഷിലും ഹിന്ദിയിലും ആ താളിൽ ചേർക്കാൻ വിവരങ്ങൾ ഇല്ലാഞ്ഞിട്ടല്ല അതിൽ വിവരങ്ങൾ ചേർക്കാത്തത്.JNU വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയാണ് കനയ്യകുമാറിന്റെ താളിൽ ചേർക്കുക? അത് ആ സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ താളിലല്ലേ ചേർക്കേണ്ടത്? .ഇംഗ്ലീഷ് താൾ ഒരു മാതൃക അല്ല എന്നത് ആദ്യമായിട്ടാണ് അറിയുന്നത്.ഈ താളിനെ എനിക്ക് മലയാളം ദിനപത്രത്തേ പോലെ തോന്നിച്ചുവെങ്കിൽ ഡയറി യേ പോലെ തോന്നിയ വരില്ലേ? വിക്കിപീഡിയയിൽ നിക്ഷപക്ഷമായിട്ടാണ് വിവരങ്ങൾ ചേർക്കേണ്ടത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.എന്നാൽ അതിവിടെ സംശയിക്കപ്പെടുന്നു.JNU സംഭവത്തെക്കാൾ ലോക പ്രശസ്തമായ ഒരു സംഭാവമാണ് Ahmed Mohamed clock incident ഇതി നെ തുടർന്നുള്ള സംഭവ വികാസങ്ങൾ വിക്കിയിൽ ചേർത്തത് ഉദാഹരണമായിട്ടെടുക്കാവുന്നതാണ്.അഹമ്മദ് മുഹമ്മദിന്റെ ഗൂഗിളും ട്വിറ്ററും പരിശോധിച്ചാൽ അയാളുടെ പ്രശസ്തിയും മനസ്സിലാക്കാവുന്നതാണ്. കനയ്യയെക്കാൾ ജനങ്ങൾ ആ 14 കാരനെ ട്വിറ്ററിൽ എങ്കിലും പിന്തുടരന്നുണ്ട്. ദയവായി ഈ താളിലെ ജെ ന എൻയു സർവകലാശാലയുമായി ബന്ധപെട്ടുണ്ടായ സംഭവങ്ങളും ആ സംഭവത്തിനോടുള്ള പ്രമുഖരുടെ അഭിപ്രായങ്ങളും 2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദം എന്ന താളിലേക്ക് മാറ്റി പാർപ്പിക്കുകയും പ്രസംഗങ്ങളുടെ പൂർണ്ണരൂപം ഗ്രന്ഥശാലയിലേക്കും മാറ്റാൻ മുൻകൈ എടുക്കണം എന്ന് താൽപര്യപെടുന്നു. Akhiljaxxn 09:01, 25 ജൂൺ 2016 (UTC)
വിസ്താരഭയം ഒട്ടും ണ്ടായില്യ ഇതെഴുതിയപ്പോൾ!!! വൃത്തിയാക്കിയെടുക്കാൻ എത്ര കാലം ഇനിയും വേണ്ടി വരും ആവോ? പ്രസംഗത്തിന്റെ രത്നച്ചുരുക്കം മാത്രം കൊടുത്ത് അത്രയും വൃത്തികേടെങ്കിലും മാറ്റിയാൽ നന്നായിരിക്കും Ranjith-chemmad (സംവാദം) 18:45, 26 മേയ് 2020 (UTC)