കണ്ണൂർ വനിതാജയിൽ
കണ്ണൂർ സെൻട്രൽ ജയിലിനു പിന്നിലായി സ്ഥിതിചെയ്യുന്ന വനിതകൾക്കു മാത്രമായുള്ള ജയിലാണ് കണ്ണൂർ വനിതാജയിൽ. 2009 ഫെബ്രുവരി 2ന് അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ജയിൽ ഉദ്ഘാടനം ചെയ്തത്. 2009 സെപ്റ്റംബർ 6 മുതലാണ് ഇവിടെ തടവുകാരെ പാർപ്പിക്കാൻ തുടങ്ങിയത്. 24 പേരെ പാർപ്പിക്കാനുള്ള സൗകര്യം ഇപ്പോൾ ഇവിടെ ഉണ്ട്. എന്നാൽ 2012 ജൂലൈ 12ലെ കണക്കുപ്രകാരം ഇവിടെ 13 ശിക്ഷിക്കപ്പെട്ട തടവുകാരും 36 വിചാരണത്തടവുകാരുമുണ്ട്[1]. കേരളത്തിലെ മറ്റു വനിതാ ജയിലുകൾ തിരുവനന്തപുരത്തും തൃശ്ശൂരിനടുത്ത് വിയ്യൂരിലും ആണ്.
അവലംബം
തിരുത്തുക- ↑ കണ്ണൂർ വനിതാ ജയിലിലെ തടവുകാർ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത - ശേഖരിച്ച തീയതി 12 ജൂലൈ 2012