കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ജയിലാണ് സെൻട്രൽ ജയിൽ, കണ്ണൂർ. കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിലായ ഇത് സ്ഥാപിതമായത് 1869-ൽ ആണ്[1]. 1062 തടവുകാരെ ഈ ജയിലിൽ തടവിലാക്കാനുള്ള അനുമതിയുണ്ട്[2]. കേരളത്തിലെ മൂന്നു സെൻട്രൽ ജയിലുകളിൽ ഒന്നാണിത്. വിയ്യൂർ, തിരുവനന്തപുരം എന്നിവയാണ് മറ്റു രണ്ടു സെൻട്രൽ ജയിലുകൾ.

സെൻട്രൽ ജയിൽ, കണ്ണൂർ
Locationപള്ളിക്കുന്ന്, കണ്ണൂർ, കേരളം, ഇന്ത്യ
Statusപ്രവർത്തിക്കുന്നു
Security classസെൻട്രൽ ജയിൽ
Opened1869 [1]
Managed byകേരള സർക്കാർ

ചരിത്രം

തിരുത്തുക
 
സെൻട്രൽ ജയിൽ

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ തന്നെ കണ്ണൂർ ജില്ലയിലെ കണ്ണൂരിലും, തലശ്ശേരിയിലും തടവറകൾ ഉണ്ടായിരുന്നു. അക്കാലത്തു തന്നെ ഇത്തരം തടവറകളിൽ മെഡിക്കൽ സൗകര്യങ്ങളും ആരോഗ്യപരിപാലന സൗകര്യങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ തടവറകളിൽ കോളറ സ്മാൾ പോക്സ് തുടങ്ങിയ പകർച്ച വ്യാധികൾ പരക്കാൻ തുടങ്ങി. തുടർന്ന് 1855-ൽ തലശ്ശേരിയിലെ ജയിൽ പൊളിച്ചു കളഞ്ഞു. ഇന്നത്തെ അവസ്ഥയിലുള്ള കണ്ണൂർ സെൻട്രൽ ജയിൽ 1869-ലാണ് ആരംഭിച്ചത്. അന്ന് ഈ തടവറയിൽ 1062 ജയിൽപ്പുള്ളികൾക്ക് പാർക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അന്നത്തെ മലബാർ ജില്ലയിൽ ആകെയുണ്ടായിരുന്ന ജയിൽ ആയതിനാൽ തന്നെ മലബാർ ജില്ലയിലെ സമീപ ജില്ലകളിലെയും തടവു പുള്ളികളെ ഈ ജയിലിലേക്ക് കൊണ്ടു വരാൻ തുടങ്ങി. ഇതിനെത്തുടർന്ന് 1930-കളുടെ ആദ്യകാലത്ത് ജയിൽ വികസിപ്പിക്കുകയും 1684 തടവുപുള്ളികൾക്ക് പാർക്കാൻ ഉള്ള സ്ഥലം സൃഷ്ടിക്കുകയും ചെയ്തു[2].

"https://ml.wikipedia.org/w/index.php?title=സെൻട്രൽ_ജയിൽ,_കണ്ണൂർ&oldid=3809307" എന്ന താളിൽനിന്ന് ശേഖരിച്ചത്