നീലകൻ
(ഓർമ ശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു ശലഭമാണ് നീലകൻ (ഇംഗ്ലീഷ് പേര് -forget-me-not)(Catochrysops strabo).[1][2][3][4]
നീലകൻ | |
---|---|
പാലക്കാട് കവയിൽനിന്ന് പകർത്തിയ നീലകൻ ശലഭം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. strabo
|
Binomial name | |
Catochrysops strabo Fabricius 1793
| |
Synonyms | |
|
വനങ്ങളിലാണ് ഇതിനെ സാധാരണ കാണാറുള്ളത്. പ്രധാനമായും ആവാസകേന്ദ്രങ്ങൾ മഴക്കാടുകളാണ്. എങ്കിലും അപൂർവ്വമായി തൊടികളും, പൂന്തോട്ടങ്ങളും സന്ദർശിയ്ക്കാറുണ്ട്. പൊതുവേ വേഗത്തിൽ പറക്കുന്നതായി കാണപ്പെടുന്നു. ചെറുപൂക്കളിൽ നിന്നു തേൻ നുകരാനും, മണ്ണിൽ നിന്നു ലവണാംശം നുകരാനുമുള്ള പ്രവണതയുണ്ട്.
നിറം
തിരുത്തുകആൺശലഭത്തിന്റെ ചിറകുപുറത്തിനു വയലറ്റു കലർന്ന നീല നിറമാണ്.പെൺശലഭത്തിന്റെ ചിറകുപുറത്തിനു തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകിന്റെ കീഴറ്റത്തായി ഒരു കറുത്ത പൊട്ടു കാണാം.ഓറഞ്ചുവലയം ചുറ്റിനുമുണ്ട്.ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാരനിറമാണ്. പിൻ ചിറകിൽ ഒരു ജോഡി നേർത്ത വാലുണ്ട്. രണ്ടു ചെറിയ കറുത്തപുള്ളികളും പിൻ ചിറകിന്റെ മേലരികിൽ കാണാം.[3]
ചിത്രശാല
തിരുത്തുക-
Female in Hyderabad, India.
-
Forget-me-not
-
in Hyderabad, India.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 133. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Catochrysops Boisduval, 1832". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 411–412.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 47–48.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകCatochrysops strabo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.