ഓർക്കാട്ടേരി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
Coordinates: 11°43′03″N 75°35′47″E / 11.717595°N 75.596466°E കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒരു ചെറു പട്ടണമാണ് ഓർക്കാട്ടെരി. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. വടകരയിൽ നിന്നും കോഴിക്കോട് - കണ്ണൂർ ഹൈവയിൽ കൈനാട്ടി ജങ്ങ്ഷനിൽ നിന്നും പക്ക്രന്തളം റോഡിലേക്ക് തിരിഞ്ഞു അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഓർക്കാട്ടെരിയിൽ എത്താവുന്നതാണ്. ഗൾഫ് പണം ഏറെ സ്വാധീനിക്കുന്ന ഈ പ്രദേശം ജനസാന്ദ്രത കൊണ്ടു സജീവമാവുന്ന അങ്ങാടികളിൽ ഒന്നാണ് മത സൗഹാർദത്തിനു പേരുകേട്ട സ്ഥലവുമാണിത് .
ഓർക്കാട്ടേരി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kozhikode |
ഏറ്റവും അടുത്ത നഗരം | Vadakara |
ലോകസഭാ മണ്ഡലം | Vadakara |
സമയമേഖല | IST (UTC+5:30) |