ഇന്ത്യയിലെ പ്രമുഖനായ ഒരു ട്രിപ്പിൾ ജമ്പറാണ് രഞ്ജിത്ത് മഹേശ്വരി. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം, 2006 നടന്ന ഏഷ്യൻ ഗെയിംസിലും, 2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഗുവഹട്ടിയിൽ ജൂൺ 2007 ൽ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചാട്ടമായ 17.04 മീ രേഖപ്പെടുത്തി. 2008 ബീജിങ്ങ് ഒളിമ്പിക്സിൽ ഇദ്ദേഹം ഭാരതത്തെ പ്രതിനിധാനം ചെയ്തിരുന്നു. പോൾ വാൾട്ടറും, ദേശീയ താരവുമായ വി.എസ് ശ്രീരേഖയാണ് രഞ്ജിത്തിന്റെ ഭാര്യ.

Renjith Maheśwary
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1986-01-30) 30 ജനുവരി 1986  (38 വയസ്സ്)
Channanikadu, Kottayam, Kerala, India
Sport
രാജ്യംIndia
Event(s)Triple Jump
നേട്ടങ്ങൾ
Personal best(s)17.30 m NR (Bangalore 2016)

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ഖേൽ രത്ന, അർജുന അവാർഡുകൾ പ്രഖ്യാപിച്ചു". മാധ്യമം. 2013 ഓഗസ്റ്റ് 13. Retrieved 2013 ഓഗസ്റ്റ് 13. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രഞ്ജിത്ത്_മഹേശ്വരി&oldid=3950830" എന്ന താളിൽനിന്ന് ശേഖരിച്ചത്