ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ
ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നീ ആശയത്തെ പ്രചരിപ്പിക്കാൻ വേണ്ടി ഓരോ തവണയും ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ സൃഷ്ടിച്ചു പോരുന്നു.ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവ നടത്തപ്പെടുന്ന പ്രദേശത്തെ ജീവജാലങ്ങളുമായോ ആ പ്രദേശത്തെ സാംസ്കാരികപൈതൃകത്തെ പ്രതിനിധീകരിക്കുന്ന ആളുകളുമായോ സാദൃശ്യമുള്ള സാങ്കൽപിക കഥാപാത്രങ്ങളാണ് ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ (Olympic mascots). ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ യുവാക്കളേയും കുട്ടികളേയും ഒളിമ്പിക്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കാൻ സഹായിക്കുന്നു. 1968 ൽ ഫ്രാൻസിലെ ഗ്രനോബിളിൽ വെച്ചു നടന്ന വിന്റർ ഒളിമ്പിക്സ് മുതൽ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ചു വരുന്നു. 1980 ൽ മോസ്കോയിൽ വെച്ചു നടന്ന സമ്മർഒളിമ്പിക്സിന്റെ മിഷയാണ് ശ്രദ്ധേയമായ ഒളിമ്പിക്സ് ഭാഗ്യചിഹ്നം.
ചരിത്രം
തിരുത്തുകഒളിമ്പിക്സിൽ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് 1968 ൽ ഫ്രാൻസിലെ ഗ്രനോബിളിൽ വെച്ചു നടന്ന വിന്റർ ഒളിമ്പിക്സിലായിരുന്നു. “Schuss” എന്നായിരുന്നു ആ ഭാഗ്യചിഹ്നത്തിന്റെ പേര്. ഫ്രാൻസിന്റെ നിറങ്ങളായ നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള ഹിമപാദുകം ധരിച്ച ഒരു കുറിയ മനുഷ്യരൂപമായിരുന്നു “Schuss”.[1] എന്നിരുന്നാലും 1972 ൽ മ്യൂണിച്ചിൽ വെച്ചു നടന്ന സമ്മർ ഒളിമ്പിക്സിലെ Waldi യാണ് ആദ്യത്തെ ഔദ്യോഗിക ഒളിമ്പിക്സ് ഭാഗ്യചിഹ്നം. [1][2][3]
ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങളുടെ പട്ടിക
തിരുത്തുകയൂത്ത് ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ
തിരുത്തുകഇതും നോക്കുക
തിരുത്തുകഅവലംബം
തിരുത്തുകകുറിപ്പുകൾ
- ↑ 1.0 1.1 "History of Olympic Mascots 1968-2014 - Photos & Origins". www.olympic.org. Retrieved 2015-10-22.
- ↑ "Olympic Games Mascots". www.topendsports.com. Retrieved 2015-10-22.
- ↑ "Ολυμπιακές Μασκότ Χειμερινοί Αγώνες - Athens Info Guide". www.athensinfoguide.com. Retrieved 2015-10-22.
- ↑ Utah Travel Industry. "2002 Winter Olympics: Emblems and Mascots". Archived from the original on 2010-11-21. Retrieved 3 November 2010.
- ↑ Farquhar, Gordon (19 May 2010). "BBC Sport - London 2012 unveils Games mascots Wenlock and Mandeville". BBC Online. BBC Online. Retrieved 19 May 2010.
- ↑ "2012 London Mascots launched to the World". Archived from the original on 2010-06-28. Retrieved October 21, 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official site of the Olympic Movement - Images and information on every game since 1896
- OlympicHistory.info: Mascots Archived 2006-03-01 at the Wayback Machine. (Russian)
- Canadian Olympic Mascots 1976 - 2010