(Dachshund എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരിനം വേട്ട നായയാണ്ഡാഷ്ഹണ്ട്. ഇവയുടെ ജന്മദേശം ജർമനിയാണ്. മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇരയെ കണ്ടെത്തി പിടികൂടുന്നതിന് അതിസമർഥരാണ് ഈ നായ്ക്കൾ. ഇരയുടെ സാന്നിധ്യം ഗന്ധം കൊണ്ട് മനസ്സിലാക്കാൻ അസാമാന്യമായ കഴിവുള്ളതിനാൽ ഇവയെ വേട്ടനായ്ക്കളായി ഉപയോഗിക്കുന്നു. ശരീരത്തിന്റെ വലിപ്പമനുസരിച്ച് 'സ്റ്റാൻഡേർഡ്' (standard), 'മിനിയേച്ചർ' (miniature) എന്നിങ്ങനെ രണ്ട് ഇനങ്ങളുണ്ട്. ശരീരത്തിലെ രോമത്തിന്റെ സ്വഭാവം അനുസരിച്ച് ഇവയെ വളരെ ചെറിയ മിനുസമുളള രോമത്തോടുകൂടിയ 'സ്മൂത്ത് ഹെയേർഡ്' (smooth haired), നീണ്ട രോമമുളള 'ലോംഗ് ഹെയേർഡ്' (long haired) നീണ്ടു ചുരുണ്ട രോമമുളള 'വയർ ഹെയേർഡ്' (wire haired) എന്നിങ്ങനെ മൂന്നിനങ്ങളായും വർഗീകരിക്കാറുണ്ട്.
Dachshund ഡാഷ്ഹണ്ട്
A red, smooth, standard-sized dachshund
Common nicknames
Teckel (BNL/FR/GER), Tekkel (BNL), Tekkel Doxie (US), Weenie Dog (US) (S.A.), Wiener Dog/Hotdog (US), Sausage Dog (UK/US/AUS), Bassotto (I), Sosis (TR)
വെളുപ്പ് അല്ലാത്ത ഏതു നിറവും ഈ ഇനം നായകൾക്ക് ഉണ്ടാകാം. ഏങ്കിലും കറുപ്പും തവിട്ടും നിറത്തിലുളളവയാണ് സാധാരണമായി കണ്ടുവരുന്നത്. കുറിയ കാലുകൾ, നീളം കൂടിയ ശരീരം, കൂർത്ത മുഖം, വീണു കിടക്കുന്ന വലിയ ചെവികൾ എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. മിക്കവാറും ആടിക്കൊണ്ടിരിക്കുന്ന ചെവികൾ കവിളിനോടു ചേർന്നു കിടക്കും. ഇവയുടെ വാലിന് നല്ല ഉറപ്പുണ്ടായിരിക്കും മിക്കപ്പോഴും വാല് ഉയർത്തി വച്ചിരിക്കുന്നതായി കാണാം. വാലിന്റെ അഗ്രത്തിലേക്ക് വരുന്തോറും കനം കുറഞ്ഞ് കൂർത്തിരിക്കുന്നു. നല്ല കറുപ്പു നിറമുള്ള കണ്ണുകൾക്ക് അണ്ഡാകൃതിയാണുളളത്. ഇവയുടെ പ്രധാന പ്രത്യേകത ഉരോസ്ഥി (sternum) പ്രത്യക്ഷമായി മുന്നോട്ട് തള്ളിയിരിക്കും എന്നതാണ്. ചില നായ്ക്കളിൽ ഉരോസ്ഥി നിലത്ത് തൊട്ടു തൊട്ടില്ല എന്ന നിലയിലും കാണാറുണ്ട്. മുൻകാലുകൾക്ക് പുറത്തോട്ട് ഒരു വളവുണ്ട്. കാലുകളുടെ അറ്റത്തും കണ്ണിനു മുകളിലും ചില അടയാളങ്ങൾ കാണാം. 12 മുതൽ 23 സെ. മീ. വരെ ഉയരമുളള ഇവയുടെ തൂക്കം " മിനിയേച്ചർ ഇനത്തിന് ഏകദേശം 4 കി. ഗ്രാമും "സ്റ്റാന്റേർഡ് ഇനത്തിന് ഏകദേശം 12 കി. ഗ്രാമും വരെയാണ്.