ഒക്ടോബർ 2010

2010 വർഷത്തിലെ മാസം


ഒക്ടോബർ 2010 ആ വർഷത്തിലെ പത്താം മാസമായിരുന്നു. ഒരു വെള്ളിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ഞായറാഴ്ച അവസാനിച്ചു.

2010 ഒക്ടോബർ മാസം നടന്ന പ്രധാന സംഭവങ്ങൾ:

  • ഒക്ടോബർ 1 - ചൈനീസ് ചാന്ദ്രപര്യവേഷണ വാഹനം ചാങ് ഇ -2 വിക്ഷേപിച്ചു.
  • ഒക്ടോബർ 3 - പത്തൊൻപതാം കോമൺവെൽത്ത് ഗെയിംസിന് ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം.
  • ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [1].
  • ഒക്ടോബർ 17 - മദർ മേരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു[2].
  • ഒക്ടോബർ 21 - കവി എ. അയ്യപ്പൻ അന്തരിച്ചു[3].
  • ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[4]
  • ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[5].
  • ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[6]
  • ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.


  1. http://d2010results.thecgf.com/en/Root.mvc/Medals
  2. http://www.odt.co.nz/regions/south-otago/128498/sainthood-changes-church-st-marys
  3. http://www.mathrubhumi.com/story.php?id=134704
  4. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് 76.32 ശതമാനം
  5. http://www.bbc.co.uk/news/world-europe-11621977
  6. വർഗീസ് വധം: ഐ.ജി ലക്ഷ്മണയുടെ ശിക്ഷ ശരിവെച്ചു
  7. http://www.newsahead.com/preview/2010/10/28/ha-noi-28-30-oct-2010-vietnam-hosts-17th-asean-summit/index.php
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_2010&oldid=3386522" എന്ന താളിൽനിന്ന് ശേഖരിച്ചത്