വെള്ളിമാടുകുന്ന്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(വെള്ളിമാട്കുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വെള്ളിമാട്കുന്ന്. കോഴിക്കോട് നഗരത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ കോഴിക്കോട്--വയനാട്--മൈസൂർ ദേശീയപാതയോട് (NH 212) ചേർന്ന് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോഴിക്കോട് കോർപ്പറേഷന്റെ ഭാഗമായ വെള്ളിമാട്കുന്നിന് മേരിക്കുന്ന് എന്നും സിൽവർ ഹിൽസ് (Silver hills) എന്നും പേരുണ്ട്.
Silver Hills | |
---|---|
Numbra Bhagavathy Temple | |
Coordinates: 11°17′26″N 75°49′48″E / 11.29062°N 75.83004°E | |
Country | India |
State | Kerala |
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ-സാമൂഹ്യ-സേവന രംഗങ്ങളിലെ സ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും ഇവിടെയുണ്ട്. ചേവായൂർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്ടെ പോലീസ് ആംഡ് റിസർവ് ക്യാമ്പ് (എ.ആർ. ക്യാമ്പ്), ഗവ. ലോ കോളേജ് എന്നിവ ഈ പ്രദേശത്തെ പ്രമുഖ സ്ഥാനപങ്ങളാണ്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ഗവ. ലോ കോളേജ് കോഴിക്കോട് [1]
- സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ
- ജെ.ഡി.ടി ഇസ്ലാം ഓർഫനേജും വിദ്യാഭ്യാസ സമുച്ചയവും [2]
- അമൃത വിദ്യാലയം
- നിർമ്മല ആശുപത്രിയും കോളേജ് ഓഫ് നഴ്സിംഗും
- ഗവണ്മെന്റ് പ്രസ്സ്
- ഗവ. ജുവനൈൽ ഹോം ആന്റ് ആഫ്റ്റർ കെയർ ഹോം ആസ്ഥാനം
- ചേവായൂർ പോലീസ് സ്റ്റേഷൻ
- മാധ്യമം, ആരാമം, മലർവാടി, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ആസ്ഥാനം.
- മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ: ഫയർ സ്റ്റേഷൻ യൂണിറ്റ്, ടെലിഫോൺ എക്സ്ചേഞ്ച്, ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ്, റീജിണൽ പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലാഭം മാർക്കറ്റ്
അവലംബം
തിരുത്തുക- ↑ Govt. Law College Kozhikode : HISTORY OF COLLEGE[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Nirmala Hospital : Location". Archived from the original on 2009-06-19. Retrieved 2009-11-27.