പ്രധാന മെനു തുറക്കുക

മലയാളത്തിലെ ഒരു എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്‌ലാമിക ചിന്തകനുമായിരുന്ന ടി. മുഹമ്മദ് ചരിത്രകാരനും മതതാരതമ്യ ഗവേഷകനുമായിരുന്നു.[1]. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാൾ. ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.[2]

ടി. മുഹമ്മദ്
ജനനം1917
മരണം1988 ജൂലൈ 10
ദേശീയത ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ഇസ്‌ലാമിക ചിന്തകൻ
പ്രശസ്തികേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാലനേതാവ്

ജീവിതംതിരുത്തുക

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞിയിൽ 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയുടെ അഫ്‌ദലുൽ ഉലമ എഴുതി പാസ്സായി. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ പ്രബോധനത്തിന്റെ മുഖ്യപത്രാധിപരായിരുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ അദ്ധ്യക്ഷനായും ജോലിചെയതു. 1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.[2][3][4][5][6]

കൃതികൾതിരുത്തുക

 • ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ (ഒന്ന്, രണ്ട് ഭാഗങ്ങൾ)[7]
 • യുവാക്കൾ യുഗശില്പികൾ
 • ഒരു ജാതി ഒരു ദൈവം
 • ആധുനിക ചിന്തകൾ [7]
 • ധർമ്മസമരം [7]
 • സ്ത്രീ ഇസ്‌ലാമിലും ഇതര സംസ്കാരങ്ങളിലും [7]
 • ധർമ്മസമരം
 • ഇസ്‌ലാമിലെ ഇബാദത്ത് [7]
 • ദൈവസങ്കല്പം കാലഘട്ടങ്ങളിലൂടെ (വിവർത്തനം) [7]
 • മാപ്പിള സമുദായം- ചരിത്രം, സംസ്കാരം[8]

പുരസ്കാരംതിരുത്തുക

'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകൾ' എന്ന പഠനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് ലഭിച്ചു[9][അവലംബം ആവശ്യമാണ്]

അവലംബംതിരുത്തുക

 1. അബ്ദുസ്സമദ് സമദാനി-ചന്ദ്രിക വാരാന്തപ്പതിപ്പ് 1988 ജൂലൈ 30
 2. 2.0 2.1 മുന്നിൽ നടന്നവർ|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
 3. ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 16
 4. ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 30
 5. വിവേകം, 1988 ആഗസ്റ്റ്‌ 1-15
 6. ചന്ദ്രിക 1988 ജൂലായ്‌ 14
 7. 7.0 7.1 7.2 7.3 7.4 7.5 ഇസ്‌ലാം പഠനം-ഇ ബുക്സ്
 8. "പുസ്തകം". പ്രബോധനം വാരിക പുസ്തകം 69 ലക്കം 53. 2013 ജൂൺ 14. ശേഖരിച്ചത് 2013 ജൂൺ 19language = മലയാളം. Check date values in: |accessdate= (help)
 9. http://iphkerala.com/Author/T_muhamed.html"https://ml.wikipedia.org/w/index.php?title=ടി._മുഹമ്മദ്&oldid=2342632" എന്ന താളിൽനിന്ന് ശേഖരിച്ചത്