വി.എ. കബീർ
ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. |
ഈ ലേഖനം പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നുണ്ടാകാം. ഇത് ഈ ലേഖനം പരിശോധനായോഗ്യമാകുന്നതിൽ നിന്നും നിഷ്പക്ഷമാകുന്നതിൽ നിന്നും തടയുന്നുണ്ട്. |
വി.എ. കബീർ മുഴുവൻ പേര്: വി. അബ്ദുൽ കബീർ. മലയാള സാഹിത്യകാരൻ, വിവർത്തകൻ, മികച്ച വിവർത്തകനുള്ള അന്താരാഷ്ട്ര പുരസ്‌കാര ജേതാവ്[1][2] പത്രപ്രവർത്തകൻ, ഇസ്‌ലാമിക പണ്ഡിതൻ. മാധ്യമം പീരിയോഡിക്കൽസ് എഡിറ്റർ, പ്രബോധനം സഹ പത്രാധിപർ, ബോധനം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. ആനുകാലികങ്ങളിൽ ഗവേഷണപ്രധാനമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. ആത്മാവിൻറെ തീർഥയാത്രകൾ, ശരീഅത്തും ഇന്ത്യൻ മുസ്ലിംകളും[3], രാഷ്ട്രസങ്കൽപം ഇസ്ലാമിൽ[3] തുടങ്ങിയ കൃതികൾ ശ്രദ്ധേയമാണ്.[4]
വി.എ. കബീർ | |
---|---|
![]() | |
ജനനം | 1949 |
തൊഴിൽ | സാഹിത്യകാരൻ, വിവർത്തകൻ, പത്രാധിപർ. |
ജീവിതപങ്കാളി(കൾ) | ആയിശ |
കുട്ടികൾ | 5 മക്കൾ |
മാതാപിതാക്ക(ൾ) | പി.സി. മുഹമ്മദ് ഹാജി, ആഇശ |
2019 ലെ മികച്ച വിവർത്തനത്തിനും അന്താരാഷ്ട്ര ധാരണക്കുമുള്ള ഫോറം ഫോർ ട്രാൻസ്ലേഷൻ ആന്റ് ഇന്റർനാഷണൽ അണ്ടർസ്റ്റാന്റിങിന്റെ ആറാമത് ശൈഖ് ഹമദ് [5]അവാർഡ് കരസ്ഥമാക്കി.[6] മലയാളത്തിലെ വ്യക്തിഗത സമഗ്ര സംഭാവനക്കാണ് രണ്ട് പേരോടൊപ്പം പുരസ്‌കാരം ലഭിച്ചത്. [7]
സാഹിത്യരംഗം തിരുത്തുക
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അറബി ഭാഷയിലേക്ക് എത്തിക്കാനും അറബി ഭാഷയിലെ മികച്ച കൃതികൾ മലയാള ഭാഷക്ക് സമർപ്പിക്കാനും സാധിച്ചിട്ടുണ്ട്. കമലാ സുറയ്യയുടെ ഉണ്ണി എന്ന കഥ വാഫിദ് എന്ന അറബി മാഗസിനിലും (ലക്കം 26 /2013) വൈക്കം മുഹമ്മദ് ബഷീറിന്റെ 'വെള്ളം' എന്ന ചെറുകഥ പ്രമുഖ അറബി മാഗസിനായ അൽ അറബി (ലക്കം 449 ഏപ്രിൽ 1996)യിലും പി.കെ.പാറക്കടവിന്റെ മൂന്നു മിനിക്കഥകളും അറബി ഭാഷയിലെ പ്രമുഖ ആനുകാലിക സാഹിത്യമായ നവാഫിദ് (ലക്കം 17/2001) ലും വി.എ.കബീർ മൊഴിമാറ്റം നടത്തി അറബി വായനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. പാറക്കടവിന്റെ രചനകൾ ഈജിപ്തുകാരനായ മുഹമ്മദ് ഈദ് ഇബ്രാഹീം ആണ് നവാഫിദിൽ പ്രസിദ്ധീകരിച്ചത്[8] നജീബ് മഹ്ഫൂസ് അടക്കമുള്ള പ്രമുഖ അറബി സാഹിത്യകാരുടെ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂല ഭാഷയും ലക്ഷ്യഭാഷയും നന്നായി വഴങ്ങുന്ന വി.എ.കബീറിന്റെ മൊഴിമാറ്റത്തിന്റെ വശ്യത വേറെതന്നെയാണെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസി. പ്രൊഫസറും ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ മൈനോറിറ്റി വെൽഫെയർ ഡയറക്ടറുമായ[9] ഡോ.എ.ബി. മൊയ്തീൻകുട്ടി നിരീക്ഷിക്കുന്നു.[10]
1969 ൽ രിയാദിൽ നടന്ന വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്സ്(വമി) ന്റെ ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും മുസ്ലിം വ്യക്തിനിയമം ഇന്ത്യയിൽ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തു. ഈ പ്രബന്ധം പിന്നീട് വമി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച അൽ അഖല്ലിയാത്തുൽ മുസ്‌ലിമതു ഫിൽ ആലം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, ചന്ദ്രിക, വിജ്ഞാനകൈരളി, മലയാള നാട്, തേജസ്, പച്ചക്കുതിര, ആരാമം തുടങ്ങി മലയാള ആനുകാലികങ്ങളിലും ഖത്വറിലെ അശ്ശർഖ്, ശബാബുൽ യൗം, അൽ റായ എന്നീ അറബി പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്. കവിതകളും എഴുതിയിട്ടുണ്ട്. ഷഹനാസ് ബീഗം തൂലികാനാമമാണ്. അറബ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ കൃതിയാണ് വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ[11].അറബ് വസന്തത്തിന്റെ പ്രധാന ശില്പികളിലൊരാളായ തുണീഷ്യയിലെ റാശിദുല് ഗന്നൂശി ജീവിതം പറയുന്ന കൃതിയാണ് ഗന്നൂശിയുടെ ആത്മകഥ
സ്വതന്ത്ര കൃതികൾ തിരുത്തുക
- ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ (അറബ് വസന്തം)[12]
- ആത്മാവിന്റെ തീർഥയാത്രകൾ
- ശരീഅത്തും ഇന്ത്യൻ മുസ്‌ലിംകളും[3]
- രാഷ്ട്രസങ്കൽപ്പം ഇസ്‌ലാമിൽ[3]
- ഖുമൈനി(ജീവചരിത്രം)
- തിരഞ്ഞെടുത്ത പ്രാർഥനകൾ
- മൗദൂദിസ്മൃതിരേഖകൾ (എഡിറ്റർ)
- സയ്യിദ് ഖുതുബ്:ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി
- ഗന്നൂശിയുടെ ആത്മകഥ- ഡിസംബർ 2012
- സംസാരിക്കുന്ന ച്ഛായാപടങ്ങൾ
- പൊതു സിവിൽ കോഡ്, ഹിന്ദു കോഡ്, മുത്തലാഖ് (എഡിറ്റർ)
- ഒരു പത്രാധിപരുടെ അസാധാരണ ജീവിതകഥ [13]
വിവർത്തന കൃതികൾ തിരുത്തുക
- സമകാലിക ഒമാനി കവിതകൾ [14][15]
- ഖുർആനിലെ ജന്തുകഥകൾ[16]
- ഇസ്‌ലാമിക സംസ്കാരം മൂലശിലകൾ[17]
- ഹസനുൽ ബന്നയുടെ ആത്മകഥ[17]
- ബിലെയാം (നോവൽ)[18]
- പ്രബോധകന്റെ സംസ്കാരം[17]
- നബിയുടെ ജീവിതം[17]
- ജുമുഅ ഖുതുബ[19]
- വിധിവിശ്വാസം
- മുഹമ്മദ് (ഹൈക്കൽ എഴുതിയ പ്രവാചക ചരിത്രം)[20]
അംഗീകാരം തിരുത്തുക
- 1988 തിരുവന്തപുരം ഇസ്‌ലാമിക് അസോസിയേഷന്റെ എസ്. എം.എ കരീം സ്മാരക പുരസ്കാരം രാഷ്ട്രസങ്കൽപം ഇസ്‌ലാമിൽ എന്ന പുസ്തകത്തിന് ലഭിച്ചു.[21]
- 2019 ഖത്തറിലെ ശൈഖ് ഹമദ് അവാർഡ് ഫോർ ട്രാൻസ്‌ലേഷൻ എൻ. ഷംനാദിനൊപ്പം പങ്കിട്ടെടുത്തു. [22]. 12ൽ പരം മികച്ച കൃതികൾ അറബിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. ഖത്തർ അമീറിന്റെ തമീം ബിൻ ഹമദ് അൽ താനിയുടെ പ്രതിനിധിയാണ് അവർഡ് സമ്മാനിച്ചത്.[23][1]
- ഖത്തർ സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് "ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം: ദൂരമുണ്ടായിട്ടും വൈവിധ്യമാർന്ന സാഹിത്യ സാമീപ്യം" (Cultural Exchange between Qatar and India: Diversified literary proximity despite long distance) എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംബന്ധിച്ചു.[24]
- വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്സ് (WAMY) പുറത്തിറക്കിയ അൽ അഖല്ലിയാതുൽ മുസ്ലിമതു ഫിൽ ആലം ( മുസ്ലിം ന്യൂനപക്ഷങ്ങൾ ലോക തലത്തിൽ) എന്ന മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിച്ച സമാഹാരത്തിൽ വി.എ. കബീർ 1986 ൽ വമിയുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ച് നടത്തിയ പ്രബന്ധം ഉൾപ്പെടുത്തി.[21]
അവംലംബം തിരുത്തുക
- ↑ 1.0 1.1 "Why Malayalam fiction is being translated into Arabic - Times of India". ശേഖരിച്ചത് 2020-07-07.
- ↑ Osman, Mohammed (12 May 2020). "Interview". The Peninsula. ശേഖരിച്ചത് 15 July 2020.
- ↑ 3.0 3.1 3.2 3.3 "State Central Library Kerala". State Central Library Kerala. ശേഖരിച്ചത് 12 July 2020.
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. പുറം. 13. ISBN 81-7690-042-7.
- ↑ "official website of Sheikh Hamad Award for Translation and International Understanding". മൂലതാളിൽ നിന്നും 2020-08-15-ന് ആർക്കൈവ് ചെയ്തത്.
- ↑ "Arab spring" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2020-02-22. ശേഖരിച്ചത് 2020-07-07.
- ↑ "ശൈഖ് ഹമദ് മലയാള വിവർത്തന അവാർഡ് മൂന്ന് പേർ പങ്കിട്ടു" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2019-12-09. ശേഖരിച്ചത് 2020-07-07.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "History Conference". ശേഖരിച്ചത് 2020-07-07.
- ↑ "Directorate of Minority Welfare". minoritywelfare. minoritywelfare.kerala.gov.in.
- ↑ "History Conference". ശേഖരിച്ചത് 2020-07-07.
- ↑ http://www.deshabhimani.com/newscontent.php?id=78207
- ↑ "വായന" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 728. 2012 ഫെബ്രുവരി 06. ശേഖരിച്ചത് 2013 മെയ് 04.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ (PDF) https://web.archive.org/web/20200926034429/https://www.iphkerala.com/downloads/Catalouge%202017%20(February).pdf. മൂലതാളിൽ (PDF) നിന്നും 2020-09-26-ന് ആർക്കൈവ് ചെയ്തത്.
{{cite web}}
: Missing or empty|title=
(help) - ↑ http://2.bp.blogspot.com/_ZkxHD792J6A/TMAaYPueLvI/AAAAAAAAEe4/ECzokCRSBB4/s1600/idam+8.jpg.
{{cite web}}
: Missing or empty|title=
(help) - ↑ "e പത്രം - ഗൾഫ് വാർത്തകൾ - അറബിനാടുകൾ: സമകാലിക ഒമാനി കവിതാ സമാഹാരം മലയാളത്തിന് സമർപ്പിക്കുന്നു" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-22.
- ↑ "ഖുർആനിലെ ജന്തുകഥകൾ | Vicharam Books :: Leading Islamic Publisher from Thrissur, Kerala, India. Islamic Books" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-07-22.
- ↑ 17.0 17.1 17.2 17.3 "MG University Library catalog" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-20.
- ↑ "Prabodhanam Weekly". മൂലതാളിൽ നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-07-22.
- ↑ "വി. എ. കബീർ" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2015-03-07. ശേഖരിച്ചത് 2020-07-22.
- ↑ "പ്രവാചക ജീവിതം മലയാളത്തിൽ". aramamonline. ആരാമം മാസിക.
- ↑ 21.0 21.1 ഇസ്ലാമിക വിജ്ഞാനകോശം വോള്യം -1. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ് ഹൌസ്. 1995. പുറം. 914.
- ↑ Binu Karunakaran (24 February 2020). "Why malayalam fiction is being translated into arabic". ശേഖരിച്ചത് 21 മാർച്ച് 2020.
- ↑ "ശൈഖ് ഹമദ് മലയാള വിവർത്തന അവാർഡ് മൂന്ന് പേർ പങ്കിട്ടു" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2019-12-09. ശേഖരിച്ചത് 2020-07-07.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sheikh Hamad Award for Translation and International Understanding winners to attend Qatar-India symposium today". ശേഖരിച്ചത് 2020-07-07.