ഐസക് ഡി'ഇസ്റെയലി ഇംഗ്ലീഷ് കവിയും നിരൂപകനും സാഹിത്യ ഗവേഷകനുമായിരുന്നു. 1766 മേയിൽ മിഡിൽസെക്സിലെ എൻഫീൽഡിൽ ജനിച്ചു. 14-ആമത്തെ വയസ്സിൽ വിദ്യാഭ്യാസത്തിനായി ആംസ്റ്റർഡാമിൽ പോയെങ്കിലും 4 വർഷത്തിനകം റൂസ്സോയുടെ അനുയായിയായി തിരിച്ചെത്തി. അതിനുശേഷം കുറച്ചുകാലം പാരിസിൽ കഴിച്ചുകൂട്ടിയ ഇദ്ദേഹത്തിന് സാഹിത്യവൃത്തങ്ങളുമായി ഇടപഴകാൻ അവസരം ലഭിച്ചു. 1802-ൽ വിവാഹിതനായി. സാഹിത്യകാരനും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡി'ഇസ്റെയ്ലി ഇദ്ദേഹത്തിന്റെ അഞ്ചുകുട്ടികളിൽ രണ്ടാമനായിരുന്നു.

ഐസക് ഡി'ഇസ്റെയലി
Isaac disraeli.jpg
Isaac D'Israeli in a portrait from 1797
ജനനം(1766-05-11)11 മേയ് 1766
മരണം19 ജനുവരി 1848(1848-01-19) (പ്രായം 81)
മരണ കാരണംInfluenza
ദേശീയതEnglish
പൗരത്വംEnglish
വിദ്യാഭ്യാസംLeiden, Oxford (honorary)
തൊഴിൽwriter and scholar
സജീവ കാലം1782 - 1848
തൊഴിലുടമJohn Murray (publisher)
അറിയപ്പെടുന്നത്Father of Benjamin Disraeli, British Prime Minister
ജീവിതപങ്കാളി(കൾ)Maria Basevi
കുട്ടികൾfive
മാതാപിതാക്ക(ൾ)Benjamin D'Israeli and Sarah Syprut de Gabay Villa Real

കവിതാരചനതിരുത്തുക

14-ആമത്തെ വയസ്സിൽത്തന്നെ ഐസക് ഡി'ഇസ്റെയ്ലി കവിതാരചനയാരംഭിച്ചിരുന്നു. 1789-ൽ ജോൺ വാൽക്കോട്ട് എന്ന കവിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ എന്ന കവിത രചിച്ചു. കവിയായ എച്. ജെ. പൈ ഈ കവിതയെ മുക്തകണ്ഠം പ്രശംസിച്ചു; 1790-ൽ രചിച്ച ഡിഫെൻസ് ഒഫ് പൊയട്രി എന്ന കവിത പൈക്കു സമർപ്പിച്ചു കൊണ്ടു ഡിസ്റെയ്ലി തന്റെ കൃതജ്ഞത പ്രകാശിപ്പിച്ചു. അടുത്ത വർഷം അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ എന്ന ഗ്രന്ഥം പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ചു.

സാഹിത്യ രചനതിരുത്തുക

തുടർന്ന് കാവ്യരംഗം വിട്ട് സാഹിത്യ വിജ്ഞാനത്തിലേക്കും സാഹിത്യ ഗവേഷണത്തിലേക്കും ശ്രദ്ധതിരിച്ച ഡിസ്റെയ്ലി ഇതേ കൃതി തന്നെ ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചർ എന്ന പരമ്പരയുടെ ഒന്നാം വാല്യമായി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പരമ്പരകളുടെ തുടർന്നുള്ള വാല്യങ്ങൾ 1817-ലും 1823-ലും 1834-ലും പുറത്തുവന്നു.

  • മിസലനീസ് (1796)
  • കലാമിറ്റീസ് ഒഫ് ആതേഴ്സ് (1812)
  • ക്വാറൽസ് ഒഫ് ആതേഴ്സ് (1814)

എന്നിവയും ഈ വിഭാഗത്തിൽപ്പെടുന്ന കൃതികളാണ്. അമെനിറ്റീസ് ഒഫ് ലിറ്ററേച്ചർ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ 3 വാല്യങ്ങൾ 1841-ൽ പ്രസിദ്ധീകരിച്ചെങ്കിലും ഈ പരമ്പര പൂർത്തിയാക്കാൻ ഡി'ഇസ്റെയ്ലിക്ക് കഴിഞ്ഞില്ല.

ലഘുകൃതികൾതിരുത്തുക

നോവലെന്നോ റൊമാൻസെന്നൊ വിശേഷിപ്പിക്കാവുന്ന ചില ലഘുകൃതികൾകൂടി ഡി'ഇസ്റെയ്ലി രചിച്ചിട്ടുണ്ട്.

  • മെജ്നൂൻ ആൻഡ് ലെയ്ല, ആൻ ഓറിയന്റൽ റ്റെയ്ൽ (1797)
  • ഫ്ലിം ഫ്ലാസ് (1805)
  • ഡെസ്പോട്ടിസം, ഓർ ദ് ഫാൾ ഒഫ് ദ് ജെസ്യൂട്ട്സ് (1814)

എന്നിവ ഇക്കൂട്ടത്തിൽ മികച്ചുനിൽക്കുന്നു.

  • ഇൻക്വയറി ഇന്റു ദ് ലിറ്റററി ആൻഡ് പൊളിറ്റിക്കൽ കാരക്റ്റർ ഒഫ് ജെയിംസ് ക (1816)
  • ദ് ജീനിയസ് ഒഫ് ജൂഡെയിസം (1833)

തുടങ്ങി ചില ചരിത്ര കൃതികളും ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1848 ജനുവരി 19-ന് ബക്കിംഗ്ഹാംഷയറിലെ ബ്രാഡൻ ഹാമിൽ ഐസക് ഡി'ഇസ്റെയ്ലി അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിസ്റെയ്ലി, ഐസക് (1766-1848) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഐസക്_ഡി%27ഇസ്റെയലി&oldid=3802384" എന്ന താളിൽനിന്ന് ശേഖരിച്ചത്