ഐസക് ന്യൂട്ടൺ

ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും
(ഐസക്ക് ന്യൂട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂട്ടൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂട്ടൺ (വിവക്ഷകൾ) എന്ന താൾ കാണുക. ന്യൂട്ടൺ (വിവക്ഷകൾ)

പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്‌. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്. ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു.

സർ ഐസക് ന്യൂട്ടൺ
ഗോഡ്ഫ്രി കെല്ലർ 1689-ൽ വരച്ച രേഖാചിത്രം. ന്യൂട്ടന്റെ പ്രായം 46
ജനനം(1643-01-04)4 ജനുവരി 1643
[OS: 25 December 1642][1]
മരണം31 മാർച്ച് 1727(1727-03-31) (പ്രായം 84)
[OS: 20 March 1726][1]
ദേശീയതഇംഗ്ലീഷ്
കലാലയംട്രിനിറ്റി കോളേജ് കേംബ്രിഡ്ജ്
അറിയപ്പെടുന്നത്ന്യൂട്ടോണിയൻ മെക്കാനിക്സ്
ഗുരുത്വാകർഷണസിദ്ധാന്തം
കാൽകുലസ്
ഒപ്റ്റിക്സ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം,
തത്വചിന്ത, രസതന്ത്രം,
മതതത്വശാസ്ത്രം
സ്ഥാപനങ്ങൾയൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്
റോയൽ സൊസൈറ്റി
അക്കാദമിക് ഉപദേശകർഐസക് ബാരോ
ബെഞ്ചമിൽ പുള്ളിൻ[2][3]
ശ്രദ്ധേയരായ വിദ്യാർത്ഥികൾറോജർ കോട്ടസ്
വില്യം വിസ്റ്റൺ
ജോൺ വിക്കിൻസ്[4]
Humphrey Newton[4]
സ്വാധീനിച്ചത്നിക്കോളാസ് ഫേഷ്യോ ഡെ ഡുയില്ലിയർ
ജോൺ കെയിൽ
ഒപ്പ്
കുറിപ്പുകൾ
ഹന്ന ഐസോകൗഫ് അമ്മ. കാഥറീൻ ബാർട്ടൺ പാതി മരുമകളായിരുന്നു.

ജീവിതരേഖ0

തിരുത്തുക

അക്കാലത്ത് ഇംഗ്ലണ്ടിൽ പ്രചാരത്തിലിരുന്ന ജൂലിയൻ പഞ്ചാംഗം പ്രകാരം 1642 ലെ ക്രിസ്മസ് ദിനത്തിലാണ് ഐസക് ന്യൂട്ടൻ ജനിച്ചത്. ഐസക് ജനിക്കുന്നതിനു മൂന്നു മാസം മുൻപ് അച്ഛൻ മരിച്ചു. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. അമ്മൂമ്മയുടെ സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.

വിദ്യാഭ്യാസം

തിരുത്തുക

ആദ്യമായി ലിങ്കൺ ഷെയറിലെ ഗ്രാമർസ്കൂളിൽ ചേർന്ന് പഠിച്ചു. ഗ്രാമർസ്കൂളിൽ യാന്ത്രികമോഡലുകൾ ഉണ്ടാക്കുന്നതിലാണ് ന്യൂട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൺ ഡയൽ, വാട്ടർക്ലോക്ക്, നാൽചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകൾ സ്കൂൾ പഠനകാലത്ത് ഉണ്ടാക്കി. പതിനഞ്ചാമത്തെ വയസ്സിൽ വീണ്ടും ന്യൂട്ടന് പഠനം നിർത്തിവയ്കേണ്ടിവന്നു. അമ്മയുടെ രണ്ടാം ഭർത്താവിന്റെ മരണത്തോടെ അവരുടെ കൃഷിയിടത്തിൽ പോയി ജോലി ചെയ്യാൻ നിർബ്ബന്ധിതനായി. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദർശിച്ച അമ്മാവൻ 1660 ല് അതായത് 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർത്തു. അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലർ എഴുതിയ പുസ്തകങ്ങൾ വായിക്കാനിടയായി. ഡെസ്കാർട്ട്സ്സിന്റെ ‘ജ്യോമട്രി’ ആണ് വാസ്തവത്തിൽ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്.

1665-ല് ട്രിനിറ്റി കോളേജിൽനിന്ന് ബിരുദമെടുത്തു. ഇതേവർഷം തന്നെയാണ് പ്രസിദ്ധമായ ബൈനോമിയൽ തിയറം കണ്ടെത്തിയതും കാൽക്കുലസ് എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും. 1665 ലെ കുപ്രസിദ്ധമായ പ്ലേഗ് മൂലം കോളേജുകളെല്ലാം നിർത്തിവച്ചപ്പോൾ വീണ്ടും ലിങ്കൻഷയറിൽ അമ്മയുടെ കൃഷിയിടത്തിലേക്ക് തിരിച്ച് പോകേണ്ടിവന്നു. അവിടെവച്ചാണ് ആപ്പിൾ താഴേക്ക് വീഴുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.1665-ൽ ആപ്പിൾ മരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ ആപ്പിൾ താഴെവീഴുന്നതുകണ്ട് എന്താണ് ഇത് മുകളിലേയ്ക്ക് പോകാത്തതെന്ന് വിചാരിച്ച ന്യൂട്ടന്റെ ചിന്തയാണ് 22 വർഷത്തിനുശേഷം ഗുരുത്വാകർഷണസിദ്ധാന്തമായി 1687- ൽ പുറത്തുവന്നത്.

[പരീക്ഷണങ്ങൾ == ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. കാരണം, അന്ന് വരെ നിലനിന്നിരുന്ന അരിസ്റ്റോട്ടിലിന്റെ കനത്ത വാദങ്ങൾക്ക് എതിരായിരുന്നു അത്. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം രണ്ട് തരം നിയമങ്ങൾ അനുസരിക്കുന്നതായി അരിസ്റ്റോട്ടിൽ പ്രവചിച്ചിരുന്നു. ഭൂമിയിലെ വസ്തുക്കൾ ഒരുതരം നിയമങ്ങളും ആകാശത്തിലെ ഗോളങ്ങൾ മറ്റൊരുതരം നിയമങ്ങളും അനുസരിക്കുന്നു എന്നായിരുന്നു അത്. ആകാശത്തും ഭൂമിയിലും ഒരേ നിയമം അനുസരിക്കപ്പെടുന്നു എന്നു ന്യൂട്ടൻ ചിന്തിച്ചപ്പോൾ അത് ഒരു പുതിയ ആശയവിപ്ലവത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ 1666- ൽ ന്യൂട്ടൻ ഗുരുത്വാകർഷണ നിയമം പ്രഖ്യാപിച്ചു. എന്നാൽ ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് പഠിച്ചപ്പോൾ അത് ന്യൂട്ടന്റെ കണക്കുകൂട്ടലിൽനിന്നും അല്പം വ്യത്യാസമായിരുന്നു. അതിനാൽ ന്യൂട്ടൻ ഭാഗികമായി വികസിപ്പിച്ചെടുത്ത തന്റെ ഗുരുത്വാകർഷണ നിയമം തൽക്കാലം മാറ്റിവച്ചു.]


പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു.

ന്യൂട്ടൻ തന്റെ 29 മത്തെ വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു. ന്യൂട്ടന്റെ പ്രശസ്തി ഉയർന്നതോടെ 1672ൽ റോയൽ സൊസൈറ്റി അദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിച്ചു. 1672 മുതൽ 1676 വരെ റോയൽ സൊസൈറ്റിക്ക് അയച്ച് കൊടുത്ത പ്രഭാഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും എല്ലാം സംഗ്രഹമാണ് അദ്ദേഹം 1704ൽ പ്രസിദ്ധീകരിച്ച ‘ഓപ്റ്റിക്സ്’ എന്ന പുസ്തകം.

പ്രിൻസിപ്പിയ

തിരുത്തുക

1680-ഓടെയാണ് പ്രിൻസിപ്പിയ എഴുതാനുള്ള സാഹചര്യം ന്യൂട്ടന് ഉണ്ടായത്. 1687ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള ന്യൂട്ടന്റെ ഗ്രന്ഥം “പ്രകൃതിയുടെ തത്ത്വശാസ്ത്രത്തിന്റെ ഗണിതശാസ്ത്രനിയമങ്ങൾ“ എന്നു ഭാഷാന്തരണം ചെയ്യാം. ഭൗതിക വിജ്ഞാനം ഉള്ളിടത്തോളംകാലം പഠിക്കാതിരിക്കാൻ കഴിയാത്തതാണ് പ്രിൻസിപ്പിയയുടെ ഉള്ളടക്കം.

[ന്യൂട്ടന്റെ അവസാനകാലം

തിരുത്തുക

1689ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതൽ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടൻ തന്റെ 85-ആം വയസ്സിൽ; 1727 മാർച്ച് 20ന്‌ ഇഹലോകവാസം വെടിഞ്ഞു.

പി.സി.കെ.നമ്പൂതിരിപ്പാടിന്റെ “ന്യൂട്ടനും പ്രിൻസിപ്പിയയും” എന്ന ഗ്രന്ഥത്തിൽ നിന്നും

ഗ്രന്ഥസൂചിക

തിരുത്തുക
  • Ball, W.W. Rouse (1908). A Short Account of the History of Mathematics. New York: Dover. ISBN 0-486-20630-0.
  • Christianson, Gale (1984). In the Presence of the Creator: Isaac Newton & His Times. New York: Free Press. ISBN 0-02-905190-8. This well documented work provides, in particular, valuable information regarding Newton's knowledge of Patristics
  • Craig, John (1958). "Isaac Newton – Crime Investigator". Nature. 182 (4629): 149–152. Bibcode:1958Natur.182..149C. doi:10.1038/182149a0.
  • Craig, John (1963). "Isaac Newton and the Counterfeiters". Notes and Records of the Royal Society of London. 18 (2): 136–145. doi:10.1098/rsnr.1963.0017.
  • Levenson, Thomas (2010). Newton and the Counterfeiter: The Unknown Detective Career of the World's Greatest Scientist. Mariner Books. ISBN 978-0-547-33604-6.
  • Stewart, James (2009). Calculus: Concepts and Contexts. Cengage Learning. ISBN 978-0-495-55742-5.
  • Westfall, Richard S. (1980, 1998). Never at Rest. Cambridge University Press. ISBN 0-521-27435-4. {{cite book}}: Check date values in: |year= (help)CS1 maint: year (link)
  • Westfall, Richard S. (2007). Isaac Newton. Cambridge University Press. ISBN 978-0-19-921355-9.
  • Westfall, Richard S. (1994). The Life of Isaac Newton. Cambridge University Press. ISBN 0-521-47737-9.
  • White, Michael (1997). Isaac Newton: The Last Sorcerer. Fourth Estate Limited. ISBN 1-85702-416-8.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

മതം

  • Dobbs, Betty Jo Tetter. The Janus Faces of Genius: The Role of Alchemy in Newton's Thought. (1991), links the alchemy to Arianism
  • Force, James E., and Richard H. Popkin, eds. Newton and Religion: Context, Nature, and Influence. (1999), 342pp . Pp. xvii + 325. 13 papers by scholars using newly opened manuscripts
  • Ramati, Ayval. "The Hidden Truth of Creation: Newton's Method of Fluxions" British Journal for the History of Science 34: 417–438. in JSTOR, argues that his calculus had a theological basis
  • Snobelen, Stephen "'God of Gods, and Lord of Lords': The Theology of Isaac Newton's General Scholium to the Principia," Osiris, 2nd Series, Vol. 16, (2001), pp. 169–208 in JSTOR
  • Snobelen, Stephen D. (1999). "Isaac Newton, Heretic: The Strategies of a Nicodemite". British Journal for the History of Science. 32 (4): 381–419. doi:10.1017/S0007087499003751. JSTOR 4027945.
  • Pfizenmaier, Thomas C. (1997). "Was Isaac Newton an Arian?". Journal of the History of Ideas. 58 (1): 57–80. JSTOR 3653988. {{cite journal}}: Unknown parameter |month= ignored (help)
  • Wiles, Maurice. Archetypal Heresy. Arianism through the Centuries. (1996) 214 pages, with chapter 4 on 18th century England; pp. 77–93 on Newton, excerpt and text search.

പ്രാധമിക സ്രോതസ്സുകൾ

  • Newton, Isaac. The Principia: Mathematical Principles of Natural Philosophy. University of California Press, (1999). 974 pp.
    • Brackenridge, J. Bruce. The Key to Newton's Dynamics: The Kepler Problem and the Principia: Containing an English Translation of Sections 1, 2, and 3 of Book One from the First (1687) Edition of Newton's Mathematical Principles of Natural Philosophy. University of California Press, 1996. 299 pp.
  • Newton, Isaac. The Optical Papers of Isaac Newton. Vol. 1: The Optical Lectures, 1670–1672. Cambridge U. Press, 1984. 627 pp.
    • Newton, Isaac. Opticks (4th ed. 1730) online edition
    • Newton, I. (1952). Opticks, or A Treatise of the Reflections, Refractions, Inflections & Colours of Light. New York: Dover Publications.
  • Newton, I. Sir Isaac Newton's Mathematical Principles of Natural Philosophy and His System of the World, tr. A. Motte, rev. Florian Cajori. Berkeley: University of California Press. (1934).
  • Whiteside, D. T (1967–82). The Mathematical Papers of Isaac Newton. Cambridge: Cambridge University Press. ISBN 0-521-07740-0.{{cite book}}: CS1 maint: multiple names: authors list (link) – 8 volumes.
  • Newton, Isaac. The correspondence of Isaac Newton, ed. H. W. Turnbull and others, 7 vols. (1959–77).
  • Newton's Philosophy of Nature: Selections from His Writings edited by H. S. Thayer, (1953), online edition Archived 2009-08-13 at the Wayback Machine..
  • Isaac Newton, Sir; J Edleston; Roger Cotes, Correspondence of Sir Isaac Newton and Professor Cotes, including letters of other eminent men, London, John W. Parker, West Strand; Cambridge, John Deighton, 1850 (Google Books).
  • Maclaurin, C. (1748). An Account of Sir Isaac Newton's Philosophical Discoveries, in Four Books. London: A. Millar and J. Nourse.
  • Newton, I. (1958). Isaac Newton's Papers and Letters on Natural Philosophy and Related Documents, eds. I. B. Cohen and R. E. Schofield. Cambridge: Harvard University Press.
  • Newton, I. (1962). The Unpublished Scientific Papers of Isaac Newton: A Selection from the Portsmouth Collection in the University Library, Cambridge, ed. A. R. Hall and M. B. Hall. Cambridge: Cambridge University Press.
  • Newton, I. (1975). Isaac Newton's 'Theory of the Moon's Motion' (1702). London: Dawson.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ന്യൂട്ടന്റെ കൃതികൾ

Parliament of England
മുൻഗാമി കേംബ്രിഡ്ജ് സർവ്വകലാശാലയ്ക്കുവേണ്ടി പാർലമെന്റംഗമായിരുന്നു
1689–1690
With: റോബർട്ട് സോയർ
പിൻഗാമി
മുൻഗാമി കേംബ്രിഡ്ജ് സർവ്വകലാശാലയ്ക്കുവേണ്ടി പാർലമെന്റംഗമായിരുന്നു
1701–1702
With: ഹെൻട്രി ബോയ്‌ൽ
പിൻഗാമി
ഔദ്യോഗിക പദവികൾ
മുൻഗാമി മാസ്റ്റർ ഓഫ് ദി മിന്റ്
1700–1727
പിൻഗാമി
    Related navpages:


  1. 1.0 1.1 ന്യൂട്ടന്റെ ജീവിതകാലത്ത് 2 കലണ്ടറുകൾ യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നു: ജൂലിയൻ കലണ്ടർ (പഴയ സമ്പ്രദായത്തിലുള്ള കലണ്ടർ) ബ്രിട്ടനിലും കിഴക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നു. ഗ്രിഗോറിയൻ കലണ്ടർ(പുതിയ മാതൃക) യൂറോപ്പിന്റെ മറ്റുഭാഗങ്ങളിൽ ഉപയോഗിക്കപ്പെട്ടുവന്നിരുന്നു. ന്യൂട്ടന്റെ ജനനസമയത്ത് ഗ്രിഗോറിയൻ ദിനങ്ങൾ ജൂലിനൻ ദിനങ്ങളേക്കാൾ പത്തു ദിവസം മുൻപിലായിരുന്നു. ജൂലിയൻ കലണ്ടർ പ്രകാരം ഇദ്ദേഹം 1642 ഡിസംബർ 25 ക്രിസ്മസ് ദിവസമാണ് ജനിച്ചതെങ്കിലും ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1643 ജനുവരി 4-നാണ് ജനിച്ചത്. ഇദ്ദേഹം മരിച്ചപ്പോഴേയ്ക്കും ഈ രണ്ടു കലണ്ടറുകൾ തമ്മിലുള്ള വ്യത്യാസം പതിനൊന്നു ദിവസമായി മാറിയിരുന്നു. 1752-ൽ ഗ്രിഗോറിയൻ കലണ്ടർ ബ്രിട്ടനിൽ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് ഇംഗ്ലണ്ടിൽ പുതുവർഷം ആരംഭിക്കുന്നത് മാർച്ച് 25-നായിരുന്നു (ജനുവരി ഒന്നിനായിരുന്നില്ല). മാർച്ച് 25 അവതാരവാർഷികമായാണ് കണക്കാക്കിയിരുന്നത്. ഈ താളിലെ ഇനിയുള്ള തീയതികൾ എടുത്തുപറയാത്തിടങ്ങളിൽ ജൂലിയൻ കലണ്ടർ പ്രകാരമാണ് കൊടുത്തിരിക്കുന്നത്.
  2. Dictionary of Scientific Biography, Newton, Isaac, n.4
  3. Gjersten, Derek (1986). The Newton Handbook. London: Routledge & Kegan Paul.
  4. 4.0 4.1 "Cambridge". Archived from the original on 2008-05-09. Retrieved 2008-09-20.
"https://ml.wikipedia.org/w/index.php?title=ഐസക്_ന്യൂട്ടൺ&oldid=4092051" എന്ന താളിൽനിന്ന് ശേഖരിച്ചത്