ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക

(Philosophiæ Naturalis Principia Mathematica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമാണ്‌ 1687 [1] ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” (ലാറ്റിൻ:Philosophiae Naturalis Principia Mathematica)[2] എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള സർ ഐസക് ന്യൂട്ടന്റെ ഗ്രന്ഥം.

ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക
Cover
Title page of Principia, first edition (1686/1687)
യഥാർത്ഥ പേര്Philosophiæ Naturalis Principia Mathematica
ഭാഷലാറ്റിൻ
പ്രസിദ്ധീകരിച്ച തിയതി
1687
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1728
LC ClassQA803 .A53

ചലനനിയമങ്ങൾ വിശദീകരിച്ച് ഉദാത്തബലതന്ത്രത്തിന്(classical mechanics) അടിസ്ഥാനമിട്ട ഈ ഗ്രന്ഥം ഗുരുത്വാകർഷണനിയമത്തെക്കുറിച്ച് പ്രതിപാദിക്കുകയും കെപ്ലറുടെ ഗ്രഹചലനനിയമങ്ങൾക്ക് സൈദ്ധാന്തിക വിശദീകരണം നൽകുകയും ചെയ്തു. മൂന്ന് വാല്യങ്ങളായി പ്രസിധീകരിക്കപ്പെട്ട ഇതിന്റെ ആദ്യവാല്യം (De motu corporum On the motion of bodies) ചലനനിയമങ്ങളെക്ക്ക്കുറിച്ച് പ്രതിപാദിക്കുന്നു.

  1. Newton, Isaac (5 ജൂലൈ 1687). "Philosophiae naturalis principia mathematica". കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറി (in ലാറ്റിൻ). ലണ്ടൻ: iussu Societatis Regiae ac typis Josephi Streater.
  2. "The Mathematical Principles of Natural Philosophy", Encyclopædia Britannica, London