ഐറിസ് റോസി
ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു റൈസോമാറ്റസ് സസ്യമാണ് ഐറിസ് റോസി (ലോങ്-ടെയിൽ ഐറിസ്). ചെറിയ പുല്ലുപോലുള്ള ഇലകളും ചെറിയ കാണ്ഡവും 1 അല്ലെങ്കിൽ 2 പർപ്പിൾ-വയലറ്റ് പൂക്കളും കാണപ്പെടുന്നു. ഇത് പുൽമേടുകളിലും വനപരിധിയിലും, സൂര്യപ്രകാശമുള്ള കുന്നിൻ പ്രദേശങ്ങളിലും പൈൻ വനത്തിനുള്ളിൽ കാടു വെട്ടിത്തെളിച്ച ഭൂമിയിലും വളരുന്നു.[2][3][4][5] സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ വളരുന്ന[6] ഈ സസ്യം ജപ്പാനിലും[7] (ഹോൺഷു, ഷിക്കോക്കു, ക്യുഷു[8]) കൊറിയയിലും ചൈനയിലും (ലിയോണിംഗ്, മഞ്ചൂറിയ[9])[10][11][12] കാണപ്പെടുന്നു.
ഐറിസ് റോസി | |
---|---|
Iris rossii in flower in Kuboizumi, Saga City, Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Subgenus: | |
Series: | |
Species: | Iris rossii
|
Binomial name | |
Iris rossii | |
Synonyms | |
|
വിവരണം
തിരുത്തുകIris rossii is similar in form to Iris ruthenica.[13]
ഇതിന് നേർത്തതും കടുപ്പമുള്ളതും ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ളതുമായ റൈസോമോടുകൂടിയ വള്ളി കാണപ്പെടുന്നു.[14][15][16] റൈസോമിനടിയിൽ, പോഷകങ്ങളും ജലവും തേടി നീളമുള്ള ദ്വിതീയ വേരുകൾ മണ്ണിലേക്ക് വളരുന്നു.[14][15] അവയിൽ പുതിയ ഇലകളുടെ അടിയിൽ, മുൻ സീസണുകളിലെ മഞ്ഞ-തവിട്ട് കലർന്ന ഇലകളുടെ അവശിഷ്ടങ്ങൾ (ആവരണം അല്ലെങ്കിൽ നാരുകൾ) കാണപ്പെടുന്നു.[17][14][16]
ഇതിന് ഇടുങ്ങിയതും രേഖീയവുമായ ഇലകൾ കാണപ്പെടുന്നു. 2–4 സിരകളുള്ള[16][18] അക്യുമിനേറ്റ് (ഒരു പോയിന്റിൽ അവസാനിക്കുന്നു, പുല്ല് പോലുള്ള), ഇലകൾ 4-10 സെന്റിമീറ്റർ (2–4 ഇഞ്ച്) നീളവും 0.2–0.5 സെന്റിമീറ്റർ (0–0 ഇഞ്ച്) വീതിയുമുള്ളവയാണ്.[17][14][16] പൂവിടുമ്പോൾ ഇവ 30 സെന്റിമീറ്റർ (12 ഇഞ്ച്) വരെ പൊക്കം വയ്ക്കുന്നു.[16][18]
ചുരുങ്ങിയ, ചെറിയ കാണ്ഡം (സ്കേപ്പ്) [15][19] 10-30 സെന്റിമീറ്റർ (4–12 ഇഞ്ച്) വരെ നീളം കാണപ്പെടുന്നു.[13][20][21]കാണ്ഡത്തിൽ 4-7 സെന്റിമീറ്റർ (2-3 ഇഞ്ച്) നീളത്തിലും 0.1–0.4 സെന്റിമീറ്ററും (0–0 ഇഞ്ച്) വീതിയിലും 2 അല്ലെങ്കിൽ 3 കുന്താകാരം ഉള്ള പാളകളും (പുഷ്പ മുകുളത്തിന്റെ ഇലകൾ ) (ലാൻസ് പോലുള്ളവ) കാണപ്പെടുന്നു. [17][14]
വസന്തകാലത്ത് വേനൽക്കാലം മുതൽ[22] ഏപ്രിൽ മുതൽ [15][23] മെയ് വരെ[17][18] അഗ്രഭാഗത്ത് ഇതിൽ ഒന്നോ രണ്ടോ (തണ്ടിന്റെ മുകളിൽ) പുഷ്പങ്ങൾ കാണപ്പെടുന്നു.[17][14]
പർപ്പിൾ, വയലറ്റ് ഷേഡുകളുടെ ഒരു ശ്രേണിയിൽ വരുന്ന ചെറിയ പൂക്കൾക്ക് 3.5–4 സെന്റിമീറ്റർ (1-2 ഇഞ്ച്) വ്യാസമുണ്ട്.[17][14][19]എന്നാൽ ഇടയ്ക്കിടെ വെളുത്ത പൂക്കളും കാണപ്പെടുന്നു.[23][20][21] എന്നാൽ വെളുത്ത പൂക്കൾ കൊറിയയിൽ മാത്രമാണ് കാണപ്പെടുന്നത്.[18]
ഇതിന് 2 ജോഡി പുഷ്പപത്രവും, 3 വലിയ ദളങ്ങളും (പുറം ദളങ്ങൾ) കാണപ്പെടുന്നു. അവ 'ഫാൾ' എന്നും 3 ആന്തരിക, ചെറിയ ദളങ്ങളെ (അല്ലെങ്കിൽ ടെപലുകൾ), 'സ്റ്റാൻഡേർഡ്' എന്നറിയപ്പെടുന്നു.[24]3 സെന്റിമീറ്റർ നീളവും 0.8–1.2 സെന്റിമീറ്റർ വീതിയുമുള്ള ഈ ഫാൾ, വെളുത്ത പുള്ളികൾ, സിരകൾ അല്ലെങ്കിൽ വെളുത്ത സിഗ്നൽ ഏരിയ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഇതിന് ഒരു വെളുത്ത / മഞ്ഞ നിറത്തിലുള്ള മധ്യഭാഗം കാണപ്പെടുന്നു.[14][25][20]2.5 സെന്റിമീറ്റർ നീളവും 0.8 സെന്റിമീറ്റർ വീതിയും ഉള്ള സ്റ്റാൻഡേർഡ് നിവർന്നുനിൽക്കുന്ന ചെറിയ കോണോടുകൂടി കാണപ്പെടുന്നു.[17][14]
ഇതിന് 5-7 സെന്റിമീറ്റർ നീളമുള്ള പെരിയാന്ത് ട്യൂബ്[13][14] 1 സെന്റിമീറ്റർ നീളമുള്ള പെഡിസെൽ, 1.5 സെന്റിമീറ്റർ നീളമുള്ള കേസരങ്ങൾ, 1 സെന്റിമീറ്റർ നീളമുള്ള അണ്ഡാശയം, 2 സെന്റിമീറ്റർ നീളമുള്ള ശാഖകളോടുകൂടിയ ജനിദണ്ഡ് (ഇവ ദളങ്ങൾക്ക് സമാനമായ നിറമാണ്) എന്നിവയും കാണപ്പെടുന്നു.[17]
ഐറിസ് പൂവിട്ടതിനുശേഷം, ജൂൺ മുതൽ ഓഗസ്റ്റ് വരെ ഒരു ഗ്ലോബോസ് (ഗോളാകൃതിയിലുള്ള) വിത്ത് നിറഞ്ഞ കാപ്സ്യൂൾ ഉത്പാദിപ്പിക്കുന്നു.[17][15]
ബയോകെമിസ്ട്രി
തിരുത്തുക2012-ൽ, പൂക്കളിൽ നിന്നും ഇലകളിൽ നിന്നും ആന്തോസയാനിൻ, സി-ഗ്ലൈക്കോസൈഫ്ലാവനോൺസ്, ഫ്ലവനോയിഡുകൾ, സാന്തോൺ എന്നിവ വേർതിരിച്ചുകൊണ്ട് നാഷണൽ മ്യൂസിയം ഓഫ് നേച്ചർ ആന്റ് സയൻസിന്റെ ഹെർബേറിയത്തിന് ഐറിസ് റോസിയുടെ ഒരു മാതൃക നൽകുകയുണ്ടായി.[19]
മിക്ക ഐറിസുകളും ഡിപ്ലോയിഡ് ആയതിനാൽ രണ്ട് സെറ്റ് ക്രോമസോമുകൾ കാണപ്പെടുന്നു. സങ്കരയിനങ്ങളെ തിരിച്ചറിയുന്നതിനും ഗ്രൂപ്പിംഗുകളുടെ വർഗ്ഗീകരണത്തിനും ഇത് ഉപയോഗിക്കുന്നു.[24]ഇത് നിരവധി തവണ തിട്ടപ്പെടുത്തി, 2n = 32, കുരിറ്റ, 1940[17][25]2n = 34, ലീ, 1970[25][20]
ടാക്സോണമി
തിരുത്തുകഐറിസ് റോസിയെ EYE-ris ROSS-ee-eye എന്നാണ് ഉച്ചരിക്കുന്നത്.[22]
ചൈനയിൽ ചൈനീസ് ലിപിയിൽ ഇത് 小鸢尾 എന്നെഴുതുകയും സിയാവോ യുവാൻ വെയ് എന്നറിയപ്പെടുകയും ചെയ്യുന്നു.[17][26]കൊറിയൻ ലിപിയിൽ ഇത് 각시붓꽃 എന്ന് എഴുതുന്നു.[27] ഇത് ജപ്പാനിലെ എഹൈം അയാം എന്നറിയപ്പെടുന്നു. [[28] ജാപ്പനീസ് ലിപിയിൽ えひめあやめin എന്ന് എഴുതിയിരിക്കുന്നു.[29][30]
ചൈന, കൊറിയ[31] എന്നിവിടങ്ങളിൽ ഇത് ലോംഗ്-ടെയിൽ ഐറിസ് [26][32][33] എന്നറിയപ്പെടുന്നു.
വടക്കുകിഴക്കൻ ചൈനയിൽ താമസിച്ചിരുന്ന സ്കോട്ട്‌ലൻഡിൽ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മിഷനറിയായ ജോൺ റോസിനെ (1842–1915) അനുസ്മരിച്ച് ഈ സസ്യത്തെ ലാറ്റിൻ നിർദ്ദിഷ്ട വിശേഷണം rossii എന്നു സൂചിപ്പിക്കുന്നു. ഐറിസിന്റെ നിരവധി മാതൃകകൾ ശേഖരിച്ച് മിസ്റ്റർ ബേക്കറിലേക്ക് അയച്ച ശേഷം ജോൺ ഗിൽബർട്ട് ബേക്കർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഐറിസ് എന്നു പേരിട്ടു. [14][34]വടക്കൻ ചൈനയിലെ ഷിംഗ്-കിംഗ് പ്രവിശ്യയിലെ വരണ്ട ചരിവുള്ള തടങ്ങളിലെ നിവാസിയായിരുന്ന ഈ പൂക്കളെ 1876 ഏപ്രിൽ 27 ന് ശേഖരിക്കുകയുണ്ടായി[25].
1877 ഡിസംബർ 29 ന് 'ഗാർഡനേഴ്‌സ് ക്രോണിക്കിൾ' വാല്യം 8 പേജ് 809 ൽ ബേക്കർ ഈ സസ്യത്തെക്കുറിച്ചുള്ള വിവരണങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചു.[1][35]ഇത് പിന്നീട് 1878-ൽ 'ലാ ബെൽഗ്. ഹോർട്ട് 'ഗാർട്ടൻഫ്ലോറ' വാല്യം 27 പേജ് 382-ലും 1878-ൽ വാല്യം 28 പേജ് 89-ലും 1880-ൽ 'ജേണൽ ഓഫ് ദി ലിന്നീൻ സൊസൈറ്റി ഓഫ് ലണ്ടൻ' വാല്യം 17 പി 387-ലും പ്രസിദ്ധീകരിച്ചു.[25]യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് 2003 ഏപ്രിൽ 4 ന് ഇത് പരിശോധിച്ചു.[26]
തദ്ദേശീയത
തിരുത്തുകഐറിസ് റോസി ഏഷ്യയിലെ മിതശീതോഷ്ണ പ്രദേശങ്ങളിൽ നിന്നുള്ളതാണ്.[26]
മേഖല
തിരുത്തുകഈ സസ്യം ജപ്പാൻ[15](ഹോൺഷു, ഷിക്കോകു, ക്യുഷു, [16]) കൊറിയ, ചൈന (ലിയോണിംഗ്, മഞ്ചൂറിയ, [21]).[19][20][26])എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
1894 ഏപ്രിൽ 29-ന് ഇസബെല്ലാ ബേർഡ് ബിഷപ്പിന്റെ കുറിപ്പുകളിൽ കൊറിയയിലെ ഹാൻ നദിയുടെ ഇരുകരകളിലുമുള്ള താഴ്വരയിൽ അവർ പര്യവേക്ഷണം ചെയ്തതായി സൂചിപ്പിച്ചിരിക്കുന്നു. വിവിധ സസ്യങ്ങളും സസ്യജാലങ്ങളും അവർ കണ്ടെത്തി. അകാന്തോപനാക്സ് റിക്കിനിഫോളിയ, റുസ് വെർനിസിഫെറ, ആക്ടിനിഡ പ്യൂറിയാരിയ, ഐറിസ് റോസി എന്നിവ അതിലുൾപ്പെടുന്നു.[36]
കൊറിയൻ ഉപദ്വീപിലെ ചൈനീസ് വടക്കുകിഴക്കൻ ഭാഗത്ത് മാത്രമാണ് ഐറിസ് റോസി കണ്ടെത്തിയതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും ജപ്പാനിലെ എഹിം പ്രിഫെക്ചറിനുള്ളിലെ ഹോജോയിലാണ് ഇതിനെ ആദ്യം കണ്ടെത്തിയത്. ജപ്പാനിലെ മറ്റ് പ്രദേശങ്ങളായ സാഗ, ഓയിറ്റ, മിയസാക്കി, യമഗുച്ചി, ഹിരോഷിമ, ഒകയാമ എന്നിവയുടെ പ്രിഫെക്ചറുകളിലും ഇതിനെ പിന്നീട് കണ്ടെത്തിയിരുന്നു. നുമാറ്റയിലെ നിഷിമാച്ചി വനത്തിലും ഇതിനെ കണ്ടെത്തിയിരുന്നു.[23]
വാസസ്ഥലം
തിരുത്തുകഇത് പുൽത്തകിടികളിലും (പുൽമേടുകളിലും) വനപരിധിയിലും, സൂര്യപ്രകാശമുള്ള കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. [15][18][37] സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിലും [17]പൈൻ വനത്തിനുള്ളിൽ കാടു വെട്ടിത്തെളിച്ച ഭൂമിയിലും കാണപ്പെടുന്നു.[23]
സംരക്ഷണം
തിരുത്തുക1990 ജൂണിനും നവംബറിനുമിടയിൽ, ജപ്പാനിലെ യമഗുച്ചി പ്രിഫെക്ചറിനുള്ളിലെ ഹോഫു നഗരത്തിലെ സംരക്ഷിത പ്രദേശത്ത് വാസ്കുലർ സസ്യങ്ങളുടെയും സസ്യജാലങ്ങളെക്കുറിച്ചും പഠനം നടത്തി. ഇതിനെ നാശോന്മുഖമായ (ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഭീഷണിയുള്ള സസ്യങ്ങളുടെ പട്ടിക), സസ്യങ്ങളുടെ കൂട്ടത്തിൽ കാലന്തെ ഡിസ്കളറിനോടൊപ്പം വർഗ്ഗീകരിച്ചു.[15] [37]
1995-ൽ ഇതിനെ നാശോന്മുഖമായ സസ്യങ്ങൾ എന്ന് തരംതിരിച്ചു. വിവിധ ആവശ്യങ്ങൾക്കുള്ള സസ്യശേഖരണം, ഭൂമിയെ വിവിധ ആവശ്യങ്ങൾക്കുള്ള വിനിയോഗം, ആവാസവ്യവസ്ഥ നഷ്ടപ്പെടൽ എന്നിവ കാരണം ഇത് ഒരു വംശനാശഭീഷണി നേരിടുന്ന ഇനമായി മാറിയിരുന്നു. ചിതറിക്കിടക്കുന്ന പൈൻ മരങ്ങൾക്കടിയിലും പുൽമേടുകൾക്കുള്ളിലും ഇതിനെ കണ്ടെത്തിയിരുന്നു. ഈ സസ്യം കമ്പോസ്റ്റ്, കാലിത്തീറ്റ, തടി ഉൽപാദനത്തിനായി ഉപയോഗിച്ചിരുന്നു.[38]2002-ൽ കുമാമോട്ടോ പ്രിഫെക്ചറിൽ ഇതിനെ വംശനാശഭീഷണി നേരിടുന്ന (EN) ഇനമായി തരംതിരിച്ചു.[28]
കൃഷി
തിരുത്തുകഐറിസ് റോസി യുഎസിലും യുകെയിലും അതിജീവിക്കാൻ കഴിവുള്ള സസ്യം ആണ്. പക്ഷേ ഇതിന്റെ കൃഷി വളരെ അപൂർവമാണ്.[21]
നന്നായി വരണ്ടതും പോഷക സമ്പുഷ്ടവുമായ മണ്ണിൽ വളരാൻ ഇത് ഇഷ്ടപ്പെടുന്നു[18]
ഇത് പൂർണ്ണ സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്നു. പക്ഷേ നിഴലിലും ഇത് സഹിഷ്ണുത പുലർത്തുന്നു.[22][38]
ഇത് വരൾച്ചയെ നേരിടുന്നു. സെറിസ്കേപ്പിംഗിന് അനുയോജ്യവുമാണ് [15][22]
ആൽപൈൻ ചരിവുകളിലും പാറക്കൂട്ടങ്ങളിലും പാറത്തോട്ടങ്ങളിലും ഇത് വളരുന്നു.[15]
പ്രജനനം
തിരുത്തുകവിഭജനം വഴി പ്രജനനം ഐറിസ് റോസിക്ക് അനുയോജ്യമല്ല. കാരണം നടീലിനുശേഷം പോഷകവേരുകൾ വീണ്ടും വളരാൻ സമയമെടുക്കുന്നു.[15][18]
അതിനാൽ, വിത്തിൽ നിന്നുള്ള പ്രചാരണമാണ് അഭികാമ്യം.[15][18]
ഉറുമ്പുകൾ വിത്തുകൾ ഇഷ്ടപ്പെടുകയും അവയെ പുതിയ സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതിനാൽ ഇതൊരു സൂക്കറി സസ്യമാണെന്ന് കരുതപ്പെടുന്നു. ഇത് മറ്റെവിടെയെങ്കിലും പുതിയ കോളനികൾ രൂപീകരിക്കാൻ സസ്യത്തിന് സഹായകമാകുന്നു.[15][18]
സങ്കരയിനങ്ങളും കൾട്ടിവറുകളും
തിരുത്തുകഐറിസ് റോസി ഫോർമാ ആൽബയെ കൊറിയയിലെ ഇലപൊഴിയും വനങ്ങളിൽ നിന്ന് ഡോ. യോംഗ് നോ ലീ കണ്ടെത്തി, തുടർന്ന് 1974 ൽ 'കൊറിയൻ ജേണൽ ഓഫ് ബോട്ടണി' വാല്യം 17, നമ്പർ 1, പേജ് 33-35 ൽ പ്രസിദ്ധീകരിച്ചു. ഇതിന് മഞ്ഞപുള്ളികളുള്ള വെളുത്ത പൂക്കൾ കാണപ്പെടുന്നു. വയലറ്റിന്റെ, മറ്റ് നിറങ്ങളിലും കാണപ്പെടുന്നു.[15][25]
എന്നാൽ ഇത് പിന്നീട് ഐറിസ് റോസിയുടെ പര്യായമായി പ്രഖ്യാപിക്കപ്പെട്ടു.[1]
വിഷാംശം
തിരുത്തുകമറ്റ് പല ഐറിസുകളേയും പോലെ, ചെടിയുടെ മിക്ക ഭാഗങ്ങളും വിഷമോ വിഷമയമോ ആണ് (റൈസോം, ഇലകൾ), തെറ്റായി കഴിച്ചാൽ അത് വയറുവേദനയ്ക്കും ഛർദ്ദിക്കും കാരണമാകുന്നു. ചെടി കൈകാര്യം ചെയ്യുന്നത് ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കാനോ അലർജി ഉണ്ടാക്കാനോ ഇടയാക്കുന്നു.[22][39]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Iris rossii Baker is an accepted name". theplantlist.org (The Plant List). 23 March 2012. Archived from the original on 2019-07-10. Retrieved 14 January 2015.
- ↑ Fogel, Joshua (2015-01-01), "24 The Controversy over Iris Chang's Rape of Nanking", Between China and Japan, BRILL, ISBN 9789004285309, retrieved 2019-08-09
- ↑ "Chapitre II. Ecriture et magie 153", Une autre avant-garde, Peter Lang, ISBN 9783039118069, retrieved 2019-08-09
- ↑ Naito, Kazuaki; Nakagoshi, Nobukazu (1995-12). "The conservation ecology ofIris rossii Baker (Iridaceae), a threatened plant in rural Japan". Journal of Plant Research. 108 (4): 477–482. doi:10.1007/bf02344237. ISSN 0918-9440.
{{cite journal}}
: Check date values in:|date=
(help) - ↑ Kayano, Takashi; Yamasaki, Maretsugu (1984). "Boundary limit of discrete Dirichlet potentials". Hiroshima Mathematical Journal. 14 (2): 401–406. doi:10.32917/hmj/1206133045. ISSN 0018-2079.
- ↑ Brach, Anthony R.; Song, Hong (2006-02). "eFloras: New directions for online floras exemplified by the Flora of China Project". TAXON. 55 (1): 188–192. doi:10.2307/25065540. ISSN 0040-0262.
{{cite journal}}
: Check date values in:|date=
(help) - ↑ Fogel, Joshua (2015-01-01), "24 The Controversy over Iris Chang's Rape of Nanking", Between China and Japan, BRILL, ISBN 9789004285309, retrieved 2019-08-09
- ↑ Manning, John (1998-12). "A Guide to Species Irises: Their Identification and Cultivation.The Species Group of the British Iris Society". The Quarterly Review of Biology. 73 (4): 511–511. doi:10.1086/420465. ISSN 0033-5770.
{{cite journal}}
: Check date values in:|date=
(help) - ↑ Cassidy, G. E. (1987). Growing irises. Linnegar, S. (Rev. pbk. ed ed.). London: Christopher Helm. ISBN 0747004129. OCLC 19559093.
{{cite book}}
:|edition=
has extra text (help) - ↑ Mizuno, Takayuki; Okuyama, Yudai; Iwashina, Tsukasa (2012-10). "Phenolic compounds from Iris rossii, and their chemotaxonomic and systematic significance". Biochemical Systematics and Ecology (in ഇംഗ്ലീഷ്). 44: 157–160. doi:10.1016/j.bse.2012.04.022.
{{cite journal}}
: Check date values in:|date=
(help) - ↑ Spikes, John (1972-01-01). "Energy transfer mechanisms in photobiological reactions. Technical Progress Report, 1 April 1971--30 April 1972. Comprehensive Three-Year Summary, 1 January 1969--30 April 1972".
{{cite journal}}
: Cite journal requires|journal=
(help) - ↑ Morris, J. Bradley; Li Wang, Ming (2018-11). "Updated review of potential medicinal genetic resources in the USDA, ARS, PGRCU industrial and legume crop germplasm collections". Industrial Crops and Products. 123: 470–479. doi:10.1016/j.indcrop.2018.07.014. ISSN 0926-6690.
{{cite journal}}
: Check date values in:|date=
(help) - ↑ 13.0 13.1 13.2 Dykes, William (2009). "Handbook of Garden Irises" (PDF). beardlessiris.org (The Group for Beardless Irises). Retrieved 1 November 2014.
- ↑ 14.00 14.01 14.02 14.03 14.04 14.05 14.06 14.07 14.08 14.09 14.10 "Thema: Die Planzengattung Iris ... (Gelesen 5316 mal)". orchideenkultur.net. Retrieved 13 January 2015.
- ↑ 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 15.11 15.12 15.13 Shimizu, Hiroshi. "Wild Iris Species in Japan". japan-iris.org. Retrieved 14 January 2015.
- ↑ 16.0 16.1 16.2 16.3 16.4 16.5 British Iris Society (1997) Guide to Species Irises: Their Identification and Cultivation&pg=PA125 pL6uPLo7l2gC, p. 125, at ഗൂഗിൾ ബുക്സ്
- ↑ 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 "FOC Vol. 24 Page 303". Flora of China. efloras.org. Retrieved 14 January 2015.
- ↑ 18.0 18.1 18.2 18.3 18.4 18.5 18.6 18.7 18.8 "Chapitre II iris a touffe et autre (partie1)". irisbotanique.over-blog.com. Retrieved 8 January 2015.
- ↑ 19.0 19.1 19.2 19.3 Mizuno, Takayuki; Okuyama, Yudai; Iwashina, Tsukasa (October 2012). "Phenolic compounds from Iris rossii, and their chemotaxonomic and systematic significance". Biochemical Systematics and Ecology. 44: 157–160. doi:10.1016/j.bse.2012.04.022.
- ↑ 20.0 20.1 20.2 20.3 20.4 "Iris summary" (PDF). pacificbulbsociety.org. 14 April 2014. Retrieved 12 January 2015.
- ↑ 21.0 21.1 21.2 21.3 Cassidy, George E.; Linnegar, Sidney (1987). Growing Irises (Revised ed.). Bromley: Christopher Helm. ISBN 978-0-88192-089-5.
- ↑ 22.0 22.1 22.2 22.3 22.4 "PlantFiles: Species Iris Iris rossii". davesgarden.com. Retrieved 6 September 2017.
- ↑ 23.0 23.1 23.2 23.3 "Iris rossii spontaneous generation southern limit zone of cultural assets – Numata west of Hiroshima". pref.hiroshima.lg.jp.e.bq.hp.transer.com. Retrieved 14 January 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 24.0 24.1 Austin, Claire. "Irises A Garden Encyclopedia" (PDF). worldtracker.org. pp. 274–275. Retrieved 29 October 2014.
- ↑ 25.0 25.1 25.2 25.3 25.4 25.5 Franco, Alain (24 December 2014). "(SPEC) Iris rossii Baker". wiki.irises.org (American Iris Society). Retrieved 14 January 2015.
- ↑ 26.0 26.1 26.2 26.3 26.4 ഐറിസ് റോസി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 14 January 2015.
- ↑ Yang, Jong-Cheol; Hwang, Hee-Suk; Lee, Hye-Jeong; Jung, Su-Young; Ji, Seong-Jin; Lee, You-Mi (30 March 2014). "Distribution of vascular plants along the altitudinal gradient of Gyebangsan (Mt.) in Korea". Journal of Asia-Pacific Biodiversity. 7 (1): 40–71. doi:10.1016/j.japb.2014.03.008.
- ↑ 28.0 28.1 "Ehime ayame". riroflower-a-z.sakura.ne.jp. Retrieved 14 January 2015.
- ↑ "Index of Common Names: E". botanic.jp. Retrieved 15 January 2015.
- ↑ "えひめあやめ (愛媛菖蒲)". botanic.jp. Retrieved 15 January 2015.
- ↑ Lee, Sangtae; Chang, Kae Sun, eds. (2015). English Names for Korean Native Plants (PDF). Pocheon: Korea National Arboretum. p. 499. ISBN 978-89-97450-98-5. Retrieved 12 March 2019 – via Korea Forest Service.
- ↑ "Plants with Common Names beginning with the letter "L"". zipcodezoo.com. Retrieved 15 January 2015.
- ↑ "Iridaceae". homolaicus.com. Retrieved 15 January 2015.
- ↑ Ray Desmond (Editor)Of British And Irish Botantists And Horticulturalists Including Plant collectors, Flower Painters and Garden Designers (1994)&pg=PA595 thmPzIltAV8C, p. 595, at ഗൂഗിൾ ബുക്സ്
- ↑ "Iris rossii Baker, Gard. Chron., n.s., 8: 809 (1877)". kew.org. Retrieved 13 January 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Martin Uden Times Past in Korea: An Illustrated Collection of Encounters, Customs and ..., p. 120, at ഗൂഗിൾ ബുക്സ്
- ↑ 37.0 37.1 Naito, Kazuaki; Nakagoshi, Nobukazu (January 1993). "Flora and Vegetation in a Protected Area for Iris rossii Baker (Iridaceae), a Threatened Plant in Hofu City, Yamaguchi Prefecture". Memoirs of the Faculty of Integrated Arts and Sciences , Series IV19: 19–37. Series IV19: 19–37.
- ↑ 38.0 38.1 Naito, Kazuaki; Nakagoshi, Nobukazu (December 1995). "The conservation ecology of Iris rossii Baker (Iridaceae), a threatened plant in rural Japan". Journal of Plant Research. 108 (4): 477–482. doi:10.1007/bf02344237.
- ↑ David G Spoerke and Susan C. SmolinskeToxicity of Houseplants, p. 236, at ഗൂഗിൾ ബുക്സ്
ഉറവിടങ്ങൾ
തിരുത്തുക- Mathew, B. 1981. The Iris. 81.
- Waddick, J. W. & Zhao Yu-tang. 1992. Iris of China.
- Wu Zheng-yi & P. H. Raven et al., eds. 1994–. Flora of China
പുറം കണ്ണികൾ
തിരുത്തുക- Iris rossii എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Iris rossii എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.