ഇറിഡേസീ

(Iridaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്പരാഗേൽസ് നിരയിൽ വരുന്ന ഈ സസ്യകുടുംബത്തിൽ വരുന്ന ഒരു സസ്യകുടുംബമാണ് ഇറിഡേസീ (Iridaceae). ഈ കുടുംബത്തിൽ ഉൾപ്പെടുന്നIrises എന്ന ജീനസ്സിൽ നിന്നുമാണ്  ഇറിഡേസീ എന്നപേര് കിട്ടിയത്. ഏകദേശം 260-300 സ്പീഷിസുകളുള്ള ജീനസ്സാണ് Irises. ഗ്ലാഡിയോലസ്, കുങ്കുമം എന്നിവ ഈ സസ്യകുടുംബത്തിൽ പെടുന്നവയാണ്. 

Iris family
Temporal range: 60 Ma
Early Paleogene - Recent
Iris pseudacorus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Iridaceae

Subfamilies and tribes

ഏകബീജപത്ര സസ്യങ്ങളിൽപ്പെടുന്ന ഈ കുടുംബത്തിലെ അംഗങ്ങൾ മൂലകാണ്‌ഡത്തോടു കൂടിയ ചിരസ്ഥായി സസ്യങ്ങളാണ്. കുത്തനെ മുകളിലേക്ക് വളരുന്ന ഇത്തരം സസ്യങ്ങളുടെ ഇലകൾ പുല്ലിന്റെ ഇലകളോടു സാമ്യമുള്ളവയാണ്.

പേരും ചരിത്രവും

തിരുത്തുക

ഈ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്യജനുസ്സായ Irises ൽ നിന്നാണ് ഇറിഡേസീ സസ്യകുടുംബത്തിനു ഈ പേരുകിട്ടിയത്. ഈ സസ്യകുടുംബത്തിന് സ്വീഡിഷ് ബൊട്ടാണിസ്റ്റായ കാൾ ലിനേയസ് ആണ് പേരു നൽകിയത്. ഒളിമ്പസ്സ് ദേവന് ഭൂമിയിലേക്ക് മഴവില്ലുകൾ വഴി സന്ദേശങ്ങൾ നൽകിയിരുന്ന ഗ്രീക്ക് ദേവതയായ Iris എന്ന പേരിൽ നിന്നാണ് ഇറിഡേസീ ഉരുത്തിരിഞ്ഞത്.  ഈ സസ്യകുടുംബത്തിലെ മിക്ക സ്പീഷിസുകൾക്കും നാനാവർണ്ണത്തിലുള്ള പൂക്കളുള്ളതിനാലാണ് കാൾ ലിനേയസ് സസ്യകുടുംബത്തിന് ഈ പേരുനൽകിയത്.

സവിശേഷതകൾ

തിരുത്തുക

ഇലകൾ ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര പ്രകടമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്.
ദ്വിലിംഗ സ്വഭാവത്തോടുകൂടിയ ഇവയുടെ പൂക്കൾ പ്രസമത (actinomorphy) പാലിക്കുന്നവയോ അല്ലെങ്കിൽ ഏകവ്യാസസമമിതി (zygomorphic) പാലിക്കുന്നവയും കാഴ്ചയിൽ സുന്ദരവുമാണ്.


ഉപകുടുംബങ്ങളും ജീനസ്സുകളും

തിരുത്തുക

ഇറിഡേസീ സസ്യകുടുംബത്തിന് പ്രധാനമായും 4 ഉപകുടുംബങ്ങളുണ്ട്. അവ താഴെ സൂചിപ്പിക്കുന്നു.

ഈ സസ്യകുടുംബത്തിൽ 80 ഓളം ജീനസ്സുകളിലായി 1500ഓളം സ്പീഷിസുകളാണുള്ളത്. 

 • Ainea
 • Alophia
 • Anapalina
 • Aristea
 • Babiana, Baboon Flower
 • Bobartia
 • Calydorea, Violet-lily
 • Chasmanthe, African cornflag
 • Cipura
 • Cobana
 • Crocosmia, Montbretia
 • Crocus
 • Cypella
 • Devia
 • Dierama, Fairy-wand
 • Dietes, Fortnight Lily, African Iris
 • Diplarrena
 • Duthiastrum
 • Eleutherine
 • Ennealophus
 • Ferraria
 • Freesia (syn. Anomatheca)
 • Geissorhiza
 • Gelasine
 • Geosiris
 • Gladiolus
 • Herbertia
 • Hesperantha
 • Hesperoxiphion
 • Iris
 • Isophysis
 • Ixia, African cornlily
 • Klattia
 • Lapeirousia
 • Larentia
 • Lethia
 • Libertia
 • Mastigostyla
 • Melasphaerula
 • Micranthus
 • Moraea
 • Nemastylis
 • Neomarica
 • Nivenia
 • Olsynium, Grasswidow
 • Orthrosanthus
 • Patersonia
 • Pillansia
 • Pseudotrimezia
 • Radinosiphon
 • Romulea
 • Savannosiphon
 • Sisyrinchium, Blue-eyed Grass, Yellow-eyed Grass
 • Solenomelus
 • Sparaxis, Wandflower, Harlequin Flower
 • Sympa
 • Syringodea
 • Tapeina
 • Thereianthus
 • Tigridia Tiger Flower, Mexican Shell Flower
 • Trimezia
 • Tritonia
 • Tritoniopsis
 • Watsonia, Bugle-lily
 • Witsenia
 • Zygotritonia
 1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇറിഡേസീ&oldid=3625176" എന്ന താളിൽനിന്ന് ശേഖരിച്ചത്