ഹൻഗുൾ
കൊറിയൻ ഭാഷ എഴുതുവാനുപയോഗിക്കുന്ന ലിപിയാണ് ഹൻഗുൾ ( 'Hangul',[2]). പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട ഇത് ദക്ഷിണ കൊറിയയിലേയും ഉത്തര കൊറിയയിലേയും ഔദ്യോഗിക ലിപിയും ചൈനയിലെ ജിലിൻ പ്രവിശ്യയിലെ യാൻബിയാൻ കൊറിയൻ ഓടോണമസ് പ്രവിശ്യയിലെ ഔദ്യോഗിക ലിപികളിൽ ഒന്നുമാണ്. ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ച് കൊറിയൻ എഴുതുന്ന ഹാഞ്ജയിൽനിന്നും വ്യത്യസ്തമാണിത്.
This article contains Korean text. Without proper rendering support, you may see question marks, boxes, or other symbols instead of hangul or hanja. |
Hangul 한글 | |
---|---|
തരം | |
ഭാഷകൾ | Korean Cia-Cia (unofficial [1]) |
സൃഷ്ടാവ് | The court of King Sejong the Great |
കാലയളവ് | 1443 to the present |
Parent systems | |
ദിശ | Left-to-right |
ISO 15924 | Hang, 286 |
Unicode alias | Hangul |
U+AC00–U+D7AF, U+1100–U+11FF, U+3130–U+318F, U+3200–U+32FF, U+A960–U+A97F, U+D7B0–U+D7FF, U+FF00–U+FFEF | |
സ്വരങ്ങളും വ്യഞ്ജനങ്ങളും അടങ്ങുന്ന 24 അക്ഷരങ്ങൾ ഈ ലിപിയിലുണ്ട്.
1912-ൽ ജു സിഗ്യോങ് ആണ് ഹൻഗുൾ എന്ന പേർ നിർദ്ദേശിച്ചത്, കൊറിയൻ ഭാഷയിൽ മഹത്തായ എന്നർഥം വരുന്ന ഹൻ (Han 한) , ലിപി എന്നർഥം വരുന്ന ഗുൾ (geul (\글) എന്നീ വാക്കുകൾ ചേർത്താണ് ഹൻഗുൾ എന്ന പദമുണ്ടാക്കിയത്, കൂടാതെ ഹൻ എന്ന സിനോ-കൊറിയൻ വാക്കിന് ( 韓 ) "കൊറിയൻ" എന്നും അർഥമുണ്ട്.[3]
ചരിത്രം
തിരുത്തുകജോസിയോൺ രാജവംശത്തിലെ നാലാമത്തെ രാജാവായിരുന്ന മഹാനായ സെജോങ് ആയിരുന്നു ഹൻഗുൾ ലിപി സ്വീകരിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. ഹാൾ ഓഫ് വർത്തീസ് (ജിഫൈഇയോൺജിയോൺ, 집현전) എന്ന ഗ്രന്ഥമാണ് ഇതിനു പിന്നിൽ എന്ന് സാധാരണയായി പറയപ്പെടുന്നുണ്ട്.[4] ഈ ലിപി കണ്ടുപിടിച്ചവരുടെ സങ്കീർണ്ണമായ പ്രയത്നത്തിൽനിന്നാണ് ഹാൻഗുളിന്റെ ഉത്ഭവം.
1443 ഡിസംബറിലോ 1444 ജനുവരിയിലോ ലിപി രൂപീകരണ പദ്ധതി പൂർത്തിയായി. 1446-ൽ ഹണ്മിൻ ജിയോങ്-ഇയം ("ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള ഉചിതമായ ശബ്ദങ്ങൾ") എന്ന ഗ്രന്ഥത്തിൽ ലിപി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ലിപിക്ക് പേരുകിട്ടിയത്.[5] ഒക്റ്റോബർ 9-ന് ഹണ്മിൻ ജിയോങ്-ഇയം പ്രസിദ്ധീകരിക്കപ്പെട്ടതിനാൽ ആ ദിവസം ഹൻഗുൾ ദിനമായി ദക്ഷിണ കൊറിയയിൽ ആഘോഷിക്കപ്പെടുന്നു. ഉത്തര കൊറിയയിൽ ചോസോൺഗുൾ ദിനം എന്ന പേരിൽ ജനുവരി 15-നാണ് ഇതാഘോഷിക്കുന്നത്.
1940-ൽ 1446-ലെ ഹണ്മിൻ ജിയോങ്-ഇയം ഹാറൈ ("ഹണ്മിൻ ജിയോങ്-ഇയം വിശദീകരണങ്ങളും ഉദാഹരണങ്ങളും") എന്ന ഗ്രന്ഥം ലഭിച്ചതോടെ ലിപിരൂപീകരണപ്രക്രീയയെപ്പറ്റിയുള്ള ധാരാളം ഊഹാപോഹങ്ങൾക്ക് അറുതിയായി. ഈ കൃതി വ്യഞ്ജനങ്ങളെ ആർട്ടിക്കുലേറ്ററി ഫൊണറ്റിക്സ് അനുസരിച്ചും സ്വരങ്ങളെ യിൻ യാങ് എന്നിവയുടെ തത്ത്വവും സ്വരങ്ങളുടെ താദാത്മ്യവും അനുസരിച്ച് സൃഷ്ടിക്കുന്നത് വിശദീകരിക്കുന്നുണ്ട്.
ഭാഷയിൽ ഒരു പുതിയ ലിപിയുടെ ആവശ്യം വിശദീകരിക്കുന്നതിനിടെ സെജോങ് രാജാവ് കൊറിയൻ ഭാഷ അടിസ്ഥാനപരമായി ചൈനീസ് ഭാഷയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നാണെന്ന് വിശദീകരിക്കുന്നുണ്ട്. ചൈനീസ് അക്ഷരങ്ങൾ ഹൻജ എഴുതാനായി ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുലീനവംശജരായ (യാങ്ബാൻ, 양반), പുരുഷന്മാർക്കുമാത്രമേ സാധാരണഗതിയിൽ ഒഴുക്കോടെ വായിക്കാനും എഴുതാനും സാധിച്ചിരുന്നുള്ളൂ. ഭൂരിപക്ഷം കൊറിയക്കാരും ഹാൻഗുൾ കൊണ്ടുവരുന്നതിനു മുൻപ് ഫലത്തിൽ നിരക്ഷരരായിരുന്നു. ഒരു സാധാരണക്കാരനുപോലും വായിക്കാനും എഴുതാനും സാധിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഹാൻഗുൾ ലിപി രൂപപ്പെടുത്തിയിരുന്നത്. ഹാറൈ "ബുദ്ധിമാനായ ഒരാൾക്ക് പുലർച്ചെ തന്നെ മനസ്സിലാക്കാനും ഒരു വിഢിക്ക് പത്തു ദിവസം കൊണ്ട് മനസ്സിലാക്കിയെടുക്കാനും സാധിക്കുമായിരുന്നു" എന്ന് അദ്ദേഹം വിശദീകരിക്കുന്നു.[6]
കുലീനവർഗ്ഗത്തിൽ നിന്ന് ഹാൻഗുൾ ലിപിക്ക് വലിയ എതിർപ്പാണ് നേരിടേണ്ടിവന്നത്. 1440-കളിലെ ചോ മൻറി, കൊറിയൻ കൺഫ്യൂഷ്യൻ പണ്ഡിതർ ഹൻജയാണ് ആധികാരികതയുള്ള ഒരേയൊരു ലിപിരൂപം എന്നാണ് കരുതിയിരുന്നത്. ഒരുപക്ഷേ ഹൻഗുൾ ഇവരുടെ സ്ഥാനത്തിന് ഒരു ഭീഷണിയായി ഇവർ കണ്ടിരുന്നിരിക്കാം.[4] പക്ഷേ സെജോങ് ഉദ്ദേശിച്ചതുപോലെ ഇത് പൊതുസംസ്കാരത്തിന്റെ ഭാഗമായി മാറി. സ്ത്രീകളും കൽപ്പിതകഥയെഴുത്തുകാരും ഈ ലിപി ഉപയോഗിക്കാൻ തുടങ്ങി.[7] സാധാരണക്കാർക്കിടയിൽ വിവരങ്ങൾ എത്തിക്കുന്നതിൽ ഈ ലിപി വിജയം കണ്ടു. ഇത് സംശയരോഗിയായിരുന്ന പത്താമത്തെ രാജാവായ യിഓൺസാൻഗുൺ ഹൻഗുൾ രേഖകൾ 1504-ൽ നിരോധിക്കുന്നതിന് കാരണമായി.[8] ജങ്‌ജോങ് രാജാവ് ഹൻഗുൾ പഠനത്തിനായുള്ള സർക്കാർ മന്ത്രാലയമായ ഇയോണ്മൺ (언문청 諺文廳) 1506-ൽ നിർത്തലാക്കുകയും ചെയ്തു.[9]
പതിനാറാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് ഹൻഗുൾ ഒരു തിരിച്ചുവരവ് നടത്തി. ഗാസ സാഹിത്യശാഖയും പിന്നീട് സിജോ സാഹിത്യവും ഹൻഗുൾ ഉപയോഗപ്പെടുത്തി. പതിനേഴാം നൂറ്റാണ്ടിൽ ഹൻഗുൾ നോവലുകൾ ഒരു പ്രധാന സാഹിത്യപ്രസ്ഥാനമായി മാറി.[10] By this point spelling had become quite irregular.[7]
1894-ലാണ് ഹൻഗുൾ ആദ്യമായി ഔദ്യോഗിക രേഖകളിൽ സ്വീകരിച്ചുതുടങ്ങിയത്.[8] 1895-ൽ സ്കൂളുകളിലും ഇത് ഉപയോഗത്തിൽ വന്നു. 1896-ൽ സ്ഥാപിക്കപ്പെട്ട ഡോങ്ക്‌നിപ് സിന്മുൺ ഹൻഗുളും ഇംഗ്ലീഷും ഉപയോഗിക്കുന്ന ആദ്യത്തെ വർത്തമാനപ്പത്രമായിരുന്നു.[11] പക്ഷേ സാഹിത്യ രംഗത്തെ കുലീനവർഗ്ഗം ഇപ്പോഴും ചൈനീസ് ലിപിയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിപക്ഷം കൊറിയക്കാരും ഈ സമയത്ത് നിരക്ഷരരുമായിരുന്നു.
ജാപ്പനീസ് കോളനിഭരണം 1910-ൽ ആരംഭിച്ചപ്പോൾ ജാപ്പനീസ് ഭാഷ ഔദ്യോഗിക ഭാഷയായി മാറി. പക്ഷേ കൊറിയക്കാർ ആരംഭിച്ച സ്കൂളുകളിൽ ഹൻഗുൾ പഠിപ്പിച്ചിരുന്നു. കൊറിയൻ ഭാഷ ഈ സമയത്ത് ഹൻജ-ഹൻഗുൾ മിശ്രിതരൂപത്തിലാണ് എഴുതപ്പെട്ടിരുന്നത്. ജപ്പാൻ ആദ്യകാല കൊറിയൻ സാഹിത്യം നിരോധിച്ചിരുന്നു. കുട്ടികൾക്ക് പബ്ലിക് സ്കൂളുകളിലെ വിദ്യാഭ്യാസം നിർബന്ധമായി. ഭൂരിഭാഗം കൊറിയക്കാരും ഹൻഗുൾ ആദ്യമായി പഠിക്കുന്നത് ഈ സമയത്തായിരുന്നു. 1912-ൽ ഓർത്തോഗ്രാഫിക്ക് ഒരു സ്റ്റാൻഡേർഡ് ഭാഗികമായി നിലവിൽ വന്നു. 1930-ൽ രണ്ടാമതൊരു കൊളോണിയൽ പരിഷ്കാരം നിലവിൽ വന്നു. 1933-ൽ കൊറിയൻ ഭാഷാ ഗവേഷണ സൊസൈറ്റി (朝鮮語研究會; പിന്നീട് ഹാൻഗുൾ സൊസൈറ്റി എന്ന് പേരുമാറ്റി, 한글學會) ഓർത്തോഗ്രാഫി ഒന്നുകൂടി പരിഷ്കരിച്ചു. [7] 1940-ൽ വിദേശ ഓർത്തോഗ്രാഫുകൾ തർജ്ജമ ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ വന്നു.
1938-ൽ കൊറിയൻ ഭാഷ സ്കൂളുകളിൽ നിരോധിക്കപ്പെട്ടു. സാംസ്കാരികമായ ലയനത്തിന്റെ ഭാഗമായായിരുന്നു ഇത്.[12] 1941-ൽ എല്ലാ കൊറിയൻ ഭാഷാ പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ടു.[13]
1946-ൽ ആധുനിക ഓർത്തോഗ്രാഫി പ്രസിദ്ധീകരിക്കപ്പെട്ടു. കോളനിഭരണം അവസാനിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത്. 1948-ൽ വടക്കൻ കൊറിയ ലിപിയെ മോർഫോഫോണമിക് ആക്കുവാനായി പുതിയ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു. 1953-ൽ ദക്ഷിണകൊറിയയിലെ സിൻഗ്മാൻ റീ ഓർത്തോഗ്രാഫി ലളിതമാക്കുവാനായി 1921-ലെ കൊളോണിയൽ ഓർത്തോഗ്രാഫിയിലേയ്ക്ക് മടങ്ങിപ്പോകുവാൻ ശ്രമിച്ചു. ഈ രണ്ടു പരീക്ഷണങ്ങളും ഏതാനം വർഷങ്ങൾക്കുശേഷം ഉപേക്ഷിക്കേണ്ടിവന്നു.[7]
രണ്ട് കൊറിയയിലും ഹാൻഗുളോ മിശ്രിത ഹാൻഗുളോ ആണ് ഔദ്യോഗിക ലിപിയായി ഉപയോഗിക്കുന്നത്. ഹൻജയുടെ ഉപയോഗം ക്രമേണ കുറഞ്ഞുവരുകയാണ്. 1950-കൾക്കുശേഷം ദക്ഷിണകൊറിയയിൽ ഔദ്യോഗികമല്ലാത്തതോ വ്യാപാരത്തിനായതോ ആയ എഴുത്തുകളിൽ ഹൻജ വിരളമായേ കാണപ്പെടാറുള്ളൂ. ഉത്തരകൊറിയ 1949-ൽ ഹൻജ പൂർണ്ണമായി നിരോധിച്ചു.
അവലംബം
തിരുത്തുക- ↑ http://www.koreatimes.co.kr/www/news/nation/2010/10/113_74114.html
- ↑ Pronounced /[invalid input: 'icon']ˈhɑːn.ɡʊl/ or /ˈhɑːŋɡʊl/; Korean: 한글 Hangeul/Han'gŭl കൊറിയൻ ഉച്ചാരണം: [haːn.ɡɯl] (in South Korea) or 조선글 Chosŏn'gŭl/Joseongeul കൊറിയൻ ഉച്ചാരണം: [tɕosʌnɡɯl] (in North Korea)
- ↑ Lee, Iksop; Ramsey, S. Robert (2000). The Korean Language. SUNY Press. p. 13.
- ↑ 4.0 4.1 "2. The Background of the invention of Hangeul". The National Academy of the Korean Language. January 2004. Retrieved 2008-05-19.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NAKL Names
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Haerye
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 7.2 7.3 Pratt, Rutt, Hoare, 1999. Korea: A Historical and Cultural Dictionary. Routledge.
- ↑ 8.0 8.1 "4. The providing process of Hangeul". The National Academy of the Korean Language. January 2004. Retrieved 2008-05-19.
- ↑
"Jeongeumcheong, synonymous with Eonmuncheong (정음청 正音廳, 동의어: 언문청)" (in Korean). Nate / Encyclopedia of Korean Culture. Retrieved 2008-05-19.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Korea Britannica article" (in (in Korean)). Enc.daum.net. Retrieved 2012-04-13.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Korean History". Korea.assembly.go.kr. Retrieved 2012-04-13.
- ↑ "Hangul 한글". The modern and contemporary history of Hangul (한글의 근·현대사) (in Korean). Daum / Britannica. Retrieved 2008-05-19.
1937년 7월 중일전쟁을 도발한 일본은 한민족 말살정책을 노골적으로 드러내, 1938년 4월에는 조선어과 폐지와 조선어 금지 및 일본어 상용을 강요했다.
{{cite web}}
: CS1 maint: unrecognized language (link) - ↑ "under The Media". Lcweb2.loc.gov. 2011-03-22. Archived from the original on 2012-07-10. Retrieved 2012-04-13.
ഗ്രന്ഥസൂചിക
തിരുത്തുക- Chang, Suk-jin (1996). "Scripts and Sounds". Korean. Philadelphia: John Benjamins Publishing Company. ISBN 1-55619-728-4. (Volume 4 of the London Oriental and African Language Library).
- Hannas, William C (1997). Asia's Orthographic Dilemma. University of Hawaii Press. ISBN 0-8248-1892-X.
- Young-Key, Kim-Renaud, ed. (1997). The Korean Alphabet: Its History and Structure. University of Hawai`i Press. ISBN 978-0-8248-1723-7.
{{cite book}}
: Invalid|ref=harv
(help) - Lee, Iksop; Ramsey, Samuel Robert (2000). The Korean Language. SUNY Press. ISBN 978-0-7914-9130-0.
{{cite book}}
: Invalid|ref=harv
(help) - "Hangeul Matchumbeop". The Ministry of Education of South Korea. 1988.
- Sampson, Geoffrey (1990). Writing Systems. Stanford University Press. ISBN 978-0-8047-1756-4.
- Silva, David J. (2002). "Western attitudes toward the Korean language: An Overview of Late Nineteenth and Early Twentieth-Century Mission Literature" (PDF). Korean Studies. 26 (2): 270–286.
- Sohn, Ho-Min (2001). The Korean Language. Cambridge Language Surveys. Cambridge University Press. ISBN 978-0-521-36943-5.
- Song, Jae Jung (2005). The Korean Language: Structure, Use and Context. Routledge. ISBN 978-0-203-39082-5.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Korean alphabet and pronunciation by Omniglot]
- Online Hangul tutorial at Langintro.com
- Hangul table with Audio Slideshow Archived 2009-08-27 at the Wayback Machine.
- Technical information on Hangul and Unicode
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found