സാജു നവോദയ

(Saju Navodaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രനടനാണ്‌ സാജു നവോദയ.

സാജു നവോദയ
ജനനം
പി.ടി സാജു
തൊഴിൽചലച്ചിത്രനടൻ
ജീവിതപങ്കാളി(കൾ)രശ്മി

ജീവിത രേഖ തിരുത്തുക

എറണാകുളം ഉദയംപേരൂർ സ്വദേശിയാണൂ. യഥാർത്ഥ നാമം പി.ടി. സാജു. കൊച്ചിൻ നവോദയ എന്ന മിമിക്രി ട്രൂപ്പിലൂടെയാണൂ മിമിക്രി വേദികളിൽ സജീവമാകുന്നത്. പിന്നീട് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആ ഷോയിൽ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രം സ്കിറ്റുകളിൽ വളരേയേറെ ശ്രദ്ധിയ്ക്കപ്പെട്ടു. ആ റിയാലിറ്റി ഷോയിൽ സാജുവിന്റെ സ്റ്റാർസ് ഓഫ് കൊച്ചിൻ ടീമിനു ഒന്നാം സ്ഥാനം ലഭിച്ചു. ഈ ഷോയിലെ പ്രകടനം ആണൂ ചലച്ചിത്ര മേഖലയിലേക്ക് വഴി തുറന്നത്. മമ്മാസ് സംവിധാനം ചെയ്ത മാന്നാർ മത്തായി സ്‌പീക്കിംഗ്‌ 2 എന്ന ചിത്രത്തിലാണൂ ആദ്യം അഭിനയിച്ചത്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലെ കഥാപാത്രം വഴിത്തിരിവായി.

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

വർഷം ചലച്ചിത്രം സംവിധായകൻ
2014 മാന്നാർ മത്തായി സ്‌പീക്കിംഗ്‌ 2 മമ്മാസ്
2014 വെള്ളിമൂങ്ങ ജിബു ജേക്കബ്
2015 മറിയം മുക്ക് ജയിംസ് ആൽബർട്ട്
2015 ഇവൻ മര്യാദരാമൻ സുരേഷ് ദിവാകർ
2015 ഭാസ്ക്കർ ദി റാസ്ക്കൽ സിദ്ദിക്ക്
2015 ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർത്ഥ് ഭരതൻ
2015 ഒരു II ക്ലാസ്സ് യാത്ര ജെക്സൺ ആന്റണി റെജിസ് ആന്റണി
2015 അച്ഛാ ദിൻ ജി മാർത്താണ്ഡൻ
2015 ഉട്ടോപ്യയിലെ രാജാവ് കമൽ
2015 തിങ്കൾ മുതൽ വെള്ളി വരെ കണ്ണൻ താമരക്കുളം
2015 അമർ അക്ബർ അന്തോണി നാദിർഷാ
2015 അച്ഛാ ദിൻ ജി മാർത്താണ്ഡൻ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാജു_നവോദയ&oldid=2447042" എന്ന താളിൽനിന്ന് ശേഖരിച്ചത്