എ.വി.എം. കനാൽ
തിരുവനന്തപുരം ജില്ലയിലെ പൂവാർ[1] മുതൽ തമിഴ്‌നാട്ടിലെ മണ്ടയ്ക്കാട് വരെയുണ്ടായിരുന്ന ഒരു ഗതാഗത കനാലാണ് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ എന്ന എവിഎം കനാൽ.[2] പാർവ്വതി പുത്തനാർ പോലെ തിരുവനന്തപുരത്തിനു തെക്ക് കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ് 1860-ൽ ഈ കായൽ നിർമ്മിച്ചത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ സ്വർണ തൂമ്പ കൊണ്ടാണു നിർമ്മാണം തുടങ്ങിയത്. രാജാവിന്റെയും കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയുടേയും പേരു ചേർത്താണ് കനാലിന് 'അനന്തവിക്ടോറിയ മാർത്താണ്ഡം കനാൽ' എന്നു നാമകരണം ചെയ്തത്.[3] തുടക്കത്തിൽ കുളച്ചലിനും പൂവാറിനുമിടയിലുള്ള കനാലാണ് പൂർത്തിയായത്. [4] മണക്കുടിയിൽ നിന്നും ഉപ്പും, നാഞ്ചിനാട്ടിൽ നിന്നും അരിയും മറ്റും തിരുവതാംകൂറിലേക്കെത്തിക്കലായിരുന്നു ഇതിന്റെ നിർമ്മാണത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം. പൊഴിയൂർ, കൊല്ലൻകോട്, നീരോടി, മാർത്താണ്ഡംതുറൈ, വള്ളവിലൈ, ഇരവിപുത്തൻതുറൈ, തേങ്ങാപ്പട്ടണം, കുളച്ചൽ, കൊട്ടിൽപാട്, മണ്ടക്കാട് പുത്തൂർ എന്നിവിടങ്ങൾക്കൂടിയാണ് കനാൽ കടന്നുപോകുന്നത്.
ഇന്നത്തെ അവസ്ഥ
തിരുത്തുകപൂവാർ ചെറിയ പാലം മുതൽ കനാലിന്റെ ഭാഗം തുടങ്ങുന്നു. സംസ്ഥാനം രൂപവത്കരിച്ചപ്പോൾ കനാൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭാഗമായി. അതിനാൽ ജലപാതയെ ഇരുസർക്കാരുകളും സംരക്ഷിക്കാതെയായി. 20 മീറ്ററിലധികം വീതിയുണ്ടായിരുന്ന കനാലിന് ഇപ്പോൾ പലയിടത്തും അഞ്ചു മീറ്ററോളമേയുള്ളൂ.
അവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/thiruvananthapuram/malayalam-news/poovar-1.1159037[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thehindu.com/todays-paper/tp-national/tp-tamilnadu/time-to-renovate-avm-canal/article4260811.ece
- ↑ http://www.mathrubhumi.com/thiruvananthapuram/malayalam-news/poovar-1.1515931[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thehindu.com/todays-paper/tp-national/tp-tamilnadu/Plea-for-renovation-of-AVM-Canal/article15151443.ece