ഒരു പ്രസിദ്ധ ഗ്രീക്ക് കവയിത്രിയാണ് സാഫോ. ലെസ്‌ബോസിൽ ജനിച്ചു. സാഫോയുടെ കവിതകളിൽ ഇനിയും അവശേഷിക്കുന്നവ ഉൽകൃഷ്ടമായ പ്രേമകവിതകളാണ്. പെൺകുട്ടികളെ അഭിസംബോധനചെയ്തു രചിക്കപ്പെട്ട ഇവയിൽ, അസാമാന്യമായ നിയന്ത്രണബോധം പ്രകടമാണ്. സ്ത്രീ സ്വവർഗ്ഗപ്രണയത്തെ കുറിക്കുന്ന സാഫോയിസം,ലെസ്ബിയനിസം എന്നീ പദങ്ങൾ സാഫോ, ലെസ്‌ബോസ് എന്നീ നാമങ്ങളിൽനിന്നു രൂപംകൊണ്ടവയാണ് .

சப்போவின் ரோமானிய மார்பளவு, இழந்த ஹெலனிஸ்டிக் அசலில் இருந்து நகலெடுக்கப்பட்டது
மார்பளவு பொறிக்கப்பட்ட சப்போ ஆஃப் எரெஸோஸ், கிமு 5 ஆம் நூற்றாண்டின் கிரேக்க மூலத்தின் ரோமன் நகல்.

പരിഭാഷതിരുത്തുക

സാഫോയുടെ കവിതകൾ എൻ. പി. ചന്ദ്രശേഖരൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. "നീ തൊട്ടൂ ഞാൻ തീനാമ്പായ്" (ചിന്ത പബ്ലിഷേ‍ഴ്സ്)

ഉദ്ധരണികൾതിരുത്തുക

 1. പ്രണയം പെരുംനോവിൻ തെരുവാണിഭക്കാരൻ
 2. മധുവൊ‍ഴിഞ്ഞൊരീ സുവർണ്ണപാത്രങ്ങൾ
  പ്രണയം കൊണ്ടു നീ നിറയ്ക്കുക ദേവീ
 3. നീ തൊട്ടൂ ഞാൻ തീനാമ്പായ്
 4. രാപ്പാടി വസന്തത്തിൻ ദൂതിക
  ഗാനത്തിൻറെ തേൻകിണ്ണം നീട്ടുന്നവൾ
 5. ഓർക്കുക നാം രണ്ടാളും പങ്കിട്ടൊരൊറ്റപ്പെടൽ
 6. ഒരു നാളും അണ കെട്ടി-
  ത്തടയുവാൻ വയ്യാത്ത വനവാഹിനി ഞാൻ

അവലംബങ്ങൾതിരുത്തുക

Sappho രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=സാഫോ&oldid=3590146" എന്ന താളിൽനിന്ന് ശേഖരിച്ചത്