സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ

ഇന്ത്യയിലെ ഒരു ഇസ്ലാമിക വിദ്യാർഥി സംഘടന
(എസ് എസ് എഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌) സമസ്ത എപി വിഭാഗം ദേശീയ പണ്ഡിത സഭ യായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന[1] വിദ്യാർത്ഥി സംഘടനയാണ്.വിദ്യാർഥിത്വത്തിൻ്റെ ധാർമികവത്കരണം ലക്ഷ്യമിടുന്നു.[2]

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ
(എസ്‌.എസ്‌.എഫ്‌)
സ്ഥാപിതം1973 ഏപ്രിൽ 29
തരംവിദ്യാർത്ഥി സംഘടന
ആസ്ഥാനംസ്റ്റുഡന്റ്‌സ്‌ സെൻറെർ
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
മാതൃസംഘടനഅഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, മുസ്ലീം ജമാഅത്ത്
പോഷകസംഘടനകൾകേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ

സമസ്ത എപി വിഭാഗത്തിന്[3]കീഴിൽ പ്രവർത്തിക്കുന്ന മുസ്‌ലിം വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ആണ് പ്രഥമ സംസ്ഥാന ഘടകം.[4] ഈ ദേശീയ സംഘടന ഇപ്പോൾ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.[5] ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6500 ൽ അധികം ശാഖകളുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു പ്രഥമ പ്രസിഡൻറ്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ സംസ്ഥാന ആസ്ഥാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. പ്രവാസി ഘടകമായ രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ്‌ സി) എട്ട് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.[6][7][8][9][10] ഈ സംഘടന നടത്തിവരാറുള്ള സാഹിത്യോത്സവ് പരിപാടി പ്രശസ്തമാണ്.

പ്രവർത്തനങ്ങൾ

തിരുത്തുക

പ്രാദേശിക യൂണിറ്റുകളോടൊപ്പം കോളേജുകൾ,സ്കൂളുകൾ, അറബിക് കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചും സംഘടന പ്രവർത്തിക്കുന്നുണ്ട്.[11][12] വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് ഇടപെടാൻ കഴിഞ്ഞ അമ്പതു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്[ആര്?]. മുസ്ലിം മത നേതാക്കളുടെ ആശിർവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.[11] പ്രാഥമിക ലക്ഷ്യം മത -ഭൗതിക വിദ്യാർത്ഥികളുടെ സംയുക്തമായ പ്രവർത്തനമായിരുന്നു[അവലംബം ആവശ്യമാണ്]. വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം[അവലംബം ആവശ്യമാണ്] നൽകിക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്. സാഹിത്യോത്സവ് എന്ന പേരിൽ യൂണിറ്റ് മുതൽ സെക്ടർ, ഡിവിഷൻ, സംസ്ഥാനം വരെ കുട്ടികളെ പങ്കെടുപ്പിച്ച് ഇസ്ലാമിക പരിപാടികൾ വർഷം തോറും നടത്താറുണ്ട്. 2021 മുതൽ ദേശീയ തലത്തിലും സാഹിത്യാത്സവ് നടത്തി വരുന്നു. ദേശീയ തലത്തിൽ സംഘടയുടെ നേതൃത്വത്തിൽ തർത്തിലുൽ ഖുർആൻ മത്സരവും നടന്നു വരുന്നു. സംഘടനയുടെ കീഴിൽ പാന്മസാലക്ക് എതിരെയും മദ്യത്തിനെതിരെയും ശക്തമായ സമരം നടന്നിട്ടുണ്ട്.[13][14][15]

ദേശീയ ഭാരവാഹികൾ

തിരുത്തുക
  • ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി (പ്രസിഡൻറ്)
  • നൗഷാദ് ആലം മിസ്ബാഹി ഒഡീഷ (ജനറൽ സെക്രട്ടറി)
  • സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ (ഫൈനാൻസ് സെക്രട്ടറി)

വൈസ് പ്രസിഡന്റ്

  • ഖാസി വസീമുദ്ദീൻ മഹാരാഷ്ട്ര
  • സി.പി ഉബൈദുള്ള സഖാഫി കേരള


സെക്രട്ടറിമാർ

  • മുഹമ്മദ് ശരീഫ് ബാംഗ്ലൂർ
  • ഖമർ സഖാഫി ബീഹാർ
  • പ്രൊ. എം. അബ്ദുറഹ്മാൻ കേരള
  • സിയാഉ റഹ്‌മാൻ റസ് വി വെസ്റ്റ് ബംഗാൾ
  • ഉബൈദ് നൂറാനി ഗുജറാത്ത്
  • മുഹമ്മദ് ശരീഫ് നിസാമി കേരള
  • മുഈനുദ്ദീൻ ത്രിപുര
  • യഅ്ഖൂബ് കർണാടക


സെക്രട്ടറിയേറ്റ് അംഗങ്ങൾ

  • ഷൗകത്ത് നഈമി അൽ ബുഖാരി
  • മുഹമ്മദ് സാജിദ് അലി ജെ. കെ
  • രിള്വാൻ സൈഫി ഡൽഹി
  • സുഫ്‌യാൻ സഖാഫി കർണാട

[16] [17]

കീഴ്ഘടകം

തിരുത്തുക

മഴവിൽ സംഘം

തിരുത്തുക

SSF ന്റെ കീഴിൽ രാജ്യത്ത് ആകമാനം ഉള്ള ഒരോ യൂണിറ്റിലെയും കുട്ടികൾക്കായുള്ള സംഘമാണ് മഴവിൽ സംഘം.

സംഘടന ഉയർത്തിയ മുദ്രാവാക്യങ്ങൾ

തിരുത്തുക
  • "ധാർമ്മിക വിപ്ലവം സിന്ദാബാദ്"
  • "സമരമാണ് ജീവിതം" എന്ന മുദ്രാവാക്യത്തിൽ സംഘടനയുടെ നാല്പതാം വാർഷിക സംസ്ഥാന സമ്മേളനം എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ 'രിസാല സ്ക്വയറിൽ' നടന്നു.
  • "നെഞ്ചുറപ്പണ്ടോ നേരിൻറെ പക്ഷത്ത് നിൽക്കാൻ"
  • '' ഇങ്കിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം ''
  • നമ്മൾ ഇന്ത്യൻ ജനത ( we the people of india )

സ്റ്റുഡന്റ്‌സ്‌ സെന്റെർ

തിരുത്തുക

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ സ്റ്റുഡന്റ്‌സ്‌ സെന്റെർ കോഴിക്കോട് സ്ഥിതി ചെയ്യുന്നു.

പുറം കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. ലേഖകൻ, മാധ്യമം (2023-11-24). "എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന് പതാക ഉയർന്നു | Madhyamam". Retrieved 2024-08-30.
  2. "About" (in ഇംഗ്ലീഷ്). Retrieved 2024-08-30.
  3. സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള. http://www.syskerala.com/. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)
  4. "രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത് ഭരണകൂടത്തെ തിരുത്തേണ്ടത് -എസ്.എസ്.എഫ് | SSF state delegate conference kozhikode | Madhyamam". 2023-02-06. Archived from the original on 2023-02-06. Retrieved 2023-02-06.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു | Sirajlive.com". 2023-02-06. Archived from the original on 2023-02-06. Retrieved 2023-02-06.{{cite web}}: CS1 maint: bot: original URL status unknown (link)
  6. DoolNews. "രിസാല സ്റ്റഡി സർക്കിൾ ഇഫ്താർ സംഗമം". DoolNews. Retrieved 26 February 2020.
  7. "രിസാല സ്റ്റഡി സർക്കിൾ സാഹിത്യോൽസവ്". ManoramaOnline. Retrieved 26 February 2020.
  8. "രിസാല സ്റ്റഡി സർക്കിൾ ദമ്മാമിൽ കലാലയം പുരസ്കാരങ്ങൾ വിതരണം ചെയ്തു". mangalam.com. Retrieved 26 February 2020.
  9. "രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവ് സമാപിച്ചു". Mathrubhumi. Archived from the original on 2020-02-26. Retrieved 26 February 2020.
  10. "രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവം നാ‍ളെ". ManoramaOnline. Retrieved 26 February 2020.
  11. 11.0 11.1 "രാഷ്ട്രീയതാത്‌പര്യങ്ങൾക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുന്നത് അപകടം-കാന്തപുരം". Mathrubhumi. Archived from the original on 2020-02-26. Retrieved 26 February 2020.
  12. "എസ്.എസ്.എഫ് കാമ്പസ് അംഗത്വകാലം: മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി – Kasaragod Channel | kasaragod News | Mangalore News | Kannur". Archived from the original on 2020-07-26. Retrieved 26 February 2020.
  13. "എസ്.എസ്.എഫ് സമരവും നഷ്ടത്തിലായ പുതുവർഷ മദ്യക്കച്ചവടവും". Kvatha.com. Retrieved 26 February 2020.
  14. "മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.എസ്.എഫ്. ബിവറേജസ് ഔട്ട്‌ലറ്റുകൾ ഉപരോധിച്ചു". Kasargodvartha.com. Retrieved 26 February 2020.
  15. "ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു..." marunadanmalayali.com. Retrieved 26 February 2020.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-23. Retrieved 2021-03-31.
  17. https://twitter.com/nationalssf/status/1373593108017864716?s=20. {{cite news}}: Missing or empty |title= (help)