എറണാകുളം-അങ്കമാലി സിറോ-മലബാർ അതിരൂപത

(എറണാകുളം-അങ്കമാലി അതിരൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്[1]. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.

എറണാകുളം-അങ്കമാലി മേജർ അതിരൂപത
സ്ഥാനം
മെത്രാസനംഎറണാകുളം, കേരളം
സ്ഥിതിവിവരം
ജനസംഖ്യ
- ആകെ

466,990
വിവരണം
സഭാശാഖസീറോ മലബാർ കത്തോലിക്കാസഭ
ആചാരക്രമംപൗരസ്ത്യ സുറിയാനി ആരാധനാക്രമം
ഭദ്രാസനപ്പള്ളിസെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക
ഭരണം
മാർപ്പാപ്പഫ്രാൻസിസ് പാപ്പ
ശ്രേഷ്ഠ മെത്രാപ്പോലീത്തറാഫേൽ തട്ടിൽ
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർബോസ്കോ പുത്തൂർ
വെബ്സൈറ്റ്
ernakulamarchdiocese.org

1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി.

രൂപതാദ്ധ്യക്ഷന്മാർ തിരുത്തുക

 1. ലൂയിസ് പാഴേപ്പറമ്പിൽ - ആദ്യ ബിഷപ്, എറണാകുളം വികാരി അപ്പസ്തോലിക്ക
 2. മാർ അഗസ്റ്റിൻ കണ്ടത്തിൽ : വികാരി അപ്പസ്തോലിക്ക, ആദ്യ രൂപതാബിഷപ്, ആർച്ചുബിഷപ്പ് (21 ഡിസംബർ 1923 - 20 ജൂലായ് 1956)
 3. മാർ ജോസഫ് പാറേക്കാട്ടിൽ : ആർച്ച്ബിഷപ്പ് (20 ജൂലായ് 1956 - 01 ഏപ്രിൽ 1984; 28 മാർച്ച് 1969ന് കർദ്ദിനാളായി നിയമിതനായി)
 4. മാർ ആന്റണി പടിയറ : ആർച്ചുബിഷപ്പ്, മേജർ ആർച്ചുബിഷപ്പ് (18 മെയ് 1985 (അധികാരം ഏറ്റെടുത്തത് 03 ജൂലായ് 1985) - 18 ഡിസംബർ 1996; (29 മെയ് 1988 ന് കർദ്ദിനാളായി നിയമിതനായി)
 5. മാർ വർക്കി വിതയത്തിൽ : മേജർ ആർച്ചുബിഷപ്പ് (23 ഡിസംബർ 1999 - (21 ഫെബ്രുവരി 2001 ൽ കർദ്ദിനാളായി നിയമിതനായി)).
 6. മാർ ജോർജ് ആലഞ്ചേരി (29 മെയ് 2011 - 7 ഡിസംബർ 2023)
 7. മാർ റാഫേൽ തട്ടിൽ (11 ജനുവരി 2024- തുടരുന്നു)

ഇപ്പോഴത്തെ മറ്റ് അധികാരികൾ തിരുത്തുക

 • അപ്പസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ- ബിഷപ് മാർ ബോസ്കോ പുത്തൂർ

ഫൊറോനകൾ തിരുത്തുക

 1. അങ്കമാലി ഫൊറോന പള്ളി
 2. ചേർത്തല ഫൊറോന പള്ളി
 3. ഇടപ്പള്ളി ഫൊറോന പള്ളി
 4. എറണാകുളം ഫൊറോന പള്ളി
 5. കാഞ്ഞൂർ ഫൊറോന പള്ളി
 6. കിഴക്കമ്പലം ഫൊറോന പള്ളി
 7. കൊരട്ടി ഫൊറോന പള്ളി
 8. മഞ്ഞപ്ര ഫൊറോന പള്ളി
 9. കറുകുറ്റി ഫൊറോന പള്ളി
 10. പറവൂർ-കൊട്ടക്കാവ് ഫൊറോന പള്ളി
 11. പള്ളിപ്പുറം ഫൊറോന പള്ളി
 12. തൃപ്പൂണിത്തുറ ഫൊറോന പള്ളി
 13. വൈക്കം ഫൊറോന പള്ളി
 14. വല്ലം ഫൊറോന പള്ളി
 15. മൂക്കന്നൂർ ഫൊറോന പള്ളി
 16. മൂഴികുളം ഫൊറോന പള്ളി

അവലംബം തിരുത്തുക

 1. "ഔദ്യോഗിക സൈറ്റ്, ചരിത്രം". Archived from the original on 2015-12-08. Retrieved 2012-02-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക