ബോസ്കോ പുത്തൂർ
സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മെത്രാനാണ് മോൺ ബോസ്കോ പുത്തൂർ.[2] സഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമിതനായ കൂരിയ മെത്രാനുമായിരുന്നു ഇദ്ദേഹം[3][4][5]. ഇദ്ദേഹം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ വർക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല ഇദ്ദേഹത്തിനായിരുന്നു [6].
ബിഷപ് മാർ ബോസ്കോ പുത്തൂർ | |
---|---|
സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മെത്രാൻ | |
ഭദ്രാസനം | സീറോ മലബാർ കത്തോലിക്കാ സഭ എറണാകുളം-അങ്കമാലി അതിരൂപത |
വൈദിക പട്ടത്വം | 27 March 1971 |
മെത്രാഭിഷേകം | 13 February 2010 |
വ്യക്തി വിവരങ്ങൾ | |
ജനനം | [1] Parappur, Thrissur, Kerala | മേയ് 28, 1946
വിഭാഗം | Syro-Malabar Catholic Church |
മാതാപിതാക്കൾ | Anthony Puthur |
വിദ്യാകേന്ദ്രം | St Johns' High School Parappur |
ജീവിതരേഖ തിരുത്തുക
തൃശ്ശൂർ ജില്ലയിൽ തൃശൂർ അതിരൂപതയിലെ പറപ്പൂർ ഇടവകയിൽ 1946 മേയ് 28-ന് ജനിച്ചു. 1971 മാർച്ച് 27-ന് പൗരോഹിത്യം സ്വീകരിച്ച് ബോസ്കോ ആലുവയിലും റോമിലുമായി പഠനം പൂർത്തിയാക്കി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ആലുവ മംഗലപ്പുഴ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. തൃശൂർ അതിരൂപത വികാരി ജനറൽ, മൗണ്ട് സെന്റ് തോമസിൽ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.
അവലംബം തിരുത്തുക
- ↑ "Six New Bishops and Two New Dioceses for the Syro-Malabar Major Archiepiscopal Church". മൂലതാളിൽ നിന്നും 2011-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-18.
- ↑ http://www.deepika.com/nri/Pravasi_News.aspx?newscode=51607
- ↑ സീറോ മലബാർ സഭയ്ക്ക് പുതിയ ആറ് മെത്രാന്മാരും രണ്ട് രൂപതയും [പ്രവർത്തിക്കാത്ത കണ്ണി]
- ↑ Curial Bishop of Ernakulam-Angamaly (Syro-Malabarese)
- ↑ "ബോസ്‌കോ പിതാവിന് വരവേൽപ്പ് / ബെൽഫാസ്റ്റ്". മൂലതാളിൽ നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-18.
- ↑ Mar Bosco Puthur: Notification of the funeral of Mar Varkey Cardinal Vithayathil