ജോസഫ് പാറേക്കാട്ടിൽ

(മാർ ജോസഫ് പാറേക്കാട്ടിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറോ-മലബാർ സഭക്കാരനായ പ്രഥമ കർദ്ദിനാളും എറണാകുളം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയുമായിരുന്നു മാർ ജോസഫ് പാറേക്കാട്ടിൽ (ഏപ്രിൽ 1, 1912 — ഫെബ്രുവരി 20, 1987).[1] മൂന്നു പതിറ്റാണ്ടോളം ഇദ്ദേഹം അതിരൂപതാ അധ്യക്ഷ പദവി വഹിച്ചിരുന്നു.

ജോസഫ് പാറേക്കാട്ടിൽ
Joseph Parecattil
സീറോ-മലബാർ സഭയുടെ ആദ്യ കർദ്ദിനാൾ
സ്ഥാനാരോഹണംജൂലൈ 20, 1956
മുൻഗാമിഅഗസ്റ്റിൻ കണ്ടത്തിൽ
പിൻഗാമിആന്റണി പടിയറ
വൈദിക പട്ടത്വംഓഗസ്റ്റ് 24, 1939
മെത്രാഭിഷേകംനവംബർ 30, 1953
കർദ്ദിനാൾ സ്ഥാനംഏപ്രിൽ 28, 1969
മറ്റുള്ളവഎറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാൻ (1953-1956)
വ്യക്തി വിവരങ്ങൾ
ജനനം(1912-04-01)ഏപ്രിൽ 1, 1912
കിടങ്ങൂർ, എറണാകുളം, ഇന്ത്യ
മരണംഫെബ്രുവരി 20, 1987(1987-02-20) (പ്രായം 74)
കൊച്ചി, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ കിടങ്ങൂരിൽ 1912 ഏപ്രിൽ 1-നാണ് ഇദ്ദേഹത്തിന്റെ ജനനം. 1939 - ഓഗസ്റ്റ് 24-ന് പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ ശേഷം ദൈവശാസ്ത്രത്തിൽ ഡോക്‌ട്രേറ്റും തത്ത്വശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടി. ക്രൈസ്തവ വാരികയായ സത്യദീപത്തിന്റെ ചീഫ് എഡിറ്ററായി വളരെക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഞാറയ്ക്കൽ, വടക്കൻ പറവൂർ എന്നീ ഇടവകകളിൽ സഹവികാരിയായിരുന്നു. പിന്നീട് കൊച്ചി ചുണങ്ങംവേലിയിൽ വികാരിയായും ചുമതല വഹിച്ചു.

1953 ഒക്ടോബർ 28-ന് എറണാകുളം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1956 ജനുവരി 27-ന് എറണാകുളം അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായും തുടർന്ന് 1957 ജനുവരി 9-ന് ആർച്ച് ബിഷപ്പായും ചുമതലയേറ്റു. 1969 ഏപ്രിൽ 28-നാണ് പോൾ ആറാമൻ മാർപ്പാപ്പ ഇദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്. 1984-ൽ തൽസ്ഥാനത്തു നിന്നും വിരമിച്ചു. റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ കൺസൾട്ടന്റായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1987 ഫെബ്രുവരി 20-ന് 74-ആം വയസ്സിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-08. Retrieved 2011-04-01.
"https://ml.wikipedia.org/w/index.php?title=ജോസഫ്_പാറേക്കാട്ടിൽ&oldid=3911439" എന്ന താളിൽനിന്ന് ശേഖരിച്ചത്