എരഞ്ഞോളി ഗ്രാമപഞ്ചായത്ത്
11°46′N 75°28′E / 11.77°N 75.47°E കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്[1]
എരഞ്ഞോളി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
സമയമേഖല | IST (UTC+5:30) |
വാണിജ്യ-ഗതാഗത പ്രാധാന്യം
തിരുത്തുകതലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) എരഞ്ഞോളിയിലൂടെയാണ് കടന്നു പോകുന്നത്. തലശ്ശേരി-കൂർഗ് റോഡിൽ ബ്രിട്ടീഷുകാർ ടോൾ പിരിച്ചിരുന്ന സ്ഥലമാണ് ഈ ഗ്രാമപഞ്ചായത്തിലെ ചുങ്കം എന്ന സ്ഥലം.തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം എന്നിവയാണ് ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.
വിദ്യാഭ്യാസം
തിരുത്തുകകോളേജ് ഒഫ് എഞ്ചിനീയറിങ്, തലശ്ശേരി എരഞ്ഞോളിയിലാണ് സ്ഥിതിചെയ്യുന്നത്.[2]
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകവിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | |
---|---|---|---|---|---|---|---|---|---|---|---|---|
10.08 | 15 | - | - | 23584 | 11118 | 12466 | 2340 | 1121 | 95.69 | 98.01 | 93.64 |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുക1962-ലാണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്, പി. കരുണാകരനായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്.
അതിരുകൾ
തിരുത്തുക- വടക്ക് : ഉമ്മൻചിറപുഴ, ധർമ്മടം (ഗ്രാമപഞ്ചായത്ത്), പിണറായി (ഗ്രാമപഞ്ചായത്ത്)
- കിഴക്ക് : കതിരൂർ
- പടിഞ്ഞാറ് : അഞ്ചരക്കണ്ടി പുഴ,തലശ്ശേരി നഗരസഭ
- തെക്ക് : എരഞ്ഞോളി പുഴ, കതിരൂർ (ഗ്രാമപഞ്ചായത്ത്),തലശ്ശേരി നഗരസഭ
ഭൂപ്രകൃതി
തിരുത്തുകഇവിടത്തെ ഭൂപ്രകൃതിയെ ഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരിവ് പ്രദേശം, താഴ്‌വരകൾ, തീരസമതലം എന്നിങ്ങനെ നാല് മേഖലകളായി തിരിക്കാം. [3]
ജലപ്രകൃതി
തിരുത്തുകഅഞ്ചരക്കണ്ടി പുഴയുടെ ഉമ്മൻചിറപുഴ, എരഞ്ഞോളി പുഴ എന്നിവ ഈ പഞ്ചായത്തിന്റെ അർത്തിയിലൂടെ ഒഴുകുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഭൂഗർഭജലലഭ്യത കുറവാണ്.
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
തിരുത്തുകവടക്കുമ്പാട് സ്രാമ്പി, ജുമാഅത്ത് പള്ളി എന്നിവ വളരെ പ്രാചീനമായ മുസ്ലീം പള്ളികളാണ്. പുനിക്കോൾ ക്ഷേത്രം, നെടുങ്കോട്ട് ഭഗവതീക്ഷേത്രം,സിവപുരൊറ്റ് മഹാദെവക്ഷെതം മലാൽ ശ്രീ മുത്തപ്പൻ മടപ്പുര ശ്രീ പുതിയാണ്ടി കാവ് എന്നിവ പ്രധാന ക്ഷേത്രങ്ങളാണ്.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
തിരുത്തുകഎരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളാണുള്ളത്. [4]
- കളിയിൽ
- കൂളി ബസാർ
- തോട്ടുമ്മൽ
- പെരുന്താറ്റിൽ
- മലാൽ
- കുടക്കുളം
- കപ്പറട്ടി
- ചുങ്കം
- ചോനാടം
- അരങ്ങട്ട്പറമ്പ്
- എളയടത്ത്
- പാറക്കെട്ട്
- മടത്തുംഭാഗം
- പന്നിയോട്ട്
- ചന്ത്രോത്ത്
പ്രമുഖവ്യക്തികൾ
തിരുത്തുക- എരഞ്ഞോളി മൂസ. മാപ്പിളപ്പാട്ടു് ഗായകൻ.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -എരഞ്ഞോളി ഗ്രാമപഞ്ചായത്ത്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-30. Retrieved 2008-10-24.
- ↑ http://www.lsg.kerala.gov.in/htm/detail.asp?ID=1146&intId=5
- ↑ http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1146&intId=5