പല്ലുള്ള തിമിംഗിലങ്ങളിൽ ഏറ്റവും വലുതും എറ്റവും വലിയ ഇരപിടിയൻ ജീവിയുമാണ് എണ്ണത്തിമിംഗിലം[3][4] (Physeter macrocephalus). ഈ ഇനത്തിലെ വളർച്ചയെത്തിയ ആൺതിമിംഗിലങ്ങൾ 16 മീറ്റർ മുതൽ 20 മീറ്റർ വരെ നീളം വെക്കാറുണ്ട്. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്നു ഭാഗം തലയായിരിക്കും. ഇവയുടെ പ്രധാന ഭക്ഷണം സ്ക്വിഡ്ഡുകൾ അണ്. സ്ക്വിഡ്ഡുകളെ പിടിക്കാനായി ഇവ സമുദ്രത്തിൽ 2250 മീറ്റർ ആഴത്തിൽ വരെ ഊളിയിട്ടെത്തും. ഇരപിടിക്കാനായി ഇവയേക്കാൾ ആഴത്തിലെത്തുന്നത് കുവിയേഴ്സ് ബീക്ഡ് വേൽ (Cuvier's beaked whale) എന്ന തിമിംഗിലങ്ങൾ മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.[5].230 ഡെസിബൽ വരെ ഉച്ചത്തിൽ ഇവയുണ്ടാക്കാറുള്ള ക്ലിക്ക് ശബ്ദങ്ങൾ ശബ്ദപ്രതിദ്ധ്വനിയുപയോഗിച്ച് ഇരകളെ കണ്ടെത്താനും തമ്മിൽതമ്മിൽ ആശയവിനിമയം ചെയ്യാനുമുള്ള ഉപാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്[6] . ഭൂമിയിലെ ഏതൊരു ജീവിയും ഉണ്ടാക്കുന്നതിൽ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദമാണ് ഇത്. ഏറ്റവും വലിയ തലച്ചോർ വലിപ്പമുള്ള ഇവക്ക് 60 വയസ്സ് വരെ ആയുസ്സുണ്ട്[7].

എണ്ണത്തിമിംഗിലം[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Physeter

Linnaeus, 1758
Species:
P. macrocephalus
Binomial name
Physeter macrocephalus
സ്പേം തിമിംഗിലങ്ങൾ കാണപ്പെടുന്ന പ്രധാന സ്ഥലങ്ങൾ
Synonyms

Physeter catodon Linnaeus, 1758
Physeter australasianus Desmoulins, 1822re

സമുദ്രങ്ങളിൽ മിക്കവാറും എല്ലായിടത്തും ഇവ കാണപ്പെടുന്നു. പെൺതിമിംഗിലങ്ങളും, പത്തുവർഷം പ്രായമാകുന്നതു വരെയുള്ള കുഞ്ഞുങ്ങളും ഒരുമിച്ചാണ് കഴിഞ്ഞുകൂടുക. കുട്ടികളെ പരിരക്ഷിക്കുന്നതിൽ പെൺതിമിംഗിലങ്ങൾ സാമൂഹ്യത്തോരവാദിത്തം കാണിക്കുന്നു. പ്രസവങ്ങൾക്കിടയിലെ കാലാവധി നാല് മുതൽ ഇരുപതു വരെ വർഷമാകാം. പ്രായപൂർത്തിയാകുമ്പോൾ ആൺതിമിംഗിലങ്ങൾ സാധാരണ ഒറ്റക്കാണ് ജീവിക്കുന്നത്. ഇണചേരാൻ മാത്രം അവ കൂട്ടങ്ങളിലെത്തുന്നു. പ്രായപൂർത്തിയായ ഒരു എണ്ണത്തിമിംഗിലത്തിനെ ഇരയാക്കുന്ന ജീവികൾ സമുദ്രത്തിലില്ല. പക്ഷേ കുഞ്ഞുങ്ങളേയും പ്രായം കൊണ്ടോ മറ്റോ ക്ഷീണിതരായവരേയും കൊലയാളി തിമിംഗിലങ്ങൾ കൂട്ടം ചേർന്ന് ആക്രമിക്കാറുണ്ട്.

എണ്ണത്തിമിംഗിലങ്ങളുടെ തലക്കകത്ത് സ്പേർമാസെറ്റി എന്നു പേരുള്ള എണ്ണമയമുള്ള ഒരു വസ്തു ധാരാളമായി കാണപ്പെടാറുണ്ട്. അതിൽ നിന്നാണ് ഇവക്ക് ഈ പേർ കിട്ടിയിട്ടുള്ളത്. എണ്ണവിളക്കുകളിലും മെഴുകുതിരികളായും, യന്ത്രങ്ങളിൽ അയവുപദാർത്ഥമായും സ്പെർമാസെറ്റി ഉപയോഗിക്കപ്പെടുന്നു. ഇവയുടെ ദഹനവ്യൂഹത്തിൽ നിന്ന് മലത്തിലൂടെയോ ഛർദ്ദിച്ചോ പുറത്തുവരാറുള്ള ആംബർഗ്രീസ് എന്ന പദാർത്ഥം സുഗന്ധം തരുന്ന സെന്റുകളും മറ്റുമുണ്ടാക്കാൻ ഇപ്പോഴും ഉപയോഗിക്കാറുണ്ട്. സമുദ്രത്തിലെ പടുകൂറ്റന്മാരായതുകൊണ്ട് പലപ്പോഴും ഇവ തിമിംഗിലവേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടുപോരാറുണ്ട്.

ഇതുകൂടി കാണുക

തിരുത്തുക
  1. Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 737. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "Physeter macrocephalus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 7 October 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
  5. Lee, Jane J. (2014-03-26). "Elusive Whales Set New Record for Depth and Length of Dives Among Mammals". National Geographic. Archived from the original on 2014-03-29. Retrieved 2014-09-02. {{cite web}}: Italic or bold markup not allowed in: |publisher= (help).230 ഡെസിബൽ വരെ ഉച്ചത്തിൽ ഇവയുണ്ടാക്കാറുള്ള ക്ലിക്ക് ശബ്ദങ്ങൾ, ശബ്ദപ്രതിദ്ധ്വനിയുപയോഗിച്ച് ഇരകളെ കണ്ടെത്താനും തമ്മിൽത്തമ്മിൽ ആശയവിനിമയം ചെയ്യാനുമുള്ള ഉപാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്Trivedi, Bijal P. (3 November 2003). "Sperm Whale "Voices" Used to Gauge Whales' Sizes". news.nationalgeographic.com.
  6. Trivedi, Bijal P. (3 November 2003). "Sperm Whale "Voices" Used to Gauge Whales' Sizes". news.nationalgeographic.com.
  7. Degrati, M., García, NA, Grandi, MF, Leonardi, MS, de Castro, R, Vales, D., Dans, S., Pedraza, SN & Crespo EA (2011). "The oldest sperm whale (Physeter macrocephalus): new record with notes on age, diet and parasites, and a review of strandings along the continental Argentine coast". Mastozoología Neotropical. 18 (2).{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എണ്ണത്തിമിംഗിലം&oldid=4015369" എന്ന താളിൽനിന്ന് ശേഖരിച്ചത്