സീറ്റേസി ഗോത്രം
തിമിംഗിലങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയ ജലസസ്തനികൾ ഉൾപ്പെടുന്ന ഗോത്രമാണ് സീറ്റേസി ഗോത്രം(Cetacea pronounced /sɨˈteɪʃⁱə/) . ഈ ഗോത്രത്തിൽപ്പെട്ട ജീവികളെ ബലീൻ തിമിംഗിലങ്ങൾ ഉൾപ്പെടുന്ന മിസ്റ്റിസെറ്റി(Mysticeti), പല്ലുള്ളവയെ ഒഡോന്റോസെറ്റി(Odontoceti), നാമാവശേഷമായ ആർക്കയീസെറ്റി എന്നീ ഉപഗോത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ നിരയിലുള്ള ജീവികളെല്ലാം അവയുടെ ഉയർന്ന ബുദ്ധിശക്തിക്ക് പേരുകേട്ടതാണ്. ഇവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന കൊഴുപ്പിന്റെ ഒരു പാടയുണ്ട്, ഇത് തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
Cetaceans[1] | |
---|---|
humpback whale breaching | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Suborder: | Whippomorpha |
Infraorder: | Cetacea Brisson, 1762 |
Suborders | |
Mysticeti | |
Diversity | |
[[List of cetaceans|Around 88 species; see list of cetaceans or below.]] |
ശ്വസനം
തിരുത്തുകഇവ അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്. കാർബൺ ഡയോക്സൈഡ് നിശ്വസിച്ച് ഓക്സിജൻ ശ്വസിക്കാനായി അവ ജലോപരിതലത്തിലേക്ക് പൊങ്ങിവരുന്നു. ഇവയുടെ പേശികളിലെ മയോഗ്ലോബിന്റെ ആപേക്ഷിത അളവ് മറ്റു സസ്തനികളെ അപേക്ഷിച്ച് കൂടുതലായതിനാലും താരതമ്യേന വലിപ്പക്കൂടുതലുള്ളതിനാലും(ക്ലെയ്‌ബേർസ് നിയമം) ശ്വസനദ്വാരങ്ങൾ ഒരു അടപ്പുപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാലും ഇവയ്ക്ക് കൂടുതൽ സമയം ജലത്തിനടിയിൽ കഴിയാൻ സാധിക്കും(7–30 മിനുറ്റ് വരെ).
അവലംബം
തിരുത്തുക- ↑ Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. pp. 723–743. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)