എം.വി. ധുരന്ധർ

ഇന്ത്യൻ ചിത്രകാരൻ

ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇന്ത്യൻ ചിത്രകാരനും[3] പോസ്റ്റ്കാർഡ് കലാകാരനുമായിരുന്നു മഹാദേവ് വിശ്വനാഥ് ധുരന്ദർ (18 മാർച്ച് 1867 - 1 ജൂൺ 1944).[4] കൊളോണിയൽ കാലഘട്ടത്തിലെ സാധാരണ സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടെ[5] നിരവധി പ്രശസ്തമായ ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്.

എം.വി. ധുരന്ധർ
M. V. Dhurandhar, self portrait.jpg
സെൽഫ് പോർട്രെയ്റ്റ്, c.1928
ജനനം(1867-03-18)18 മാർച്ച് 1867
കോലാപ്പൂർ,[1] ബ്രിട്ടീഷ് ഇന്ത്യ
മരണം1 ജൂൺ 1944(1944-06-01) (പ്രായം 77)
ബോംബേ,[2] ബോംബേ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ചിത്രകല

ആദ്യകാലജീവിതംതിരുത്തുക

മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ധുരന്ദർ ജനിച്ചത്. കോലാപൂരിലെ രാജാറാം ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1890-ൽ ബോംബെയിലെ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്സിൽ ചിത്രകല അഭ്യസിച്ചു. അവിടെ അദ്ദേഹം ജോൺ ഗ്രിഫിത്ത്സ് എന്ന കലാകാരന്റെ വിദ്യാർത്ഥിയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ തന്റെ ചിത്രങ്ങൾക്ക് നിരവധി മെഡലുകൾ നേടി. 1895-ൽ അദ്ദേഹം ബിരുദം നേടി.[6]

കലാജീവിതംതിരുത്തുക

ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ബിരുദം നേടിയ ശേഷം, 1896-ൽ ധുരന്ദറിന് അതേ സ്കൂളിൽ തന്നെ നിയമനം ലഭിക്കുകയുണ്ടായി. അദ്ദേഹം തന്റെ ഔദ്യോഗികജീവിതം മുഴുവൻ അവിടെ ചെലവഴിച്ചു. 1910-ൽ അദ്ദേഹം ഹെഡ് മാസ്റ്ററായി നിയമിതനായി. 1918-ൽ ഡ്രോയിംഗ് ആൻഡ് ക്രാഫ്റ്റ് ഇൻസ്പെക്ടറായി നിയമിതനായ അദ്ദേഹം 1931 വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം രണ്ട് വർഷം വൈസ് പ്രിൻസിപ്പലായിരുന്നു.[7]

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "Profile of master artist M. V. Dhurandhar on Indiaart.com". www.indiaart.com. ശേഖരിച്ചത് 2021-02-07.
  2. "Category:M. V. Dhurandhar - Wikimedia Commons". commons.wikimedia.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-07.
  3. "Promoting contemporary art". The Hindu. Chennai, India. 17 January 2008. മൂലതാളിൽ നിന്നും 21 January 2008-ന് ആർക്കൈവ് ചെയ്തത്.
  4. "Women Of India By M.v. Dhurandhar". മൂലതാളിൽ നിന്നും 20 ജനുവരി 2016-ന് ആർക്കൈവ് ചെയ്തത്.
  5. "Still life to move art lovers". The Hindu. Chennai, India. 13 December 2007. മൂലതാളിൽ നിന്നും 15 December 2007-ന് ആർക്കൈവ് ചെയ്തത്.
  6. "Kipling's home may become a museum". The Hindu. Chennai, India. 5 March 2007. മൂലതാളിൽ നിന്നും 6 November 2012-ന് ആർക്കൈവ് ചെയ്തത്.
  7. "Archived copy". മൂലതാളിൽ നിന്നും 19 July 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-24.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=എം.വി._ധുരന്ധർ&oldid=3706817" എന്ന താളിൽനിന്ന് ശേഖരിച്ചത്