സർ ജംഷേട്ജി ജീജീഭോയ് സ്കൂൾ ഓഫ് ആർട്ട്

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ ഒരു കലാഭ്യാസസ്ഥാപനമാണ് സർ ജാംഷഡ്ജി ജീജീഭോയ് സ്കൂൾ ഓഫ് ആർട്ട്. ജെ.ജെ. സ്കൂൾ ഓഫ് ആർട്ട് എന്ന ചുരുക്കപ്പേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു[1]. മുംബൈയിലെ ഏറ്റവും പഴക്കമേറിയ ആർട്ട് സ്കൂൾ ആണ് ഇത്. ഇവിടെ സുന്ദരകലകളിലും ശില്പകലയിലും ബിരുദവും | സുന്ദരകലകളിൽ ബിരുദാനന്തര ബിരുദവും നൽകപ്പെടുന്നു.

സർ ജംഷേട്ജി ജീജീഭോയ് (1783–1859) തന്റെ ചൈനീസ് സെക്രട്ര്രിയോടൊപ്പം

ചരിത്രം തിരുത്തുക

1857 മാർച്ചിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഈ സ്ഥാപനത്തിന്റെ നിർമ്മിതിക്കായി 100,000 രൂപ സംഭാവന ചെയ്ത സർ ജംഷേട്ജി ജീജീഭോയ്-യുടെ പേര് ഇതിന് നൽകപ്പെട്ടു[2]. ബോംബേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒരു കമ്മിറ്റിക്കായിരുന്നു ഇതിന്റെ ഭരണച്ചുമതല. 1857 മാർച്ച് 2-ന് ചിത്രരചനയുടെ ക്ലാസ്സോടെയാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. എൽഫിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂഷനിലായിരുന്നു തുടക്കം. 1865-ൽ ജോൺ ഗിഫിത്സ് പ്രിൻസിപ്പൽ ആയി അധികാരമേറ്റു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ വിദ്യാർഥികളുമുൾപ്പെട്ട സംഘം 1872-1891 കാലഘട്ടത്തിൽ അജന്താ ഗുഹകളിലെ ചുവർച്ചിത്രങ്ങൾ പകർത്തുകയുണ്ടായി.

1866-ൽ സ്കൂളിന്റെ നടത്തിപ്പ് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്തു. 1855-ൽ ഇവിടെ പ്രൊഫസറായി എത്തിയ ജോൺ ലോക്ക്വുഡ് കിപ്ലിംഗ് ( റുഡ്യാർഡ് കിപ്ലിംഗിന്റെ പിതാവ്)1866-ൽ ഈ സ്ഥാപനത്തിന്റെ പ്രഥമ ഡീൻ ആയി. ഈ സ്കൂൾ കാമ്പസിൽ തന്നെയായിരുന്നു റുഡ്യാർഡ് കിപ്ലിംഗിന്റെ ജനനം[3]. 1878-ൽ ഇന്നു കാണുന്ന നിയോ ഗോഥിക് ശൈലിയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു[4].

1958-ൽ ഇത് സർ ജെ.ജെ. കോളേജ് ഓഫ് ആർക്കിടെക്ചർ, സർ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ട് എന്നിങ്ങനെ രണ്ടായി തിരിച്ചു. 1981-ൽ മുംബൈ യൂണിവേഴ്സിറ്റിയുടെ ഭാഗമായി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Mumbai’s oldest and most prestigious art institution, the Sir JJ School of Art. Archived 2011-08-11 at the Wayback Machine. Times of India, 6 October 2002.
  2. 125th Anniversary commemorative stamp by India Post
  3. Kipling house to become museum Archived 2012-10-22 at the Wayback Machine. Times of India', Oct 5, 2007.
  4. After years, Sir JJ School of Art begins to BREATHE Archived 2012-10-22 at the Wayback Machine. Times of India, Nov 7, 2008. "Kipling House (Dean's Bungalow)The original cottage was brought down in the early 1900s and a new house built on the same spot."