എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും
മലയാള ചലച്ചിത്രം
ശ്രീജിത്ത് പലേരി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും.[1] കലാഭവൻ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിദ്യ ആണ് നായിക. ടി.എ. ഷാഹിദ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവൻ മണി തന്നെയാണ് ഗാനങ്ങൾ സംഗീതം ചെയ്ത് പാടിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും | |
---|---|
സംവിധാനം | ശ്രീജിത്ത് പലേരി |
നിർമ്മാണം | ജോയ് മുളവനാൽ |
രചന | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ |
|
സംഗീതം |
|
ഗാനരചന | മുരുകൻ കാട്ടാക്കട |
ഛായാഗ്രഹണം | സുധി |
ചിത്രസംയോജനം | മെന്റോസ് ആന്റണി |
സ്റ്റുഡിയോ | ആൻ മരിയ ഫിലിംസ് ഇന്റർനാഷണൽ |
വിതരണം | ആൻ മരിയ റിലീസ് |
റിലീസിങ് തീയതി | 2012 ഏപ്രിൽ 20 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 146 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- കലാഭവൻ മണി – മണികണ്ഠൻ
- സിദ്ദിഖ് – ബെഞ്ചമിൻ മാർട്ടിൻ
- വിദ്യ – മീനാക്ഷി
- ലെന – ലക്ഷ്മിപ്രിയ
- സാധിക – പാർവ്വതി
- വിജയരാഘവൻ – വർക്കി
- ബാബു നമ്പൂതിരി – അസനാർ മാഷ്
- ഹരിശ്രീ അശോകൻ – പുഷ്കരൻ
- ഷമ്മി തിലകൻ – അമീർ ഹുസ്സൈൻ
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കലാഭവൻ മണി. ഗാനങ്ങൾ മാരുതി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "അമ്പലക്കുളക്കടവിൽ" | ബി.കെ. ഹരിനാരായണൻ | കലാഭവൻ മണി | |||||||
2. | "ഇന്നലെ നേരത്ത്" | രാജേഷ് | കലാഭവൻ മണി | |||||||
3. | "ആദിശങ്കരനു" | മുരുകൻ കാട്ടാക്കട | പ്രദീപ് പള്ളുരുത്തി |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-25. Retrieved 2012-05-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും – മലയാളസംഗീതം.ഇൻഫോ