ഉറുമ്പച്ചൻ കോട്ടം
ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഉറുമ്പച്ചൻ ക്ഷേത്രം അഥവാ ഉറുമ്പച്ചൻ ഗുരുസ്ഥാനം[1]. ഒരു ക്ഷേത്രത്തിന്റെ രൂപ-ഭാവങ്ങളൊന്നുമില്ല ഈ ക്ഷേത്രത്തിന്. മുടങ്ങാതെ പൂജയുണ്ട്. ഉയർത്തിക്കെട്ടിയ ഒരു തറ മാത്രമാണ് ഈ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ തോട്ടട എന്ന സ്ഥലത്തു നിന്നും കിഴുന്നപ്പാറയിലേക്കുള്ള റോഡിൽ കുറ്റിക്കകം എന്നിടത്താണ് ഈ ക്ഷേത്രം. കണ്ണൂർ തീവണ്ടി നിലയത്തിൽ നിന്ന് കണ്ണൂർ- തലശ്ശേരി ഹൈവേയിലൂടെ 8 കി. മീ. സഞ്ചരിച്ചാൽ തോട്ടടയിലെത്തിച്ചേരാം.[2] ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂട സ്ഥാനമാണ് ഈ ക്ഷേത്രം.
ഐതിഹ്യംതിരുത്തുക
നാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാൻ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോൾ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിൻ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. കുറ്റി കണ്ടെത്തിയ പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് തറ അൽപ്പം ഉയർത്തിക്കെട്ടി ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു. ഉയർത്തിക്കെട്ടിയ ഈ തറയാണ് ഉറുമ്പച്ചൻ കോട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.[3]
ആചാരംതിരുത്തുക
ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും ആദ്യം നിവേദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവ്വിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രഹ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്.വിശ്വാസികൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഇങ്ങനെ ചെയ്താൽ ഉറുമ്പിൻ ശല്യം ഉണ്ടാകില്ല എന്നാണ് വിശ്വാസം.[1]
ഉത്സവംതിരുത്തുക
വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു.[1]
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 "A temple for the humble ant" (ഭാഷ: ഇംഗ്ലീഷ്). ദ ടൈംസ് ഓഫ് ഇന്ത്യ. 2014-08-10. ശേഖരിച്ചത് 12 August 2018.
- ↑ "Urumbachan Kottam, Thottada" (ഭാഷ: ഇംഗ്ലീഷ്). കേരള വിനോദസഞ്ചാര വകുപ്പ്. ശേഖരിച്ചത് 12 August 2018.
- ↑ https://archive.is/50YLG
- എം.എസ്. രാഖേഷ് കൃഷ്ണൻ- ഉറുമ്പിനെ നമിക്കുമ്പോൾ, മാതൃഭൂമി വാരാന്തപ്പതിപ്പ്, പേജ് 4, 2016 ജൂൺ 28