ഉരു (ചലച്ചിത്രം)

2023 മലയാള ചലച്ചിത്രം

ഇ.എം. അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ഡ്രാമ ചലച്ചിത്രമാണ് ഉരു.[2] മാമുക്കോയ, മഞ്ജു പത്രോസ്, മനോജ് കെ.യു. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[3] കമൽ പ്രശാന്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ, ഛായാഗ്രഹണം ശ്രീകുമാർ പെരുമ്പടവം നിർവ്വഹിച്ചിരിക്കുന്നു.[4] സാംസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മൻസൂർ പള്ളൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[5] ബേപ്പൂരിലെ ഉരു നിർമാണവുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.[6][7]

ഉരു
പോസ്റ്റർ
സംവിധാനംഇ.എം. അഷ്റഫ്
നിർമ്മാണംമൻസൂർ പള്ളൂർ
രചനഇ.എം. അഷ്റഫ്
അഭിനേതാക്കൾ
സംഗീതംകമൽ പ്രശാന്ത്
ഛായാഗ്രഹണംശ്രീകുമാർ പെരുമ്പടവം
ചിത്രസംയോജനംഹരി ജി. നായർ
സ്റ്റുഡിയോസാംസ് പ്രൊഡക്ഷൻസ് ഹൗസ്
വിതരണം72 ഫിലിം കമ്പനി
റിലീസിങ് തീയതി
  • 3 മാർച്ച് 2023 (2023-03-03)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം97 മിനിറ്റുകൾ

അഭിനേതാക്കൾ തിരുത്തുക

  • മാമുക്കോയ - ശ്രീധരൻ ആശാരി
  • മഞ്ജു പത്രോസ് - ആയിഷ, റഷീദിന്റെ ഭാര്യ
  • മനോജ് കെ.യു. - റഷീദ്
  • അജയ് കല്ലായി - അജയൻ
  • ആൽബർട്ട് അലക്സ് - മിൽ ഉടമ
  • അർജുൻ എസ്. കുളത്തിങ്കൽ - ഫത്താഹ്
  • ഉബൈദ് മുഹ്സിൻ - പോലീസ് ഇൻസ്പെക്ടർ
  • സഹീർ പി.കെ.
  • ഗീതിക
  • ബൈജു ഭാസ്കർ
  • രാജേന്ദ്രൻ തായാട്ട്

നിർമ്മാണം തിരുത്തുക

വികസനം തിരുത്തുക

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2021 സെപ്റ്റംബറിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്തു.[8][9]

ചിത്രീകരണം തിരുത്തുക

ബേപ്പൂരിലും മാഹിയിലുമായി സിനിമയുടെ ചിത്രീകരണം നടന്നു.[10]

സംഗീതം തിരുത്തുക

കമൽ പ്രശാന്താണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.[11] ദീപാങ്കുരൻ പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നു.[12] ചിത്രത്തിലെ നാടൻ പാട്ടായ "ഹൈലേസ ഹൈലേസ" ഗിരീഷ് ആമ്പ്ര എഴുതി, സംഗീതം നൽകി, ആലപിച്ചു.[13][14]

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഹൈലേസ ഹൈലേസ"  ഗിരീഷ് ആമ്പ്ര 3:16
2. "കണ്ണീർകടലിൻ തിരയിൽ"  സായ് ബാലൻ 4:37

റിലീസ് തിരുത്തുക

തീയേറ്റർ തിരുത്തുക

ചിത്രം 3 മാർച്ച് 2023 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[15]

ഹോം മീഡിയ തിരുത്തുക

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം എച്ച്.ആർ ഒ.റ്റി.റ്റി (ഹൈറിച്ച് ഒ.റ്റി.റ്റി) നേടി. ഒ.റ്റി.റ്റി റിലീസ് തീയതി പ്രഖ്യാപിക്കാനിരിക്കുകയാണ്.[5][12]

സ്വീകരണം തിരുത്തുക

നിരൂപക സ്വീകരണം തിരുത്തുക

മലയാള മനോരമക്ക് വേണ്ടി നിരൂപകൻ ജിതൻ ഇപ്രകാരം എഴുതി, "ലളിതമായ ഒരു കഥ തന്തുവാണ് ചിത്രത്തിനുള്ളത്. മനുഷ്യ മനസ്സിന്റെ ആഡംബര ജീവിതത്തോടുള്ള ആർത്തിയും, തെറ്റിദ്ധരിക്കപ്പെടുന്ന പുതുതലമുറയുടെ വിഷമവും കുടുംബ ബന്ധത്തിന്റെ ആഴവുമൊക്കെ സിനിമ പറഞ്ഞു പോകുന്നു."[16]

പുരസ്കാരങ്ങൾ തിരുത്തുക

2022-ൽ നാലാമത് പ്രേംനസീർ ഫിലിം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഉരുവിന് മൂന്ന് അവാർഡുകൾ ലഭിച്ചു.[17][18] 2023-ൽ നടന്ന എസ്‌കോൾ മലബാർ ഫിലിം ഫെസ്റ്റ് അവാർഡിൽ നിന്നും ചിത്രത്തിന് നാല് അവാർഡുകളും ലഭിച്ചു.[19][20]

വർഷം പുരസ്കാരം വിഭാഗം സ്വീകർത്താവ് ഫലം അവലംബം
2022 നാലാമത് പ്രേം നസീർ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രത്യേക ജൂറി അവാർഡ് ഇ.എം. അഷ്റഫ് വിജയിച്ചു [21][22]
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം മൻസൂർ പള്ളൂർ വിജയിച്ചു [21][22]
മികച്ച ഗാനരചയിതാവ് പ്രഭാ വർമ്മ വിജയിച്ചു [21][22]
2023 എസ്കോൾ മലബാർ ഫിലിം ഫെസ്റ്റ് അവാർഡ്സ് മികച്ച നടി മഞ്ജു പത്രോസ് വിജയിച്ചു [23][24]
മികച്ച ഗാനരചയിതാവ് പ്രഭാ വർമ്മ വിജയിച്ചു [23][24]
മികച്ച പശ്ചാത്തല സംഗീതം ദീപാങ്കുരൻ വിജയിച്ചു [23][24]
മികച്ച കളറിസ്റ്റ് ഹരി ജി. നായർ വിജയിച്ചു [23][24]

അവലംബങ്ങൾ തിരുത്തുക

  1. "Uru (2023) (2023) - Movie | Reviews, Cast & Release Date". in.bookmyshow.com. Retrieved 2023-07-19.
  2. "കേരളത്തിന്റെ ചരിത്രവും സംസ്കാരവും; ഉരു റിവ്യൂ". ManoramaOnline. Retrieved 2023-07-19.
  3. "Uru". The Times of India. Retrieved 2023-08-06.
  4. "Uru (2023) | Uru Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2023-03-04. Retrieved 2023-07-19.
  5. 5.0 5.1 "Uru Malayalam Movie OTT Release Date - HR OTT (Highrich) Bagged The Digital Online Streaming Rights" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-07-09. Retrieved 2023-07-19.
  6. "മൂത്താശ്ശാരിയായി മാമുക്കോയ, ഉരുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ". ഏഷ്യാനെറ്റ് ന്യൂസ്. കൊച്ചി. 2021-09-27. Retrieved 2023-08-20.
  7. "ഉരുവിലെ നായകൻ, അഭിനയ പ്രതിഭ... ഇ എം അഷ്‌റഫ്‌ എഴുതുന്നു". ദേശാഭിമാനി. Retrieved 2023-08-20.
  8. "'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റർ റിലീസ് ചെയ്തു". മാതൃഭൂമി (in Malayalam). 2021-09-27. Retrieved 2023-08-20.{{cite web}}: CS1 maint: unrecognized language (link)
  9. "മാമുക്കോയ മൂത്താശാരിയായി അഭിനയിച്ച 'ഉരു' പോസ്റ്റർ റിലീസ് ചെയ്തു". ജനയുഗം (in Malayalam). കോഴിക്കോട്. 2021-09-27. Retrieved 2023-08-20.{{cite web}}: CS1 maint: unrecognized language (link)
  10. Desk, Web (2021-09-24). "Former expatriate journalist's film 'Uru' to release soon" (in ഇംഗ്ലീഷ്). Retrieved 2023-08-20.
  11. Desk, Web (2021-09-24). "Former expatriate journalist's film 'Uru' to release soon". english.madhyamam.com (in ഇംഗ്ലീഷ്). Retrieved 2023-07-19.
  12. 12.0 12.1 "Uru | ഉരു (2023) - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-07-19.{{cite web}}: CS1 maint: unrecognized language (link)
  13. "Uru | Song - Hailesa Hailesa | Entertainment - Times of India Videos". The Times of India (in ഇംഗ്ലീഷ്). Retrieved 2023-07-19.
  14. "ഗിരീഷ് ആമ്പ്രയുടെ നാടൻ ശീലുകൾ". Janayugom Online (in അമേരിക്കൻ ഇംഗ്ലീഷ്). 2023-03-18. Retrieved 2023-07-19.
  15. "Uru (2023) Movie: കാസ്റ്റ് & ക്രു, റിലീസ് ഡേറ്റ്, ട്രൈലെർ, സോങ്‌സ്, നിരൂപണം, ഉരു വാർത്തകൾ, ഫോട്ടോസ്, വീഡിയോസ് - Filmibeat Malayalam". FilmiBeat. Retrieved 2023-07-19.
  16. "കേരളത്തിന്റെ ചരിത്രവും സംസ്കാരവും; ഉരു റിവ്യൂ". മനോരമ ഓൺലൈൻ. 2023-03-07. Retrieved 2023-08-20.
  17. ഗാർഗി (2023-02-13). "മാമുക്കോയയുടെ വ്യത്യസ്ത വേഷവുമായി 'ഉരു' തിയേറ്ററുകളിലെത്തുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-20.
  18. "ഉരുവിന് പ്രേം നസീർ അവാർഡ്". www.doolnews.com. Retrieved 2023-08-12.
  19. Admin (2023-05-06). "ഇഎംഎഫ്എഫ് അവാർഡുകൾ പ്രഖ്യാപിച്ചു . ഉരുവിന് നാല് അവാർഡുകൾ .മാമുക്കോയക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-08-12. Retrieved 2023-08-20.
  20. "ഇഎംഎഫ്എഫ് അവാർഡുകൾ പ്രഖ്യാപിച്ചു". Retrieved 2023-08-20.
  21. 21.0 21.1 21.2 "പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ". Janmabhumi. Retrieved 2023-08-12.
  22. 22.0 22.1 22.2 "Prem Nazir Film Awards: Indrans, Nimisha Sajayan win top honours; 'Vellam' bags best film". English.Mathrubhumi (in ഇംഗ്ലീഷ്). 2022-02-14. Retrieved 2023-08-12.
  23. 23.0 23.1 23.2 23.3 ""ഉരു" വിന് നാല് അവാർഡ് - Panorama Flash" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-05-09. Archived from the original on 2023-08-12. Retrieved 2023-08-12.
  24. 24.0 24.1 24.2 24.3 Admin (2023-05-06). "ഇഎംഎഫ്എഫ് അവാർഡുകൾ പ്രഖ്യാപിച്ചു . ഉരുവിന് നാല് അവാർഡുകൾ .മാമുക്കോയക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്". Silma.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-08-12. Retrieved 2023-08-12.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉരു_(ചലച്ചിത്രം)&oldid=4009499" എന്ന താളിൽനിന്ന് ശേഖരിച്ചത്