ഉബോൺ രാച്ചതാനി പ്രവിശ്യ
ഉബോൺ രാച്ചതാനി പ്രവിശ്യ തായ്ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നാണ്. ഇസാൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന താഴ്ന്ന വടക്കുകിഴക്കൻ തായ്ലൻഡിൽ സ്ഥിതിചെയ്യുന്ന ഇത് ബാങ്കോക്കിൽ നിന്ന് 630 കിലോമീറ്റർ (390 മൈൽ) അകലെയാണ്. ഇതിൻറെ അയൽ പ്രവിശ്യകൾ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) സിസാകെത്, യാസോത്തോൺ, അംനാത് ചാരോൻ എന്നിവയാണ്. വടക്കും കിഴക്കും ഇത് ലാവോസിലെ സലാവൻ, ചമ്പസാക്ക് എന്നിവയുമായും തെക്ക് കംബോഡിയയിലെ പ്രീ വിഹീർ എന്നിവയുമായും അതിർത്തി പങ്കിടുന്നു.
ഉബോൺ രാച്ചതാനി อุบลราชธานี | |||
---|---|---|---|
ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ നിന്ന് താഴേക്ക്: ഫാ ടേം ദേശീയോദ്യാനം, വാറ്റ് ഫ്ര ദാറ്റ് നോങ് ബുവ, പ്രസാത് ബാൻ ബെൻ, സാം ഫാൻ ബോക്ക്, ഉബോൺ രച്ചതാനി സർവ്വകലാശാല, തുങ് സി മുവാങ് | |||
| |||
Nickname(s): Ubon Mueang Dokbua (city of lotuses) | |||
Motto(s): อุบลเมืองดอกบัวงาม แม่น้ำสองสี มีปลาแซ่บหลาย หาดทรายแก่งหิน ถิ่นไทยนักปราชญ์ ทวยราษฎร์ใฝ่ธรรม งามล้ำเทียนพรรษา ผาแต้มก่อนประวัติศาสตร์ ฉลาดภูมิปัญญาท้องถิ่น ดินแดนอนุสาวรีย์คนดีศรีอุบล ("Ubon, the city of beautiful lotuses. Bicoloured river. Delicious fish. Sandy beaches and rocky rapids. Home of the scholars. The people revering Dharma. Beautiful Thain Phansa festival. Prehistoric Pha Taem. Smart local knowledge. Land of the monumental, great peoples of Ubon.") | |||
Map of Thailand highlighting Ubon Ratchathani province | |||
Country | തായ്ലാൻറ് | ||
Capital | മുവാങ് ഉബോൺ രാച്ചതാനി | ||
• Governor | Chonlatee Yangtrong (since October 2022)[1] | ||
• ആകെ | 15,626 ച.കി.മീ.(6,033 ച മൈ) | ||
•റാങ്ക് | Ranked 5th | ||
(2022)[3] | |||
• ആകെ | 1,869,806 | ||
• റാങ്ക് | Ranked 3rd | ||
• ജനസാന്ദ്രത | 120/ച.കി.മീ.(300/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 41st | ||
• HAI (2022) | 0.6272 "somewhat low" Ranked 60th | ||
• Total | baht 120 billion (US$4.0 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 34xxx | ||
Calling code | 045 | ||
ISO കോഡ് | TH-34 | ||
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഖൊറാത്ത് പീഠഭൂമിയിലെ ഏറ്റവും വലിയ നദിയായ മുൺ നദി ഖോംഗ് ചിയാമിൽവച്ച് മെക്കോങ് നദിയിൽ ചേരുകയും ഇത് തായ്ലൻഡിൻ്റെ ലാവോസുമായുള്ള വടക്കുകിഴക്കൻ അതിർത്തിയായി മാറുകയും ചെയ്യുന്നു. മെകോങ് നദിയിൽ നിന്നുള്ള തവിട്ടുനിറത്തിലുള്ള ജലം മുൺ നദിയിലെ നീല ജലവുമായി കലരുന്നതിനാൽ ഇതിനെ "മായെനാം സോങ് സി" അല്ലെങ്കിൽ "മുൺ നദി അലൂവിയം" എന്ന് വിളിക്കുന്നു. ഉബോൺ രാച്ചത്താനി നഗരകേന്ദ്രത്തിൽ നിന്ന് ഇവിടേയ്ക്ക് ഏകദേശം 84 കിലോമീറ്റർ (52 മൈൽ) ദൂരമുണ്ട്.[6]
തായ്ലൻഡ്, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ ചേരുന്ന ഡാങ്ഗ്രേക് പർവതനിരകളിലെ പ്രദേശം തായ്ലൻഡിൻ്റെ വടക്കുള്ള "ഗോൾഡൻ ട്രയാംഗിൾ" എന്നതിൽ നിന്ന് വ്യത്യസ്തമായി "എമറാൾഡ് ട്രയാംഗിൾ" എന്ന പേരിൽ അറിയപ്പെടുന്നു. "എമറാൾഡ്" എന്നത് അവിടെയുള്ള മൺസൂൺ വനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ പ്രവിശ്യയിലെ ആകെ വനവിസ്തൃതി 2,808 ചതുരശ്ര കിലോമീറ്റർ (1,084 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 18 ശതമാനം ആണ്.
ചരിത്രം
തിരുത്തുകമഹാനായ തക്സിൻ രാജാവിൻ്റെ ഭരണകാലത്ത് വിയൻഷ്യാനിലെ രാജാവായിരുന്ന സിരിബുൻസനിൽ നിന്ന് സിയാം രാജ്യത്തിലേക്ക് രക്ഷപ്പെട്ട ഫ്രാ വോയുടെയും ഫ്രാ ടായുടെയും പിൻഗാമിയായ താവോ ഖം ഫോങ് ആണ് 18-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഈ നഗരം സ്ഥാപിച്ചത്. പിന്നീട് താവോ ഖാം ഫോങ് ഉബോൺ റച്ചത്താനിയുടെ ആദ്യ ഭരണാധികാരി അഥവാ "ഫ്രാ പാത്തും വോങ്സ" ആയി നിയമിക്കപ്പെട്ടു. 1792-ൽ, ഒരു പ്രവിശ്യയായി മാറിയ ഉബോൺ രാച്ചത്താനി ഇസാൻ മൊന്തോണിൻറെ ഭരണ കേന്ദ്രം കൂടിയായിരുന്നു.
1972 വരെ, വിസ്തീർണ്ണം അനുസരിച്ച് തായ്ലൻഡിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു ഉബോൺ റാച്ചത്താനി. 1972-ൽ ഉബോൺ റാച്ചത്താനിയിൽ നിന്നും യാസോത്തോണും 1993-ൽ അംനാത് ചാരോയനും വേർപിരിഞ്ഞു.
ചിഹ്നങ്ങൾ
തിരുത്തുകപ്രവിശ്യാ മുദ്രയിൽ ഒരു കുളത്തിലെ താമരപ്പൂവ് കാണിക്കുന്നു. ഇത് പ്രവിശ്യയുടെ പേരിൻ്റെ അർത്ഥത്തെ സൂചിപ്പിക്കുന്നു, അത് 'താമരയുടെ രാജകീയ നഗരം' എന്ന് വിവർത്തനം ചെയ്യുന്നു. പ്രവിശ്യാ പുഷ്പം താമരയാണ് (Nymphaea lotus).
ദേശീയോദ്യാനങ്ങൾ
തിരുത്തുകതാഴെപ്പറയുന്ന ദേശീയ ഉദ്യാനങ്ങൾ ഉബോൺ റച്ചത്താനി പ്രവിശ്യയിലുണ്ട്.:
അവലംബം
തിരുത്തുക- ↑ "รายนามผู้ว่าราชการจังหวัด" [List of Governors of Provinces of Thailand] (PDF). Ministry of Interior (Thailand). 2 December 2022. Archived from the original (PDF) on 2023-09-09. Retrieved 8 January 2023.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 90
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Maenam Song Si". Tourist Authority of Thailand (TAT). Archived from the original on 2015-09-12. Retrieved 18 May 2015.
- ↑ "Phu Chong Na Yoi National Park". Tourist Authority of Thailand (TAT). Retrieved 18 August 2018.
- ↑ "Kaeng Tana National Park". Tourist Authority of Thailand (TAT). Retrieved 18 August 2018.