മുൺ നദി
മുൺ നദി ചിലപ്പോൾ മൂൺ നദി എന്നും വിളിക്കപ്പെടുന്ന മെകോങ് നദിയുടെ ഒരു പോഷകനദിയാണ്. പ്രതിവർഷം ഏകദേശം 26 ക്യുബിക് കിലോമീറ്റർ (6.2 ക്യു മൈൽ) വെള്ളം ഈ നദി വഹിച്ചു കൊണ്ടുപോകുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകവടക്കുകിഴക്കൻ തായ്‌ലൻഡിലെ നഖോൺ രാച്ചസിമയ്‌ക്കടുത്തുള്ള സങ്കംഫായെങ് റേഞ്ചിലെ ഖാവോ യായ് ദേശീയോദ്യാന പ്രദേശത്തുനിന്നാണ് നദി ഉത്ഭവിക്കുന്നത്. തെക്കൻ ഇസാനിലെ ഖൊറാത്ത് പീഠഭൂമിയിലൂടെ (നഖോൺ രാച്ചസിമ, ബുരിറാം, സുരിൻ, സിസാകെത് പ്രവിശ്യകൾ) ഏകദേശം 750 കിലോമീറ്റർ (466 മൈൽ) കിഴക്കോട്ട് ഒഴുകുന്ന നദി ഉബോൺ റച്ചതാനിയിലെ ഖോങ് ചിയാമിൽ വച്ച് മെകോങ് നദിയിലേയ്ക്ക് പതിക്കുന്നു. പ്രധാന പോഷകനദിയായ ചി നദി, സിസാകെത് പ്രവിശ്യയിലെ കാന്താരരോം ജില്ലയിൽവച്ച് മുൺ നദിയിൽ ചേരുന്നു.
ചരിത്രം
തിരുത്തുകആൻഡി വില്യംസിൻറെ ഹിറ്റ് ഗാനത്തിന് വിഷയമായിട്ടുള്ള ഈ നന്ദിയെ, വിയറ്റ്നാം യുദ്ധകാലത്ത് ഉബോൺ രാച്ചതാനി എയർബേസിൽ നിലയുറപ്പിച്ച യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥർ "മൂൺ റിവർ" എന്ന് വിളിച്ചിരുന്നു. അക്ഷരവിന്യാസം ഇപ്പോഴും സാധാരണമാണ്.[1] പാരിസ്ഥിതിക നാശത്തിന് കാരണമായതായി ആരോപിക്കപ്പെടുന്ന പാക് മുൺ ഡാം[2] മെക്കോങ് നദിയുമായി ഇത് സംഗമിക്കുന്ന സ്ഥലത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്.