ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2006
നമസ്കാരം Shijualex !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങള്‍
- ഒരു താള്‍ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകള്‍
- ചിത്ര സഹായി
- കീഴ്വഴക്കങ്ങള്
- എഴുത്തുകളരി
- മലയാളത്തിലെഴുതാന്‍
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ സംവാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
പ്രവീണ്‍ 06:35, 23 ജൂണ്‍ 2006 (UTC)
ചിത്രങ്ങള്‍
തിരുത്തുകCreative Commons അനുമതി ഉള്ളവയും, Fair use അനുമതി തന്നിട്ടുള്ളവയും ഉപയോഗിക്കാം, അല്ലാത്തവ ഉപയോഗിക്കാന്‍ പറ്റില്ലന്നാണ് അറിവ് --പ്രവീണ്‍ 05:59, 9 ഓഗസ്റ്റ് 2006 (UTC)
ഇവയുടെ മലയാളം?
തിരുത്തുക- Asteroid belt
- Kuiper belt
- Scattered disc ---> ഛിദ്രവലയം
- Oort cloud
- Manjithkaini 03:21, 30 ഓഗസ്റ്റ് 2006 (UTC)
മജ്ഞിത്ത്, ഇത് ജ്യോതിശാസ്ത്ര ലേഖനങ്ങള്‍ എഴുതുമ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു പ്രശ്നം ആണ്. പ്രത്യേകിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും തിയറികള്‍ക്കും പുതിയ മലയാളം വാക്കുകള്‍ നമ്മള്‍ ഉണ്ടാക്കേണ്ടി ഇരിക്കുന്നു.
ആരെങ്കിലും ഒക്കെ ഇതിനു മലയാളം പേരുകള്‍ കൊടുത്തിട്ടുണ്ടോ രെന്ന് എനിക്ക് അറിയില്ല. എന്റെ അറിവ് വച്ച്
- Kuiper belt - ക്യുപിയര്‍ വലയം
- Asteroid belt - ഉല്‍ക്കാ വലയം
- Oort cloud- ഊര്‍ട്ട് മേഘം
എന്ന് നാമകരണം ചെയ്യാവുന്നതാണ്. ഞാന്‍ എന്തായാലും മലയാള പുസ്തകങ്ങളില്‍ ഒന്ന് തപ്പിയിട്ട് കൂടുതല്‍ വിവരം തരാം. --Shiju 15:48, 31 ഓഗസ്റ്റ് 2006 (UTC)
Kuiper എന്നതിന്റെ ഐ.പി.എ. ഉച്ചാരണം കൈപ്പര്‍ എന്നാണു കാണുന്നത്. അതു തന്നെ മലയാളത്തിലും സ്വീകരിക്കുകയല്ലേ നല്ലതു്. നമുക്കു വേണമെങ്കില്‍ മലയാള പരിഭാഷ ആവശ്യമുള്ള വാക്കുകള്‍ ഹെല്പ് വിക്കി ഗ്രൂപ്സിലിടാം. എന്തു പറയുന്നു?
- Manjithkaini 17:12, 31 ഓഗസ്റ്റ് 2006 (UTC)
Manjith കൈപ്പര്‍ വലയം ആയിരിക്കും ശരി എന്നു തോന്നുന്നു. എനിക്ക് ഉച്ചാരണം വലിയ പിടിയില്ല.
പരിഭാഷ ആവശ്യമുള്ള വാക്കുകള്‍ ഹെല്പ് വിക്കി ഗ്രൂപ്സിലിടാം എന്നുള്ളത് നല്ല ആശയമാണ്. പക്ഷെ അതിനേക്കാള്‍ നല്ലത് ഒരു ബ്ലോഗ്ഗ് ഉണ്ടാക്കുന്നതല്ലേ. നമുക്ക് ഏത് വാക്കിന്റെ പരിഭാഷ ആണ് വേണ്ടത് അത് ബ്ലൊഗ്ഗില്‍ അതിന്റെ വിശദീകരണം അടക്കം ഇടുന്നു. ഉദാഹരണത്തിന് നമുക്ക് Kuiper beltന്റെ മലയാളം വാക്ക് ആണ് വേണ്ടെതെങ്കില്‍ ആ വാക്ക് അതിന്റെ വീശദീകരണം അടക്കം ഇടുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ വിശദീകരണം കൊടുക്കാം. അവിടെ ആകുമ്പോള്‍ ആളുകളുടെ സഹകരണം കൂടും. എന്നിട്ട് ഏറ്റവും നല്ല 2ഓ 3 ഓ വാക്കുകള്‍ ഹെല്പ് വിക്കി ഗ്രൂപ്സിലിട്ട് വോട്ടിനിട്ട് തീരുമാനിക്കാം.
ഈ ആശയം എനിക്ക് കുറേ നാളായി ഉണ്ട്. ബ്ലോഗ്ഗ് കൂട്ടായ്മ ബ്ലൊഗ്ഗ് ആകാം. Manjithഉം മറ്റുള്ളവരും എന്ത് പറയുന്നു. --Shiju 03:22, 1 സെപ്റ്റംബര്‍ 2006 (UTC)
സഹസ്ര വിക്കി
തിരുത്തുകപ്രിയ ഷിജു,
മലയാളം വിക്കിയില്‍ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താന്‍ താങ്കള്‍ നടത്തിയ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. കൂടുതല്‍ നേട്ടങ്ങള്‍ക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.
- മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)15:43, 20 സെപ്റ്റംബര്‍ 2006 (UTC)
Dear Shiju,
You have given in 'http://ml.wikipedia.org/wiki/Talk:യോനി page' a link to 'http://ml.wikipedia.org/w/index.php?title=Special:Contributions&target=59.93.0.214'. Along with the articles there my articles which I have written after logging in with my name has also been listed. I am using BSNL Broadband which assigns dynamic IP addresses. This seems to be an injustice to me as I am not associated with the other articles and my ISP allocates dynamic IPs to me which is not my problem. So kindly take necessary action so that I and the articles written by me are not associated with some thing unsavoury.
Vaishnav 10:01, 18 ഒക്ടോബര്‍ 2006 (UTC)
Thanks
തിരുത്തുകടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:01, 18 ഒക്ടോബര്‍ 2006 (UTC)
mamgalam dam
തിരുത്തുകഷിജു, http://en.wikipedia.org/wiki/Mangalam_dam എന്ന ലേഖനം തര്‍ജ്ജിമപ്പെടുത്തിയതാണ്.. മംഗളം ആണോ മംഗലം ആണോ എന്ന് ഇംഗ്ലീഷ് അക്ഷരം കണ്ടാല്‍ ഒട്ട് അറിയുകയുമില്ല :-) മംഗലം ആണെന്ന് ഉറപ്പാണോ? ഞാന്‍ ഇങ്ങനെ ഒരു അണക്കെട്ടിനെക്കുറിച്ച് മുന്‍പ് കേട്ടിട്ടുപോലുമില്ല :-). ഞാന്‍ കൊല്ലം കാരനാണ്.. വടക്കേ കേരളത്തിലേക്ക് അത്ര വന്നിട്ടില്ല. അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി?
Simynazareth 08:05, 8 നവംബര്‍ 2006 (UTC)simynazareth
mamgalam river
തിരുത്തുകഷിജു,
മംഗളം നദി, മംഗലം നദി - ഇവയില്‍ ഏതാണ് ശരി? മംഗലം ഡാം ശരിയാക്കിയിട്ടുണ്ട്, ചൂണ്ടിക്കാണിച്ചതിനു നന്ദി..
Simynazareth 08:26, 8 നവംബര്‍ 2006 (UTC)simynazareth
ഇമെയില്‍ ഐ.ഡി
തിരുത്തുകഷിജു,
എന്റെ ഇ-മെയില്‍ simynazareth (at) gmail (dot) com, അല്ലെങ്കില്‍ simynazareth (at) hotmail (dot) com.. ജി മെയില്‍ മാത്രമേ നോക്കാറുള്ളൂ.. എപ്പോഴും ഗൂഗിള്‍ ടാക്ക്-ഇല്‍ കാണും. എങ്കിലും എപ്പൊഴെങ്കിലും എം.എസ്.എന്‍ മെസ്സെഞ്ജെറില്‍ വരണമെങ്കില്‍ വരാം..
Simynazareth 03:25, 9 നവംബര്‍ 2006 (UTC)simynazareth
എന്‍റേത് challiyan@gmail.com, challiyan@yahoo.com, challiyan@rediffmail.com info@bharathdenal.com എന്നിവയാണ്. ആദ്യത്തെ മൂന്നും നോക്കാറ്റ്റുണ്ട്. --ചള്ളിയാന്‍ 07:39, 14 നവംബര്‍ 2006 (UTC)
നന്ദി ഷിജു.
തിരുത്തുകനാക്കിന്റെ തുമ്പത്തുള്ള വാക്കുകളാണ്. ഉപയോഗിക്കാത്ത കാരണം അമ്പേ മറന്നുപോകുന്നു. നന്ദി ഷിജു..
Vssun 08:40, 5 ഡിസംബര്‍ 2006 (UTC)
- വളരെ നന്ദി അപ്പി ഹിപ്പി (talk) 09:24, 6 ഡിസംബര്‍ 2006 (UTC)
കരണാങ്കം
തിരുത്തുകവിവരങ്ങള്ക്ക് നന്ദി ഷിജു. പക്ഷേ സ്കൂളില്‍ melting point ന് തിളനില എന്നാണ് പഠിച്ചിരിക്കുന്നത്. --Vssun 12:11, 6 ഡിസംബര്‍ 2006 (UTC) വാക്കുകള്‍ തെറ്റിപ്പോയതാണ് ഷിജു.. boiling point ആണ് തിളനില.. --Vssun 17:57, 6 ഡിസംബര്‍ 2006 (UTC)
Gratitude
തിരുത്തുകThankyou very very much Shijualex for your excellent translation help and effort!
The Malayalam Script looks nice and unique; I like it!
May you prosper and succeed in life!
Yours Sincerely, From --Dave 08:48, 7 ഡിസംബര്‍ 2006 (UTC)
THANKYOU!
തിരുത്തുകTHANKYOU SO MUCH Shiju Alex for your brilliant translation help and effort!
I am very very Grateful.
MAY THE LORD BLESS YOU!
(In the future, if you ever need any articles to be translated to the Chinese or Taiwanese language, then I would gladly help you).
Yours Sincerely, From --Dave 08:31, 8 ഡിസംബര്‍ 2006 (UTC)
കീമാന്‍ ആണ്
തിരുത്തുകഞാന് ഉപയോഗിക്കുന്നത്. ഫോണ്ട്. അഞ്ജലി ബീറ്റ. വരമൊഴിയില്‍ പ്രശ്നമില്ല. പക്ഷേ ഇതില്‍ ഈ പറഞ്ഞപ്രശ്നം ഉണ്ട്. --ചള്ളിയാന്‍ 11:52, 8 ഡിസംബര്‍ 2006 (UTC)
റീഡയറക്റ്റ്
തിരുത്തുകആദ്യം ഏതു വാക്കാണോ റീഡയറക്റ്റ് ചെയ്യേണ്ടത്, അതിനെ സെര്‍ച്ച് ബോക്സില്‍ അടിച്ച് സെര്‍ച്ച് ചെയ്യുക. അവിടെ നിന്നും കിട്ടുന്ന ചുമന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പുതിയ പേജ് തുടങ്ങാം അവിടെ റീഡയറക്റ്റ് കൊടുക്കുക. ആശംസകള്‍ --Vssun 09:47, 9 ഡിസംബര്‍ 2006 (UTC)
- കഴിഞ്ഞ ദിവസം ബിജി കുറേ താളുകളില്‍ കുറുക്കുവഴി ഫലകം ചേര്‍ത്തിരിക്കുന്നതു കണ്ടു. ഇങ്ങനെ ഒരു വഴിയുള്ളപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ?
--Vssun 09:53, 9 ഡിസംബര്‍ 2006 (UTC)
ഷിജു,
എനിക്ക് അതു മനസ്സിലായി. പക്ഷേ ഇത്തരം ഒരു ഫലകം ഒരു താളിന്റെ മുകളില്‍ തന്നെ ചേര്‍ക്കേണ്ട ആവശ്യമുണ്ടോ എന്നാണ് എന്റെ ചോദ്യം.
- പ്രശ്നം മറ്റു പേജുകളില്‍ നിന്നു വിക്കിയിലേക്ക് ലിങ്ക് കൊടുക്കുമ്പോഴാണെന്നു ഷിജു പറഞ്ഞല്ലോ. അങ്ങനെയുള്ള അവസരങ്ങളില്‍ ആദ്യം വിക്കിയില്‍ വന്നു മലയാളത്തിലുള്ള പേജ് അന്വേഷിച്ചു കണ്ടുപിടിക്കുക. അതിനുശേഷം നേരത്തെ പറഞ്ഞരീതിയില്‍, ഇംഗ്ലീഷ് വാക്കില്‍ നിന്നുള്ള റീഡയറക്റ്റ് കൊടുക്കുക. പിന്നീട് ഇംഗ്ലീഷിലുള്ള ലിങ്കുകള്‍ ആവശ്യാനുസരണം എവിടെ വേണമെങ്കിലും ഉപയോഗിക്കാമല്ലോ.. നാനാര്‍ത്ഥത്താളല്ലാതെ മറ്റെന്തെങ്കീലും ലേഖനത്തിനു മുകളില്‍ കൊടുക്കുന്നത് അഭംഗിയുമല്ലേ? ഇനി അത്യാവശ്യമെങ്കില്‍ ലേഖനത്തിന്റെ അവസാനഭാഗത്തേക്കു മാറ്റുന്നതല്ലേ നല്ലത്?
--Vssun 10:21, 9 ഡിസംബര്‍ 2006 (UTC)
നന്ദി ഷിജു എനിക്ക് ഇപ്പോള്‍ പിടികിട്ടി. പ്രെറ്റി യുആര്‍ല്‍ നെ കുറച്ചു പരിഷ്കരിച്ച് നമുക്ക് നന്നായി ഉപയോഗിക്കാം. ആദ്യം തന്നെ അതിന്റെ ഉപയോഗം എന്താണെന്നു അതില്‍ വിശദമായി എഴുതേണ്ടേ? ഇപ്പോള്‍ കുറുക്കുവഴി എന്നു മാത്രമാണുള്ളത് കുറച്ചുകൂടി വിശദികരിക്കേണ്ടേ? അങ്ങനെ വരുമ്പോള്‍ ലേഖനത്തിന്റെ മുകളിലെ അതിന്റെ സ്ഥാനത്തിനും വേണമെങ്കില്‍ മാറ്റം വരുത്തേണ്ടിവരും. --Vssun 19:58, 9 ഡിസംബര്‍ 2006 (UTC)
- ഐ ഇ 6 ഉപയോഗിക്കുന്നെങ്കില്‍ തിരുവനന്തപുരം എന്ന താള്‍ പരിശോധിക്കുക. ഇതില്‍ ലേഖനത്തിലെ റ്റെക്സ്റ്റ് മുഴുവന്‍ ഇന്‍ഫോമോക്സിന്റെ താഴെനിന്നും തുടങ്ങുന്നതായാണ് കാണുന്നത്. ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ കുഴപ്പമൊന്നുമില്ല. പലതാളുകളീലും ഞാന്‍ ഈ പ്രശ്നം കണ്ടു.--Vssun 07:44, 11 ഡിസംബര്‍ 2006 (UTC)
വിശദീകരണത്തിനു നന്ദി
തിരുത്തുകകാര്യം മനസ്സിലാവാണ്ടല്ല ഷിജു. വിക്കിപീഡിയന്മാര്‍ മാത്രമല്ല ഇവിടം സന്ദര്‍ശിക്കുന്നത്. ഞാന്‍ ഒരു പൊതുജന മനശാസ്ത്രം പറഞ്ഞു എന്നേ ഒള്ളൂ. ഞാന്‍ ഒരു സാധാരണക്കാരനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, കുറുക്കു വഴി യില്‍ അമര്‍ത്തിയാല്‍ ഏതോ എളുപ്പത്തില്‍ കാര്യം നടക്കും എന്നാണ്. നിങ്ങള്‍ വിക്കിപീഡിയനല്ലാത്ത ഒരാളോട് ചോദിക്കൂ അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന്. ഈ കുറുക്കു വഴി മറ്റേതെങ്കിലും ഭാഗത്താണ് വക്കുന്നത് എങ്കില്‍ പ്രശ്നം (സംശയം) വരില്ല. മറ്റേതെങ്കിലും ഭാഷകളില്‍ ഇങ്ങനെ ചെയ്യുന്നുണ്ടോ. ബ്ലോഗ് ഉള്ളവര്‍ക്കു മാത്രം വേണ്ടിയുള്ളതാണോ ഇത്? --ചള്ളിയാന്‍ 08:05, 11 ഡിസംബര്‍ 2006 (UTC)
പേരിനാണോ പഞ്ഞം. പറയൂ എല്ലാവരും ചേര്‍ന്നിരിക്കാം. ‘പൊടിക്കൈ വിലാസക്കൂട്ട്‘ എന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. --ചള്ളിയാന്‍ 13:53, 11 ഡിസംബര്‍ 2006 (UTC)
ഐ.ഇ. 6 പ്രശ്നം
തിരുത്തുകഞാന് പ്രെറ്റിയുആര്‍ എല്‍.. ഏറ്റവും മുകളീല്ലായി ഇട്ട് സേവ് ചെയ്തപ്പോള്‍ ശരിയായി.. തൃശ്ശൂര്‍, ഏറണാകുളം ജില്ലകള്‍ക്ക് അങ്ങനെ ചെയ്തിട്ടുണ്ട്. --Vssun 20:58, 11 ഡിസംബര്‍ 2006 (UTC)
റീഡയറക്റ്റ് കണ്ടുപിടിക്കാന്‍
തിരുത്തുകഷിജു,
ഒരു ലേഖനത്തിന്റെ മാത്രം റീഡയറക്റ്റ് കാണുന്നത് വളരെ എളുപ്പമല്ലേ.. ലേഖനം എടുക്കുക എന്നിട്ട് toolbox ല്‍ നിന്ന് കണ്ണികള്‍ എടുത്തു നോക്കൂ (redirect) എന്നുള്ളതു മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും
പിവിസിയുടെ കണ്ണികള്‍ ഞെക്കുമ്പോള്‍ വരുന്ന താള്‍ --Vssun 20:53, 14 ഡിസംബര്‍ 2006 (UTC)
സ്വാഗതം ആശംസിക്കല്‍
തിരുത്തുകഷിജു, സ്വാഗതം ആശംസിക്കേണ്ടത് ഉപയോക്താവിന്റെ സംവാദത്താളിലാണ്. തെറ്റിപ്പോയതാണെന്നു കരുതുന്നു.. --Vssun 06:36, 15 ഡിസംബര്‍ 2006 (UTC)
നന്ദി
തിരുത്തുകതാരകം കാണാന്‍ വൈകി.. നന്ദി..--Vssun 17:51, 17 ഡിസംബര്‍ 2006 (UTC)
നന്ദി
തിരുത്തുകനന്ദി ഷിജൂ. കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ പറ്റുമെന്ന പ്രതീക്ഷയോടെ. അഡ്മിന്‍ പണി തുടങുന്നു ടക്സ് എന്ന പെന്‌ഗ്വിന്‍ 09:15, 18 ഡിസംബര്‍ 2006 (UTC)
നന്ദി, ഷിജു അലെക്സ്.
തിരുത്തുകനന്ദി, ഷിജു അലെക്സ്. പുതിയ പേജുകളില്‍ ലിങ്ക് മാത്രം കൊടുത്തത് അതില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു വഴികാട്ടിയായിരിക്കട്ടെ എന്നു കരുതികൊണ്ട് മാത്രമാണ്.
Sadik 09:21, 20 ഡിസംബര്‍ 2006 (UTC)
- ഷിജു.. പങ്കാളിത്തം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നേ പറഞ്ഞുള്ളൂ.. :-) ഷിജു പറഞ്ഞത് സത്യമാണ് വിക്കിപീഡിയ അഡിക്ഷന്‍ ആയിരിക്കുന്നു.
- --Vssun 11:58, 22 ഡിസംബര്‍ 2006 (UTC)
ഓറിയോണ്‍
തിരുത്തുകഓറിയോണിന്റെ ചിത്രത്തിന്റെ പകര്‍പ്പവകാശം ശരിയായിട്ടില്ല.. Self2 എന്ന ഫലകം മലയാളം വിക്കിപ്പീഡിയയില്‍ ഇല്ലാത്തതാണ് കാരണം..--Vssun 08:38, 23 ഡിസംബര്‍ 2006 (UTC)
- ഞാന്‍ ശരിയാക്കാന്‍ പറ്റുമോ എന്നു നോക്കാം.. പിന്നെ പഞ്ചായത്തില്‍ രണ്ടു ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.. ഒന്നു ശ്രദ്ധിക്കുക..--Vssun 09:05, 23 ഡിസംബര്‍ 2006 (UTC)
പകര്‍പ്പവകാശം കൊടുത്തിട്ടുണ്ട് ഒന്നു ശ്രദ്ധിക്കുക..--Vssun 09:17, 23 ഡിസംബര്‍ 2006 (UTC)
റീഡയറക്റ്റുകള്‍ ഉണ്ടാക്കാന്‍
തിരുത്തുകനമസ്കാരം ഷിജൂ
താങ്കളുടെ ഉദാഹരണംതന്നെ എടുക്കാം ഇന്ത്യയുടെ ദേശീയ പതാക എന്നതാണല്ലോ നമ്മുടെ ലേഖനം. അതിലേക്ക് റീഡയറക്റ്റ് ചെയ്യാനായി ആദ്യം Flag of India എന്നൊരു ലേഖനം ഉണ്ടാക്കുക. ഈ പുതിയ ലേഖനത്തിന്റെ ഉള്ളില്‍
#REDIRECT[[ഇന്ത്യയുടെ ദേശീയ പതാക]] എന്നു കൊടുക്കുക
സിന്റാക്സ് ഒര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എഡിറ്റ് വിന്‍ഡോയുടെ താഴെയുള്ള ടൂള്‍ ബോദ്സില്‍ നിന്നും '''#REDIRECT[[]]''' എന്ന ലിങ്കില്‍ ഞെക്കിയാലും മതി.
കാര്യങ്ങള്‍ മനസ്സിലായീന്ന് കരുതുന്നു - ടക്സ് എന്ന പെന്‌ഗ്വിന്‍ 11:41, 23 ഡിസംബര്‍ 2006 (UTC)
- ഇല്ല ഷിജൂ, ടൂള്‍സിന് അങ്ങനെ അഡ്മിന്‍/യൂസര്‍ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. ഞാന്‍ ഉദ്ദേശിച്ച സാധനം നമ്മുടെ “സേവ് ചെയ്യുക” എന്ന ബട്ടണിന്റെ താഴെകിടക്കുന്ന വിക്കിവിന്യാസങ്ങള്‍ എന്ന സെക്ഷനില്‍ നോക്കൂ. നമ്മുടെ ഇടത്തേ വശത്തുള്ള് റ്റൂള്‍ ബോക്സല്ല ഞാനുദ്ദേശിച്ചത്.
ടക്സ് എന്ന പെന്‌ഗ്വിന്‍ 14:39, 23 ഡിസംബര്‍ 2006 (UTC)
ഇന്ത്യയുടെ പതാക
തിരുത്തുകറീഡയറക്റ്റ് പ്രശ്നം ഇപ്പോഴുമുണ്ടോ? Talk:ഇന്ത്യയുടെ ദേശീയ പതാക ദയവായി നോക്കുക --Vssun 17:46, 23 ഡിസംബര്‍ 2006 (UTC)
College of Engineering
തിരുത്തുകEven though in Malayalam papers we see "തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്",if not changed in recent years the actual name of the Government Engineering College at Trivandrum is just "College of Engineering" ie in English and also without place name. So I feel we should move it to കോളേജ് ഓഫ് എഞ്ചിനീയറിംഗ് or കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (to avoid disambiguation) Is that OK? proof http://www.cet.ac.in/photogallery/2_2.jpg -Bijee 00:53, 26 ഡിസംബര്‍ 2006 (UTC)