ഉപയോക്താവിന്റെ സംവാദം:Jigesh/jan mar07
Image:Vadakkumnadhan.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല
തിരുത്തുകImage:Vadakkumnadhan.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെന്‌ഗ്വിൻ 09:56, 3 ജനുവരി 2007 (UTC)
നന്ദി
തിരുത്തുകImage:Vadakkumnadhan.jpg യുടെ പകർപ്പവകാശവിവരങ്ങൾ ചേർത്തതിനു നന്ദി - ടക്സ് എന്ന പെന്‌ഗ്വിൻ 06:38, 10 ജനുവരി 2007 (UTC)
- പുത്തൻ താരകത്തിനു നന്ദി ജിഗേഷ്--Vssun 17:42, 22 ജനുവരി 2007 (UTC)
നന്ദി ജിഗേഷ്--Vssun 16:44, 30 ജനുവരി 2007 (UTC)
ക്ഷമിക്കണം പുതു മുഖമാണേ... പരീക്ഷണം നടത്തിയപ്പൊൾ സംഭവിച്ചതാണ് ഇനിയുണ്ടാവില്ല
ഹലോ ജിഗേഷ്
തിരുത്തുകഅപ്രതീക്ഷികമായാണ് ഞാൻ വിക്കി യിലെത്തിപ്പെടുന്നത്. വെറുതെ സെർച്ച്ചെയ്തപ്പോൾ എന്റെ ജില്ലയെ ക്കുറിച്ചുകണ്ടു അതിനപ്പുറമുള്ള വിവരങ്ങളൊന്നും കാണാഞ്ഞപ്പോൾ ഏനിക്ക് ചില വിവരങ്ങളൊക്കെ നൽകണമെന്ന് തോന്നി.ഒരു അംഗത്വമെടുത്ത് ചിലവിവരങ്ങളൊക്കെ ഞാൻ നൽകി. ഒന്നും പൂർണ്ണമല്ല. എന്റെ നാട്ടുകാരിൽ ആരെങ്കിലും ഇവിടെ വരാനിടയായാൽ ബാക്കി അവർ പൂർത്തിയാക്കട്ടെ എന്നുകരുതി.പക്ഷെ വിക്കിയുടെ പ്രവർത്തനരീതിയെക്കുറിച്ച് ഒന്നും അറിയാതെ യാണ് ഞാൻ ഇതൊക്കെ ചെയ്തത്.അത് കൊണ്ട് തന്നെ എന്നിൽ നിന്നും അപമര്യാതകൾ ഒരുപാടുണ്ടായിട്ടുണ്ട്.ക്ഷമിക്കുക.ഇപ്പോൾ ഞാൻ കുറേമനസ്സിലാക്കി.ബാക്കിനിങ്ങൾ തക്കസമയത്ത് എന്നെ ഓർമ്മിപ്പിക്കു മെന്നവിഷ്വാസത്തോടെ ഞാൻ കൂടുതൽ വിവരങ്ങൾ നൽകാൻ ശ്രമിക്കാം ബഹറിനിൽ ജോലിചെയ്യുന്ന എനിക്ക് വിശതമായ വിവര ശേഖരണത്തിന് പരിമിതികളുണ്ടെങ്കിലും പരമാവധി പരിശ്രമിക്കാം നിർദ്ധേശങ്ങൾ നൽകുമെന്ന വിശ്വാസത്തോടെSalimpadikkal 22:54, 1 ഫെബ്രുവരി 2007 (UTC)
ജിഗേഷിന്റെ ടാക്ക് പേജ്
തിരുത്തുകജിഗേഷിന്റെ ടാക്ക് പേജിന്റെ റിഡറക്ട് പേജിലാണ് പലരും സന്ദേശം നൽകുന്നത്. താഴെയുള്ള ലിങ്ക് കാണുക. http://ml.wikipedia.org/w/index.php?title=User_talk:Jigesh&action=edit
ഇങ്ങനെ സംഭവിക്കുന്നത് എങ്ങനെ? ഇത് വിക്കീ സോഫ്റ്റ്‌വെയറിന്റെ എന്തെങ്കിലും പ്രശ്ന്മാണോ?--Shiju Alex 03:58, 2 ഫെബ്രുവരി 2007 (UTC)
Re:Template
തിരുത്തുകഫലകം എന്നാൽ ടെമ്പ്ലേറ്റ് ആണെന്ന് എല്ലാവർക്കും പിടികിട്ടിയേക്കില്ല. ജിഗേഷ് തുടങ്ങിയ താൾ റിഡയറക്ട് ചെയ്തേക്കാം. ഒരുവിധം പൂർത്തിയായ ശേഷം നാവിബാറിൽ ചേർക്കാം. മൻജിത് കൈനി 04:37, 5 ഫെബ്രുവരി 2007 (UTC)
--ചള്ളിയാൻ 17:39, 15 ഫെബ്രുവരി 2007 (UTC)== ദിനരേഖ ==
ജിഗേഷ് ജി, ദിനരേഖയിൽ, ചേർക്കുന്ന താളിലാണ് മാറ്റം വരുത്തേണ്ടത്, ഇൻഫോബോക്സുകളിലേതുപോലെ, Template talk:DatelineEntry ആശംസകൾ--പ്രവീൺ:സംവാദം 07:34, 5 ഫെബ്രുവരി 2007 (UTC)
റിപ്ല്യക്ക് നന്ദി ജിഗേഷ് ലിജു മൂലയിൽ 13:34, 13 ഫെബ്രുവരി 2007 (UTC)
ചരിത്ര
തിരുത്തുകതാരകത്തിന് വളരെ നന്ദി ജിഗേഷ്. പുതിയ താരകങ്ങൾ നന്നായിട്ടുണ്ട്. നമുക്ക് നമ്മുടേതായ ചില താരകങ്ങൾ വേണ്ടേ. ഉദാ: ഭാര്യയുടെ ചവിട്ട് കിട്ടിയിട്ടും വിക്കിയിൽ തുടരുന്നതിന്, ISP ക്കാർ സിസ്റ്റം ജപ്തി ചെയ്തിട്ടും വിക്കിയിൽ തലയിടുന്നതിന് മുതലായവ.. (ചിരിക്കുന്നു :) )--ചള്ളിയാൻ 17:39, 15 ഫെബ്രുവരി 2007 (UTC)
- സ്വാഗതത്തിന് സബ്സ്റ്റ് ഉപയോഗിക്കാൻ മറക്കണ്ടാട്ടോ..--Vssun 18:35, 28 ഫെബ്രുവരി 2007 (UTC)
{{subst:Welcome|<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:white; color:green"> ജിഗേഷ് </span>''']][[User talk:Jigesh|<span style="background-color:tan; color:indigo"> ►സന്ദേശങ്ങൾ </span>]] </span></small>}} എന്നതിനു പകരം {{subst:welcome}} എന്നുപയോഗിച്ചാൽ പിന്നെ ഒപ്പിടേണ്ട കാര്യമില്ല.. ഒപ്പ് തനിയെ വന്നുകൊള്ളും--Vssun 20:33, 3 മാർച്ച് 2007 (UTC)
കശ്മീർ:മറുകുറി
തിരുത്തുകകശ്മീർ ഞാൻ ഇന്ത്യയുടേതല്ലന്നോ പാകിസ്താന്റേതാണെന്നോ ഒന്നും പറഞ്ഞിട്ടില്ല. സ്വതന്ത്ര രാജ്യമായി ഇരിക്കാനായിരുന്നു കശ്മീരിന്റെ താത്പര്യം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ഹിന്ദു രാജാവെന്ന നിലയിൽ തന്റെ നിലനില്പ് പാക്കിസ്താന്റെ തന്ത്രങ്ങളാൽ നഷ്ടപ്പെടുമെന്ന ഘട്ടമായപ്പോൾ രാജാവ് കാശ്മീർ ഇന്ത്യക്ക് കൈമാറി. അത് അവിടെ പ്രശ്നം സൃഷ്ടിച്ചതല്ലേ ഇത്? രാഷ്ട്രീയക്കാർ കാശ്മീരിനെ കുഴച്ച് അവിയലാക്കി. ഇന്ത്യക്കാർ ന്യായത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ പാക്കിസ്താനികൾ വികാരത്തിന്റെയും ദേഷ്യത്തിന്റെയും ഭാഷയിൽ സംസാരിക്കുന്നു. പ്രശ്നം കാശ്മീരിലെ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും മാത്രവും--പ്രവീൺ:സംവാദം 06:51, 4 മാർച്ച് 2007 (UTC)
ദശാവതാരം
തിരുത്തുകജിഗേഷ് ദയവായി തിരുത്തു. ഞാൻ ഇംഗ്ലീഷ് വിക്കി ടെമ്പ്ലേറ്റ് അതേ പൊലെ തർജ്ജുമ ചെയ്യുക മാത്രമാണ് ചെയ്തത്. എനിക്കും സംശയം ഉണ്ടായിരുന്നു ഇത്. പക്ഷെ അല്പ ജ്ഞാനിയായ ഞാൻ തിരുത്തി എന്തെങ്കിലും പ്രശ്നമുണ്ടാകണ്ടല്ലോ എന്നു കരുതി ഷിജു--Shiju Alex 05:49, 5 മാർച്ച് 2007 (UTC)
കാപ്പി പടങ്ങൾ
തിരുത്തുകജിഗേഷേ കലക്കി! നന്നായിട്ടുണ്ട് പടങ്ങൾ!! കലേഷ് Kalesh 16:52, 5 മാർച്ച് 2007 (UTC)
നന്ദി
തിരുത്തുകപ്രിയ ജിഗേഷ്,
ഞാനിതിനർഹനാണോ? എതായാലും ഒരുപാട് നന്ദി!
മലയാളം വിക്കിയിൽ വന്നിട്ട് ഒരു വർഷത്തോളമായി. പല കാരണങ്ങൾ കൊണ്ട് ഒന്നും എഴുതിയില്ല. ഇപ്പോൾ കഴിഞ്ഞ 2 ആഴ്ച്ചയായി ബെഡ് റെസ്റ്റിലാണ്. വലതുകാൽ പ്രശ്നം. ലാപ്ടോപ് മടിയിൽ വച്ചാണിത് ചെയ്യുന്നത്. ചുമ്മാതൊരു രസം കയറി എഴുതി തുടങ്ങിയതാ - (ഷിജുവിന്റെ (ഷിജുഅലക്സ്) പ്രോത്സാഹനവും ഒരു മൂഖ്യ കാരണമാണ്)
ഏതായാലും ഇതെന്റെ ഭാര്യയെ കാണിക്കണം. അവൾ എന്നെ ഒരുപാട് വഴക്ക് പറയുന്നുണ്ട് - പാതിരാത്രീം പീഡികയും തുറന്നുവച്ചോണ്ടിരിക്കുന്നെന്നും പറഞ്ഞ്!
ഒരിക്കൽ കൂടി നന്ദി!
സ്നേഹപൂർവ്വം
Kalesh 05:31, 8 മാർച്ച് 2007 (UTC)
വൈക്കം സത്യാഗ്രഹം
തിരുത്തുകവിശ്വവിജ്ഞാനകോശത്തിലും അതു തന്നെ പറയുന്നുണ്ട് ജിഗേഷ്! നന്ദി!
ഏ.കെ.ജി സ്ഥാപിച്ച ഇന്ത്യൻ കോഫീ ഹൌസുകൾ പ്രസിദ്ധമാണെന്നതിന് കൂടുതൽ തെളിവുകൾ ആവശ്യപ്പെടുന്നയിടമല്ലേ വിക്കിപീഡിക?
( :) )
സ്നേഹപൂർവ്വം Kalesh 17:14, 9 മാർച്ച് 2007 (UTC)
മാഷേ. താങ്കൾ തന്ന തെളിവ് അപര്യാപ്തമാണ്. അതിൽ 7 തിയ്യതി അറസ്റ്റ് നടന്നു എന്നതിന് ഒരു വാക്കും പറയുന്നില്ല. പിന്നെ മുപ്പതാം തിയ്യതി ജാഥ നടത്തിയവരെ ഏഴു ദിവസം കഴിഞ്ഞ് അറസ്റ്റ് ചെയ്തു എന്നു പറയുന്നത് എങ്ങനെ വിശ്വസിക്കാനാണ്. ജാഥ നടന്ന അന്ന് തന്നെയല്ലേ അറസ്റ്റ് നടക്കുക. കേരളത്തിൻ അങ്ങനെ തന്നെയാണ് പതിവും.
പിന്നെ കെ. കേളപ്പൻ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടില്ല. കെ,പി, കേശവമേനോനും ടി.കെ. മാധവനും മാത്രം. --ചള്ളിയാൻ 17:46, 9 മാർച്ച് 2007 (UTC)
സത്യാഗ്രഹ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നിരിക്കാം അത് പലയിടങ്ങളിലും നേതാക്കളുടെ പേരുമായി പരാമർശിക്കുന്നുമുണ്ട്. എന്നാൽ അന്നേ ദിവസം നടത്തിയ ജാഥയിൽ പങ്കെടുത്തുമില്ല. അറസ്റ്റ് വരിച്ചുമില്ല. --ചള്ളിയാൻ 05:02, 10 മാർച്ച് 2007 (UTC)
Coffee House
തിരുത്തുകDear Jigesh,
Your opinion abt Coffee House is right. My sincere apologies...
Kalesh
നന്ദി
തിരുത്തുകജിഗേഷേ പിറന്നാൾ ആശംസകൾക്ക് നന്ദി. --Shiju Alex 17:37, 12 മാർച്ച് 2007 (UTC)
മരച്ചീനി
തിരുത്തുക- എന്റെ അറിവിൽ ചാലക്കുടി കഴിഞ്ഞാൽ കൊള്ളി കപ്പയായി മാറുന്നു.. അങ്കമാലിക്കാർ വരെ കപ്പ എന്നാണ് പറയുന്നത്.. എറണാകുളം ജില്ലയുടെ ചിലയിടങ്ങളിലും എന്ന് വേണമെങ്കിൽ ലേഖനത്തിൽ ചേർക്കാം .. കൊടുങ്ങല്ലൂരുമായുള്ള സാമീപ്യം കൊണ്ടായിരിക്കണം പറവൂരിൽ കൊള്ളി എന്നു പറയുന്നത്..
വിക്കിക്ക് ചേരാത്ത പരീക്ഷണങ്ങൾ
തിരുത്തുകവിക്കിക്ക് ചേരാത്ത പരീക്ഷണങ്ങൾ കൈയ്യോടെ ഒഴിവാക്കിക്കോ. ഞാൻ ചിലത് ഒഴിവാക്കിയിട്ടുണ്ട്--Shiju Alex 05:46, 15 മാർച്ച് 2007 (UTC)
ക്ഷമിക്കണം
തിരുത്തുകമഹാത്മാ ഗാന്ധി ലേഖനത്തിന്റെ സംവാദം താളിൽ ഞാൻ പറഞ്ഞത് എന്റെ ഒരഭിപ്രായം മാത്രമാണ്. എത് എല്ലാരും കൂടി തീരുമാനിക്കാനാണ് എഴുതിയത്. ഞാൻ സൂചിപ്പിച്ചത് കൊണ്ട് എല്ലാരും അങ്ങിനെ ചെയ്യണെമെന്ന് തീർച്ചയായും ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ കുറിപ്പ് താങ്കളെ എവിടെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഞാൻ താങ്കളുടെ അധ്വാനത്തേയോ, പ്രവൃത്തിയേയോ വിലകുറച്ചു കാണുകയല്ലായിരുന്നു. ഒരിക്കലും ആരുടേയും പ്രവൃത്തി വിലകുറച്ചു കാണുകയുമില്ല. താങ്കൾക്ക് വേദനിച്ചെങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കട്ടെ. നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 11:40, 15 മാർച്ച് 2007 (UTC)
മോഹൻലാൽ
തിരുത്തുകമോഹൻലാലിന്റെ ചിത്രം പിക്സലേറ്റ് ചെയ്യുന്നു. പുതിയ ചിത്രം ഇടാമോ? സജിത്ത് വി കെ
അക്ഷാംശം/രേഖാംശം
തിരുത്തുകകൊടുങ്ങല്ലൂരിന്റെ അക്ഷാംശവും രേഖാംശവും താങ്കൾ പറഞ്ഞത് (10 12‘ 37.48“ - 76 09’39.36” ) ശരി തന്നെയാണ്.. എന്നാൽ താങ്കൾ പറഞ്ഞത് ഡിഗ്രി,മിനിറ്റ്,സെക്കന്റ് എന്ന ഫോർമാറ്റിലാണ്.. എന്നാൽ ഫലകത്തിൽ ഇത് നൽകേണ്ടത്.. ദശാംശ ഡിഗ്രിയിലാണ് (decimal degree).. താങ്കൾ തന്ന വിലകൾ ദശാംശ ഡിഗ്രി രൂപത്തിൽ മാറ്റിയാൽ Latitude: 10.2104 Longitude: 76.1609 എന്നു കിട്ടും.. അത് ഞാൻ കൊടുത്തിരിക്കുന്നതിനോട് (10.22, 76.20) ഏകദേശം അടുത്താണ്.. ഞാൻ വിക്കി മാപ്പിയയിൽ നിന്നുമാണ് ഈ വിലകൾ കണ്ടെത്തിയത്.. പിന്നെ 5 കിലോമീറ്റർ വ്യത്യാസം എന്നത് ഈ സ്കേലിലുള്ള മാപ്പിൽ അതിർത്തിയോട് ചേർന്നു തന്നെ കിടക്കും എന്നാണ് എന്റെ അഭിപ്രായം..
ഡിഗ്രി മിനിറ്റ് സെക്കന്റിനെ, ഡെസിമൽ ഡിഗ്രി ആക്കാനുള്ള സൂത്രം ഇവിടെ കൊടുത്തിരിക്കുന്നു..
സ്നേഹപൂർവം--Vssun 19:52, 17 മാർച്ച് 2007 (UTC)
- ജിഗേഷ്.. ചിത്രത്തിൽ പൊട്ടുകുത്തുകമാത്രമല്ല അക്ഷാംശത്തിന്റേയും രേഖാംശത്തിന്റേയും പണി.. ചിത്രത്തിനു താഴെ വിക്കിമാപ്പിയ എന്നൊരു കണ്ണി കണ്ടില്ലേ.. അതിൽ ഞെക്കി വിക്കിമാപ്പിയയിലെ കൃത്യമായ സ്ഥലത്തു ചെല്ലാൻ കഴിയണമെങ്കിൽ അക്ഷാംശവും രേഖാംശവും കൃത്യമായിരുന്നാലേ പറ്റൂ..
സ്നേഹപൂർവം--Vssun 16:44, 18 മാർച്ച് 2007 (UTC)
ഒ.ലേ:മറുകുറി
തിരുത്തുകജിഗേഷ്ജി, പരടൂർ, ചേളാരി, മനുഷ്യാവകാശധ്വംസനം മുതലായ ലേഖനങ്ങൾ ഒക്കെ മായ്ക്കണോ? കൊക്കോതമംഗലത്ത് ഇപ്പോഴും തർക്കം നില നിൽക്കുകയും ചെയ്യുന്നു. അവിടൊന്നും വേണ്ടത്ര വിശദീകരണവും ഇല്ല.--പ്രവീൺ:സംവാദം 04:37, 21 മാർച്ച് 2007 (UTC)
പല്ല്
തിരുത്തുകഅത്തരം ചെയ്തികൾ പല്ലല്ലാത്തവർ ചെയ്യുന്നതാണ് നല്ലത്. അങ്ങനെയെങ്കിലും അതിനെക്കുറിച്ച് വിവരം വരട്ടേ. ഞാൻ തെറ്റുണ്ടെങ്കിൽ തിരുത്താൻ സഹായിക്കാം. (എനിക്ക് ബോറടിക്കും, ഞാൻ വല്ല ചരിത്രമോ ഭൂമിശാസ്ത്രമോ ഒക്കെ. ങേ.. --ചള്ളിയാൻ 13:45, 21 മാർച്ച് 2007 (UTC)
consider it done
തിരുത്തുകDear jigesh. Things will be cleared out very soon. Thanks for the advice. - ടക്സ് എന്ന പെന്‌ഗ്വിൻ 16:41, 21 മാർച്ച് 2007 (UTC)
ഭൌതികം
തിരുത്തുകDear Jigesh, the name ഭൌതികം is used for Physics and ഭൌതികശാസ്ത്രം is used for Physical Science. But widely the term ഭൌതികശാസ്ത്രം is used for Physics. If you search the old pre-degree physics books which were available in Malayalam also, the title of all the books are ഭൌതികം, not ഭൌതികശാസ്ത്രം. Still these books are available in the Kerala University Library. Physical Science is somewhat different from Physics. It includes Physics and Chemistry. In hindi also, the term भौतिकी is used for Physics and भौतिक शास्त्र is used for physical science. However, both the terms can be used synonymously. Expecting your reply Naveen Sankar 08:44, 24 മാർച്ച് 2007 (UTC)
Jasz
തിരുത്തുകI am from kozhikode.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 09:57, 24 മാർച്ച് 2007 (UTC)
കണ്ടപ്പോൾ തിരുത്തി. പാടില്ലെന്നുണ്ടോ. വിക്കിപീഡിയ നന്നാവുന്നത് ഇഷ്ടമല്ലെന്നുണ്ടോ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:53, 25 മാർച്ച് 2007 (UTC)
മംഗളം ഭവന്തു
തിരുത്തുകസർവ്വ ഐശ്വര്യങ്ങളും നേരുന്നു. I am in a wikibreak. Not in wikipedia till April 14.
കേരള ചരിത്രം
തിരുത്തുകശിലായുഗം എഴുതിയത് എവിടെ നിന്നാണ്. അതിൻറെ റഫറൻസ് ചേർത്താൽ നന്നായിരുന്നു. പേജ് നമ്പർ, എഡിഷൻ, പബ്ലിക്കേഷൻ എന്നിവയും ചേർക്കണം കേട്ടോ. --ചള്ളിയാൻ 03:12, 27 മാർച്ച് 2007 (UTC)
നന്ദി
തിരുത്തുകവളരെ കനിവുള്ള വാക്കുകൾക്ക് നന്ദി. എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു, ഞാൻ കാരണം വിക്കിയിൽ ഇങ്ങനെ ഒരു തർക്കം ഉണ്ടാകേണ്ടി വന്നതിൽ. ഞാൻ ഇങ്ങനെ ഒന്നും വരണം ഒന്ന് വിചാരിച്ച് ചെയ്തതല്ല. പിന്നെ തോന്നി തെറ്റുകൾ തിരുത്താൻ അവസരങ്ങൾ കിട്ടുന്നതും ഇങ്ങനെയല്ലേ എന്ന്. എല്ലാവരും ഒരു പത്താം ക്ലാസുകാരന്റെ ബുദ്ധിഹീനത എന്ന് മാത്രം കരുതി ക്ഷമിക്കുക. ലിജു മൂലയിൽ 03:05, 29 മാർച്ച് 2007 (UTC)