Arunjacob
Dear Arun,
Many of us find the picture u uploaded distasteful.. would highly appreciate your thoughts.
06:03, 5 ഒക്ടോബർ 2006 (UTC)simynazareth
Reply from Arun Jacob:
I am sorry for all this "halla bulla". In fact I was not knowing about this "Malayalam Wikipedia" and all my friends children use English wiki for their school project. I was also very much familiar with english wiki and liked its openness and lack of censorship.(In fact it has a page on that and how to evade it). In India sex was not a Taboo till Semetic religions arrived, as testified by Khajuraho and many wall paintings in Kerala temples. We had Tantra and "Kama Sutra". In Bible also(available online) you can see explicit references. But it is the mark of Malayali that he is a hypocrite as can be seen by the uproars raised by the "holier-than-you" people here. In fact I am not a "graffiti" painter as unsavourly commented by some "holy" people here.
Please see that the editor who has "censored" the pictures frequents the english pages and has an attitude "I can see it, but don't want others to know I am doing it". I think only Murari gave some reasonable comment.
It all started like this: my friend and his wife had a doubt about female anatomy- he had seen those "illustrations!" and suspected that his spouse is not having the clitoris. Finally, (one is a Ph.D. and other P.G.!) they visited a Gynacologist who confirmed that there are personnel variations among women and all "illustrations!" are not true. We searched for an informative figure and only found pornographic pictures (as sugeested by the censor: let them see it and get misguided!) and those "illustrations!". First and foremost, yoni is not amenable to "illustrations!". Good pictures are available in medical books but is not reachable by common people. I myself had access to scientific book written by "Dr. Mathew Nedumthallil" and couldn't make out what is what from the illustrations it carry. It is quite strange that "illustrations: ok, Photo: chi!, chi!, taboo" and call the author by all ugly names to prove your "holiness". In fact, this attitude makes students, who I know are quite curious to know what is hidden out there. If you censor genuine educational pictures: ok, they will go to pornographic sites and get an unnatural picture of what it is or get a foolish and anti-social kind road-side book and grow-up with lot of doubts and double standards like "the censor". These people are the same ones who preach lot about "asleelam" and does not allow women to travel in buses or trains and draws graffitti on the walls to let out their suppressed feelings: don't blame others for that!
I admit my mistake in not understanding:
- "Malayalam" wiki is only for "Malyalam medium" students to write school projects
- "Malayalam" wiki is having "holy people" as moderators, unlike the lesser english one
- "Malayalam" wiki is only to make "Bhudhijeevi Saahithya Chinthakar" as can be seen from their user pages, unlike the english one where there are silent contributors whose privacy and right to anonimity is respected and no peronal comments like "graffiti painter" are made by "Bhudhijeevi Saahithya Chinthakar"s who give themselves awards (Nee ante puram choriyoo, njan nintethum choriyaam!)
- Giving actual picture of a human anatomy (a part of the body!) is big crime and you should hide it from children and let them read third-rate road side books to quench their curiosity or see a pornographic picture with addons or unnatural fittings.
- Let english knowing students only (fortunately our "censor" cannot do any harm in english site) know facts, keep malayalam speaking students "holy cows".
So "BYE, BYE!" I have lot of good things to do and don't want to waste my precious time for hearing "graffitti painter" from "holy budhigeevies" who control "children" wiki. Fortunately we have english wiki for free and fair information dissemination (though not so holy!)
thoughts
തിരുത്തുകDear Arun,
Dont get turned off by the comments.. wiki is a medium where you are free to restore your pictures - no one owns the rights and comments.. just because some of us (me included) doubted your intentions doesnt mean that you have to stop contributing to malayalam wiki.
For any new social organizations, (i guess malayalam wiki is a budding one), arguments like this are common. growing pains and identity crisis is natural. As you already know, solutions to problems is not turning away...
I would say, keep contributing, some of us may delete your entries, some of us may even smash you with lots of mud, but that shouldnt deter you :-)
from my "budhijeevi" thoughts :-) "First they ignore you, then they scorn you and laugh at you, then they accept you" - Gandhi (on south africa)
On the whole, I am happy that this discussion happened.. I regard this as a healthy one, which could have an effect on the way we grow this budding wiki..
Simynazareth 07:04, 7 ഒക്ടോബർ 2006 (UTC)simynazareth
- പ്രിയ അരുൺ, താങ്കൾ ഒരു വ്യത്യാസവുമില്ലാത്ത രണ്ടു ചിത്രങ്ങൾ ലേഖനത്തിലിട്ടതും അതു തന്നെ സാധാരണമലയാളി എങ്ങിനെ സ്വീകരിക്കുമെന്ന് അറിയിത്തില്ലാത്തവയും ആയാൽ ആരെങ്കിലുമൊക്കെ സംശയിച്ചുപോകയില്ലെ? അതിൽ എനിക്കു തെറ്റൊന്നും കാണാൻ കഴിയുന്നില്ല. എങ്ങിനെ കിടന്നു വട്ടം കറങ്ങിയാലും ഇപ്പോൾ അന്വേഷിക്കാൻ ആയിരം ലേഖനങ്ങളല്ലേ ഉള്ളു. അപ്പോൾ വിക്കിപീഡിയയിൽ കയറി നോക്കിയാൽ ലൈംഗിക കാര്യങ്ങൾ ചൂടൻ ചിത്രങ്ങൾ സഹിതം ലഭിക്കും എന്നൊരു ഇമേജാണോ ഈ വളർന്നു വരുന്ന വിക്കിപീഡിയയ്ക്കുണ്ടാവേണ്ടത്? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതൊരു പ്രശ്നമല്ലായിരിക്കാം അവിടെ പതിനാലുലക്ഷം ലേഖനങ്ങളാണുള്ളത്.
- മലയാളം വിക്കിപീഡിയ- ഇംഗ്ലീഷ് വിക്കിപീഡിയയോ മറ്റ് ഇംഗ്ലീഷ് വിജ്ഞാനകോശങ്ങളോ വായിക്കാൻ കഴിവില്ലാത്ത എന്നെ പോലുള്ള പാവം മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ആരും ആരുടേയും പുറം ചൊറിഞ്ഞുമില്ലയെന്നും ഞാൻ കരുതുന്നു.പൊതുവികാരം ഒന്നായാൽ അതു പുറം ചൊറിയലാവുമോ?. താങ്കളും താങ്കളുടെ കൂട്ടുകാരുമെല്ലാം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ആശ്രയിക്കുമ്പോൾ ഇപ്പോൾ പഠിച്ചുവരുന്ന തലമുറയെ അല്ലെ മലയാളം വിക്കിപീഡിയയിലേക്ക് ആകർഷിക്കേണ്ടത്. അമ്പലങ്ങളിലേയോ, ഖജുരാഹോയിലേയോ ചിത്രങ്ങൾ അവ സൃഷ്ടിച്ചിരിക്കുന്ന രീതി കാരണം തന്നെ എന്തെങ്കിലും വികാരം സൃഷ്ടിക്കാൻ പര്യാപ്തമാണോ? എനിക്കു മനസ്സിലാകുന്നില്ല. മലയാളം വിക്കിപീഡിയയെ ഉപേക്ഷിക്കില്ലെന്നും അനേകം നല്ല ലേഖനങ്ങൾ എഴുതുമെന്നും കരുതട്ടെ. ആശംസകൾ. നന്ദി--പ്രവീൺ:സംവാദം 11:36, 7 ഒക്ടോബർ 2006 (UTC)
തിരിച്ചുവരിക
തിരുത്തുകപ്രിയ അരുൺ, ഇവിടെ താങ്കളുടെ ഉദ്ദേശശുദ്ധിയും ആത്മാർത്ഥതയും ഞാൻ സംശയിച്ചിരുന്നു അത് സത്യമാണ്. ഏതായാലും താങ്കൾ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ നന്നായി. ഒരു കാര്യം താങ്കൾ മനസ്സിലാക്കണമെന്ന് പറയട്ടെ എനിക്കോ മറ്റു വിക്കിപ്പീഡിയന്മാർക്കോ താങ്കളോട് ഒരു വ്യക്തിപരമായി ശത്രുതയില്ല, തമ്മിൽ അറിയുകപോലുമില്ല. ആ സ്ഥിതിക്ക് താങ്കൾ എങ്ങനെയാണ് ഇങ്ങനെ “ Please see that the editor who has "censored" the pictures frequents the english pages and has an attitude "I can see it, but don't want others to know I am doing it " ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഒരു വിമർശനത്തിന്റെ പേരിൽ താങ്കൾ മലയാളികളെ മുഴുവൻ Hypocrites എന്നു വിളിച്ചതും തീരെ ശരിയായില്ല. താങ്കൾ ഇപ്പോഴും ഇരുട്ടിൽ നിന്നെന്തൊക്കയോ വിളിച്ചുപറഞ്ഞിട്ട് ഓടിപ്പോകുന്ന രീതി തന്നെയാണ് തുടരുന്നത്, സത്യമായും വിഷമം തോന്നുന്നു.
താങ്കൾ അപ്‌ലോഡ് ചെയ്ത ആദ്യ ചിത്രം ഡിലീറ്റ് ചെയ്തിട്ടും താങ്കൾ കാരണമെന്തെന്ന് ചോദിച്ചില്ല, വീണ്ടും വീണ്ടും അത്തരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയാണ് താങ്കൾ ചെയ്തത്. മറ്റൊരുകാര്യം അശ്ലീലപദങ്ങളുടെ പ്രയോഗമാണ്, പിന്നെ താങ്കളുടെ ആദ്യ ചിത്രത്തിൾ മലയാളം അടയാളപ്പെടുത്തലുകളും കണ്ടു ഇതൊക്കെ സംശയമുണ്ടാകാൻ കാരണമായി. നന്നായി മലയാളം ടൈപ്പ് ചെയ്യുന്നുണ്ട്, വിക്കിസിന്റാക്സുകളും നന്നായി ഉപയോഗിക്കുന്നു പിന്നെന്തുകൊണ്ട് ഇങ്ങനെ എന്നൊരു ചോദ്യം എന്റെ മനസ്സിലുദിച്ചു അതാണ് ഞാനുന്നയിച്ചത്, അത് താങ്കളെ അപമാനിക്കുവാനോ വിക്കിയിൽ നിന്നകറ്റുവാനോ അല്ലെന്ന് ദയവായി മനസ്സിലാക്കുക.
ഇപ്പോൾ താങ്കൾ തന്നെ പറയുന്നു “ I was also very much familiar with english wiki and liked its openness and lack of censorship.(In fact it has a page on that and how to evade it). ” അപ്പോൾ താങ്കൾക്ക് വിക്കിരീതികളും മര്യാദകളും നന്നായറിയാം, എന്നിട്ടും താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്തപ്പഴോ, സംവാദം താളിൽ സംവാദങ്ങൾ വന്നിട്ടും താങ്കൾ പ്രതികരിച്ചില്ല (ഒരു പക്ഷേ തിരക്കുകൊണ്ടാവാം).
ഞാൻ താങ്കളെ ചുവരെഴുത്തുകാരൻ എന്നു വിളിച്ചത് എന്റെ മര്യാദകേട് അല്ലെങ്കിൽ അഹങ്കാരം എന്തുമായിക്കൊള്ളട്ടെ, താങ്കളെ അതു മാനസികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക, ആരും പരിപൂർണ്ണരല്ലല്ലോ. ഞാനും താങ്കളെപ്പോലെ തന്നെ ഉള്ള ഒരു യൂസറാണ് അല്ലാതെ വിക്കിപ്പീഡിയയുടെ ഉടമസ്ഥനോ നടത്തിപ്പുകാരനോ അല്ല. ഏതോ ഒരാളുടെ അഭിപ്രായം കേട്ടാൽ പിണങ്ങിപ്പോകാൻ മാത്രമുള്ള ആത്മാർത്ഥതയെ ഉണ്ടായിരുന്നുവുള്ളോ താങ്കൾക്ക്. എങ്കിൽ ഇത് ഒളിച്ചോട്ടമാണെന്നേ ഞാൻ പറയൂ, മലയാളം വിക്കിയിൽ മൊത്തം 787 യൂസേർസ് ഉണ്ട്, അതിൽ ഒരാൾ ചുവരെഴുത്തുകാരൻ എന്നു വിളിച്ചു എന്നും പറഞ്ഞ് പിണങ്ങിപ്പോകുന്നത് വെറും കുട്ടിത്തമെന്നേ കരുതാനാകൂ. ധൈര്യമായി തിരിച്ചുവരൂ.
എന്റെ പരിമിതമായ അറിവു വച്ച് താങ്കൾക്ക് എന്തു സഹായവും ചെയ്യാൻ ഒരുക്കമാണ്, എന്തെങ്കിലും സംശയങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദയവായി പറയുക.
ദീപു [Deepu] 16:07, 7 ഒക്ടോബർ 2006 (UTC)
- ക്ഷുഭിതനാകേണ്ട സുഹൃത്തേ,
ചിത്രങ്ങൾ ഒഴിവാക്കിയതു ഞാൻ തന്നെയാണ്. എന്റെ സന്ദേശത്തിന്റെ അവസാനഭാഗം താങ്കൾ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഒന്നു കൂടെ ക്വോട്ട് ചെയ്യാം.
പരമപ്രധാനമായ കാര്യം: ലേഖനത്തിന്റെ ഉള്ളടക്കം വിപുലപ്പെടുത്തുക എന്നതിനേക്കാൾ വലുതല്ല ചിത്രങ്ങൾ ചേർക്കുക എന്നുള്ളത്. ഈ ചിത്രം തൽക്കാലത്തേക്ക് ഒഴിവാക്കുന്നു. മലയാളം വിക്കിയേക്കാൾ സർവ സ്വതന്ത്രമെന്നു താങ്കൾ കരുതുന്ന ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ പേജുകൂടി ഒന്നു വായിച്ചുകൊള്ളൂ.
താങ്കളുടെ നീണ്ട മറുപടിക്ക് ഇത്രയേ വിശദീകരണം ആവശ്യമുള്ളൂ.
പിന്നെ താങ്കൾ കരുതുന്നപോലെ ലൈംഗിക വിദ്യാഭ്യാസമല്ല മലയാളം വിക്കിയുടെ (മറ്റേതൊരു വിക്കിയുടെയും) പരമപ്രധാനമായ ലക്ഷ്യം. എല്ലാത്തരം വായനക്കാരെയും ഇവിടെയെത്തിക്കുകയാണു മലയാളം വിക്കിയുടെ വിജയം. താങ്കൾ ഉൾപ്പെടുത്തിയ ചിത്രങ്ങൾ അതിനു തടസമാകുമെന്നു തന്നെയാണ് എന്റെ എളിയ അഭിപ്രായം. താങ്കളതിനെ മലയാളിയുടെ കപട സദാചാരമെന്നും മറ്റും പരിഹസിച്ച് സ്വയം ന്യായീകരണം കണ്ടെത്തുന്നു. പ്രസ്തുത ചിത്രങ്ങളെപ്പറ്റി മലയാളിക്കു മാത്രമല്ല ആശങ്ക എന്ന് ഇംഗ്ലീഷ് വിക്കിപീഡിയയുടെ സംവാദ താളുകൾ ശ്രദ്ധയോടെ വായിച്ചാൽ മനസിലാകും സുഹൃത്തേ. മനുഷ്യ ശരീരത്തെപ്പറ്റി പഠിക്കാൻ ശവശരീരം മെഡിക്കൽ വിദ്യാർഥികൾ പ്രയോജനപ്പെടുത്താറുണ്ട്. എന്തുകൊണ്ട് സ്കൂൾതലം മുതൽ അത്തരത്തിലൊന്ന് ശ്രമിച്ചുകൂടാ? പാവം മലയാളികളുടെ നാട്ടിൽ മാത്രമല്ല, മിതത്വം എന്നതു ബലഹീനതയായി കരുതാത്ത എല്ലാ സംസ്കാരത്തിലും ഇത്തരം കാര്യങ്ങളിൽ ഇതേ ശൈലിയാണു സുഹൃത്തേ.
സ്കൂൾ കൂട്ടികൾക്കുവേണ്ടി മാത്രമല്ല മലയാളം വിക്കി. അവർക്കുവേണ്ടി കൂടെയുള്ളതാണ്.
ചിത്രങ്ങൾ തൽക്കാലത്തേക്ക് ഒഴിവാക്കിയെങ്കിലും താങ്കൾ ലൈംഗികവിദ്യാഭ്യാസം മുൻനിർത്തി തുടങ്ങിയ പേജുകളിൽ നിന്നും കേരളത്തിലെ സ്ത്രീകൾ രതിമൂർച്ഛയറിയുന്നില്ല എന്ന പ്രസ്താവനയൊഴികെ മറ്റൊരു വാക്കുപോലും ഒഴിവാക്കിയിരുന്നില്ല എന്നതു താങ്കൾ കണ്ടില്ല.
ലൈംഗിക കാര്യങ്ങളെപ്പറ്റി മലയാളിക്കു മാത്രമേ അജ്ഞതയുള്ളൂ എന്ന മട്ടിലുള്ള മുൻവിധിയൊക്കെ പഴയതാണു സുഹൃത്തേ. ബസിനുള്ളിലെ ലൈംഗിക വൈകൃതങ്ങളും കുട്ടികളോടുപോലുമുള്ള ലൈംഗികാസക്തിയുമൊക്കെ മലയാളികൾക്കിടയിൽ മാത്രമുള്ള പ്രശ്നമാണെന്നു പറയാൻ മാത്രം മഠയനല്ല ഈയുള്ളവൻ. ഒരുതരം ലൈംഗിക വിദ്യാഭ്യാസത്തിനും മാറ്റിയെടുക്കാനാവാത്ത ലൈംഗിക മനോരോഗികൾ ഭൂമിമലയാളത്തിൽ മാത്രമല്ല എല്ലാത്തരം സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന പാശ്ചാത്യനാടുകളിലുമുണ്ട്(അല്പമെങ്കിലും കൂടുതലുണ്ടെങ്കിലേയുള്ളൂ). ലൈംഗിക മനോരോഗികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളിലേ വ്യത്യാസമുള്ളൂ. കുറച്ചു ദൂരം മാറിനിന്ന് മലയാളികളുടെ പൊതുവായ പ്രശ്നം ലൈംഗിക അജ്ഞതയാണെന്നു പറയുന്ന പണ്ഡിതരും ഈ അവസ്ഥാന്തരങ്ങളുടെ സൃഷ്ടിതന്നെയാണ്.
അഞ്ചുപേരിൽ മൂന്നുപേർ ഒരു കാര്യം ഒഴിവാക്കണമെന്നു പറഞ്ഞാൽ (അതെത്ര നല്ല കാര്യമാണെങ്കിൽക്കൂടി) അത് ഒഴിവാക്കുകയെന്നതാണു വിക്കിപീഡിയയുടെ ശൈലി (ഒരുപക്ഷേ പരിമിതിയും) എന്നതും താങ്കൾ മനസിലാക്കിയിട്ടില്ല എന്നുതോന്നുന്നു. ഇംഗ്ലീഷ് വിക്കിയിലും അങ്ങനെയൊക്കെത്തന്നെ.
ചിത്രങ്ങൾ ഉൾപ്പെടുത്തിയതിനെ ലോകാവസാനം വരെ ന്യായീകരിക്കാൻ താങ്കൾക്കു സാധിക്കും. അതൊഴിവാക്കിയവർക്കും കാണും ന്യായീകരണങ്ങൾ. രണ്ടു വാദങ്ങൾക്കിടയിലുമുള്ള യാഥാര്ത്ഥ്യങ്ങൾ വിവേചിച്ചറിയാൻ ആർക്കും ബുദ്ധിമുട്ടേണ്ടിവരുമെന്നു തോന്നുന്നില്ല.
വിശാലമായ ഈ പ്രോജക്ടിനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന ചിന്തമാത്രമേ, ഇവിടെ സംവാദത്തിൽ പങ്കെടുക്കുന്നവർക്കും ലേഖനങ്ങളെഴുതുന്നവർക്കും ഉള്ളൂ. ഈ സംവാദത്തിന്റെ നല്ല വശങ്ങൾ ഉൾക്കൊണ്ട് ഇതിൽ പങ്കാളിയാകാൻ ശ്രമിക്കുക. നന്ദി. --മന്‍ജിത് കൈനി (വരൂ, സംസാരിക്കാം) 18:38, 7 ഒക്ടോബർ 2006 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Arunjacob,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:10, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Arunjacob
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:46, 15 നവംബർ 2013 (UTC)