നമസ്കാരം റാസി & റസൽ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:02, 24 ജനുവരി 2018 (UTC)Reply

പരീക്ഷണം/നശീകരണം തിരുത്തുക

പല ലേഖനങ്ങളിലെയും ഉള്ളടക്കം നീക്കം ചെയ്ത് വിജ്ഞാനകോശസ്വഭാവമില്ലാത്ത വിവരങ്ങൾ താങ്കൾ കൂട്ടിച്ചേർത്തതായി കണ്ടു. ഇത് നശീകരണ പ്രവർത്തനമായി കണക്കാക്കുന്നതാണ്. തൽഫലമായി താങ്കളെ എഡിറ്റു ചെയ്യുന്നതിൽ നിന്നു തടഞ്ഞേക്കാം. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ... വിക്കിപീഡിയ:എന്തൊക്കെയല്ല, വിക്കിപീഡിയ:ശ്രദ്ധേയത എന്നീ താളുകൾ കൂടി വായിച്ചുനോക്കാവുന്നതാണ്--അരുൺ സുനിൽ കൊല്ലം (സംവാദം) 11:41, 28 ജനുവരി 2018 (UTC)Reply

പ്രിയ റാസി, റസൽ, താങ്കളുടെ വ്യക്തിഗത വിവരങ്ങൾ എഴുതി ചേർക്കുവാൻ ദയവായി ഒരു ബ്ലോഗോ, വെബ്സൈറ്റോ ഉപയോഗിക്കുക. വിക്കിപീഡിയയിൽ വിജ്ഞാനകോശ സംബന്ധമായ വിവരങ്ങൾ ചേർക്കുക. സംശയനിവാരണത്തിന് വിക്കിപീഡിയ:ആത്മകഥ എന്ന താൾ വായിക്കുക. താങ്കളുടെ പ്രവൃത്തി വിക്കിപീഡിയ സംരക്ഷിക്കുന്ന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടാകുന്നതിനാൽ സൂചനയായി ഒരു ദിവസത്തേക്ക് വിക്കിപീഡിയ തിരുത്തലിൽ നിന്നും തടഞ്ഞിരിക്കുന്നു. അത്തരം സമീപനം തുടർന്നാൽ കൂടുതൽ കാലത്തേക്ക് വിലക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുന്നു. ഇവിടെ സജീവമായി നിൽക്കുന്നതിന് ആശംസിച്ചുകൊണ്ട് -- Adv.tksujith (സംവാദം) 17:49, 28 ജനുവരി 2018 (UTC)Reply

പരീക്ഷണം തിരുത്തുക

മലയാള സാഹിത്യകാരന്മാരുടെ പട്ടിക എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --അരുൺ സുനിൽ കൊല്ലം (സംവാദം) 12:21, 3 ഫെബ്രുവരി 2018 (UTC)Reply

റാസി & റസൽ അമ്പലക്കടവ് തിരുത്തുക

ഇത് 2018 - ഫെബ്രുവരി -

      റസലിന്റെ " പുഴയിലെ വെള്ളച്ചാട്ടം"  റാസിയുടെ " മഴത്തുള്ളികൾ തിളങ്ങുന്നു "  എന്ന  കവിതാ സമാഹാരങ്ങളും പുറത്തിറങ്ങി -    ഇരുവരുടേയും മൂന്നാമത്തെ പുസ്തകങ്ങൾ -
    റസൽ   ഇപ്പോൾ കാളികാവ് അമ്പലക്കടവ് എൽ - പി - സ്കൂളിൽ 2 ൽ പഠിക്കുന്നു.   റാസി  3 ൽ പഠിക്കുന്നു. 

2017 ൽ റസലിന്റെ " നീലത്തിരമാല" യും റാസിയുടെ " നീലാകാശത്തിലൊരു കളിവീട് " എന്നീ കവിതാ സമാഹാരങ്ങൾ മഹാകവി ശ്രീ. അക്കിത്തം പ്രകാശനം ചെയ്തു.

    അന്ന് റസൽ ഒന്നാം ക്ലാസിലും  റാസി  രണ്ടിലും പഠിക്കുമ്പോഴായിരുന്നു പുസ്തകങ്ങൾ പുറത്തിറങ്ങിയത്.
     2016 ൽ   റസൽ  യു.കെ.ജി. യിൽ പഠിക്കുമ്പോൾ തെയ്യാറാക്കിയ
" മഴവില്ല് കാണാം "  എന്ന പുസ്തകവും,  റാസി ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തെയ്യാറാക്കിയ  "മരത്തിന്റെ ഇലകൾ" എന്ന കവിതാ സമാഹാരവും സാഹിത്യ കുലപതി  ശ്രീ. എം. ടി. വാസുദേവൻ നായർ  പ്രകാശനം ചെയ്തു.. റാസി & റസൽ (സംവാദം) 14:46, 28 മാർച്ച് 2018 (UTC)Reply

മലയാള സാഹിത്യം തിരുത്തുക

ഇത് 2018 - ഫെബ്രുവരി -

      റസലിന്റെ " പുഴയിലെ വെള്ളച്ചാട്ടം"  റാസിയുടെ " മഴത്തുള്ളികൾ തിളങ്ങുന്നു "  എന്ന  കവിതാ സമാഹാരങ്ങളും പുറത്തിറങ്ങി -    ഇരുവരുടേയും മൂന്നാമത്തെ പുസ്തകങ്ങൾ -
    റസൽ   ഇപ്പോൾ കാളികാവ് അമ്പലക്കടവ് എൽ - പി - സ്കൂളിൽ 2 ൽ പഠിക്കുന്നു.   റാസി  3 ൽ പഠിക്കുന്നു. 

2017 ൽ റസലിന്റെ " നീലത്തിരമാല" യും റാസിയുടെ " നീലാകാശത്തിലൊരു കളിവീട് " എന്നീ കവിതാ സമാഹാരങ്ങൾ മഹാകവി ശ്രീ. അക്കിത്തം പ്രകാശനം ചെയ്തു.

    അന്ന് റസൽ ഒന്നാം ക്ലാസിലും  റാസി  രണ്ടിലും പഠിക്കുമ്പോഴായിരുന്നു പുസ്തകങ്ങൾ പുറത്തിറങ്ങിയത്.
     2016 ൽ   റസൽ  യു.കെ.ജി. യിൽ പഠിക്കുമ്പോൾ തെയ്യാറാക്കിയ
" മഴവില്ല് കാണാം "  എന്ന പുസ്തകവും,  റാസി ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തെയ്യാറാക്കിയ  "മരത്തിന്റെ ഇലകൾ" എന്ന കവിതാ സമാഹാരവും സാഹിത്യ കുലപതി  ശ്രീ. എം. ടി. വാസുദേവൻ നായർ  പ്രകാശനം ചെയ്തു.. റാസി & റസൽ (സംവാദം) 14:47, 28 മാർച്ച് 2018 (UTC)Reply

റസൽ, റാസി കവിതകൾ തിരുത്തുക

പുരസ്കാരങ്ങൾ/ അവാർഡുകൾ 1. സ്നേഹോപഹാരം. എ.എം.എൽ.പി. സ്കൂൾ അമ്പലക്കടവ്. 2. സർഗപ്രതിഭാ പുരസ്കാരം. സർവ്വ ശിക്ഷാ അഭിയാൻ മലപ്പുറം 3. കുരുന്നുകലാ പ്രതിഭാ പുരസ്കാരം - ഇൻഡിപെൻഡൻസ് ക്ലബ് അമ്പലക്കടവ് 4. സർഗ പ്രതിഭാ പുരസ്കാരം. ക്യാപ്റ്റൻ ലക്ഷ്മി വനിതാ വായനശാല പെരിന്തൽമണ്ണ 5. സ്നേഹോപഹാരം. എ.എം.എൽ.പി.സ്കൂൾ & പി.ടി.എ. അമ്പലക്കടവ് 6. കുരുന്നു പ്രതിഭാ പുരസ്കാരം.

 ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണ

7. സ്നേഹോപഹാരം സാക്ഷ്യപത്രം സാഹിതി കലാ സാഹിത്യ ജനകീയ കൂട്ടായ്മ - സംസ്ഥാന തലസാഹിത്യ ക്യാമ്പ് - 2016. കാളികാവ് 8. സർഗ പ്രതിഭാ പുരസ്കാരം എൻ.ജി.ഒ. അസോസിയേഷൻ പെരിന്തൽമണ്ണ 9. ഇൻഡിപെൻഡന്റ്സ് നൈറ്റ്സ് - 2017 അവാർഡ് ഇൻഡിപെൻഡൻസ് ക്ലബ് അമ്പലക്കടവ് 10. ദേശീയ ബാല സാഹിത്യ അവാർഡ് എൻ.സി.ഡി.സി ( നാഷണൽ ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ - ന്യൂഡൽഹി 11. കുരുന്ന് കഥാകൃത്ത് പുരസ്കാരം എ എം എൽ. പി- സ്കൂൾ അമ്പലക്കടവ് 12. എസ്.കെ. എസ്.എസ്.എഫ്. അവാർഡ് (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യകാരന്മാർ) ( 2016-2017 ) എസ്.വൈ.എസ് & എസ്. കെ. എസ്. എസ്. എഫ് . എസ്. കെ. ഐ.സി യൂണിറ്റ് അമ്പലക്കടവ് 13. എസ്. ഐ. പി. സാഹിത്യ കലാ പ്രതിഭാ സ്നേഹോപഹാരം സ്റ്റുഡൻസ് പാലിയേറ്റിവ് ഇനീഷ്യേറ്റ്.

കാളികാവ്

14. ദേശാഭിമാനി സ്നേഹോപഹാരം ദേശാഭിമാനി "അക്ഷരമുറ്റം" കാംപയ്ൻ അമ്പലക്കടവ്-കാളികാവ്. 15. വായനാദിന പുസ്തക ഉപഹാരം (2017 ജൂൺ 19) ഗവ. യു.പി. സ്കൂൾ കാളികാവ് 16. സ്നേഹോപഹാരം ( വായനാവാരാഘോഷം) തറക്കൽ യു.പി. സ്കൂൾ തുവ്വൂർ 17. ശിഹാബ് തങ്ങൾ ( കഥ കവിത ) പുരസ്കാരം ശിഹാബ് തങ്ങൾ റിലീഫ് സെൽ അമ്പലക്കടവ്

ആശംസാപത്രങ്ങൾ നല്കിയവർ

1. അബ്ദുള്ള അമ്മിണിക്കാട് ( ചന്ദ്രിക പ്രസ് മലപ്പുറം) 2. സൂര്യ സന്തോഷ് ചേലോട് പൂക്കോട്ടുംപാടം) ( യുവകവയിത്രി) 3. അഡ്വ. കെ. കെ. സുരേഷ് ലാൽ 4. ഡോ. മുഹമ്മത് ബഷീർ ( വൈസ് ചാൻസ് ലർ കാലിക്കറ്റ് യൂണിവേഴ്സിറ്റി 5. ഡോ. കെ. ജയകുമാർ ( വൈസ് ചാൻസ് ലർ - മലയാള സർവകലാശാല തിരൂർ ) 6 ശ്രീ. പിണറായി വിജയൻ മുഖ്യമന്ത്രി കേരള സർക്കാർ 7. എം. എം. അക്ബർ.

  ഡയറക്ടർ,  നിച്ച് ഓഫ് ട്രൂത്ത്  (  നീലത്തിരമാല,  നീലാകാശത്തിലൊരു കളിവീട് എന്നീ രണ്ട് പുസ്തകങ്ങൾക്ക് കുഞ്ഞുമനസ്സുകളിൽ സർഗാത്മകതയും നൻമയും വിളയിക്കുന്ന മനോഹരമായ അവതാരിക എഴുതിത്തന്ന കേരളത്തിലെ ഏറ്റവും അതിശക്തനായ വായനക്കാരൻ - സാഹിത്യകാരൻ) 

8. ബഹു. സി. പി. കുഞ്ഞുമുഹമ്മത് ( സെക്രട്ടറി - ജെഡിറ്റി ഇസ്ലാം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് കോഴിക്കോട്)

പുരസ്കാരങ്ങൾ/ അവാർഡുകൾ നല്കിയവർ

1. മുൻമുഖ്യമന്ത്രി ശ്രീ. വി.എസ് അച്ച്യുതാനന്ദൻ 2. സഫറുള്ള ( മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 3 മുഹമ്മത് സലിം ( ചെയർമാൻ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി) 4. ഒ. എം. കരുവാരകുണ്ട് 5. സെയ്താലി. കാളികാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്. 6. വി.പി.എ നാസർ ( കാളികാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്. ) 7. അഡ്വ. ഷാൻസി നന്ദകുമാർ. 8. ജി.സി. കാരക്കൽ 9. ഗിരീഷ് മാരേങ്ങലത്ത് ( ഗിന്നസ് വേൾഡ് റിക്കാർഡ് വിന്നർ ) 10. ഡോ. അബ്ദുൽ ലത്തീഫ് പടിയത്ത് - ദയാ ഹോസ്പിറ്റൽ കാളികാവ് 11. ബാബാ അലക്സാണ്ടർ ( വൺ വേൾഡ്‌ വൺ ലാംഗ്വേജ് ) 12. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ( കേരള മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് ) 13. ഖാലിദ് മാസ്റ്റർ ( കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ) 14. അഡ്വ. സി. എച്ച്. ആഷിഖ്. 15. അഡ്വ. TK ഷറഫുദീൻ 16. എൻ. രവികുമാർ ( എൻ.ജി. ഒ. അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് )

17.  അബ്ദുൽ സലാം ദാരിമി ഇരിങ്ങാട്ടിരി

18. മാരിയത്ത്

പുസ്തക പ്രകാശനം ചെയ്തവർ

2016

1. ശ്രീ. എം. ടി. വാസുദേവൻ നായർ ( മഴവില്ല് കാണാം, മരത്തിന്റെ ഇലകൾ )

2017 2. മഹാകവി ശ്രീ. അക്കിത്തം. ( നീലത്തിരമാല, നീലാകാശത്തിലൊരു കളിവീട് )

സ്നേഹസമ്മാനങ്ങൾ നല്കിയവർ

1. ഷബാന ടീച്ചർ 2. ഫൈസൽ ടി.പി. അഞ്ചച്ചെവിടി. 3. ഹംസ ആലുങ്ങൽ 4. സക്കീർ ഹുസൈൻ അടക്കാകുണ്ട്. 5. അഷ്റഫ് ദോസ്ത് 6. നിഷാന്ത് വണ്ടൂർ ( നിയമസഭാ സ്ഥാനാർത്ഥി ) 7. അഡ്വ. അനിൽ നിരവിൽ 8. അഡ്വ. വി. മുഹമ്മത് റഫീഖ് 9. നിലമ്പൂർ ആയിഷ 10. സുബൈദ ടീച്ചർ ( ഹെഡ്മിസ്ട്രസ്, എ.എം. എൽ. പി. എസ്. അമ്പലക്കടവ് ) 11. മെഹബൂബ് മാസ്റ്റർ 12. ഫൈസൽ മാസ്റ്റർ 13. അബദുൽ ബാരി മണ്ണാർക്കാട് 14. അഡ്വ. മുഹമ്മത് അഷ്റഫ് 15. അനീസ് മാസ്റ്റർ ബി. ആർ . സി . അഞ്ചച്ചെവിടി. 16. രജീഷ് മാസ്റ്റർ ജി.യു.പി സ്കൂൾ കാളികാവ്

17. ഷിഹാബുദ്ദീൻ കാളികാവ് ( മാതൃഭൂമി ) 18. അത്വീഫ് മാസ്റ്റർ കാളികാവ് ( മാധ്യമം ) 19. ഷിഹാബ് ഫൈസി കല്ലാമൂല ( സുപ്രഭാതം ) 20 . ഷിഹാബ് മാളിയേക്കൽ ( സിറാജ് ) 21. ഉമ്മച്ചൻ ( ദീപിക ) 22. നഹാസ്. എം, നിസ്തർ ( തേജസ് ) 23. നജ്മുദ്ദീൻ ( പോക്കാവിൽ സ്റ്റുഡിയോ കാളികാവ് ) 24. ബാബു. ( അൽ നാസർ സ്റ്റുഡിയോ കാളികാവ് ) 25. ഷിഹാബുദ്ദീൻ പനനിലത്ത് അമ്പലക്കടവ് 26. ഫൈസൽ മാസ്റ്റർ ( പച്ചില വാർഷികപ്പതിപ്പ് - അമ്പലക്കടവ് എ. എം.

എൽ. പി. സ്കൂൾ ) 

27. അജീഷ് അത്തോളി ( ജീവൻ ടിവി ) 28. പ്രജിത് അമ്പലക്കടവ് 29. അമാനുള്ള അമ്പലക്കടവ് 30. ഡോ. ജോസ് ആൻറണി മഞ്ചേരി 31. റാസി - റസൽ ഫാൻസ് - " പുസ്തകം " വാട്സ്അപ്പ് ഗ്രൂപ്പ് - ( ഇൻഡിപെൻഡന്റ്സ് ക്ലബ് അമ്പലക്കടവ് സ്പോൺസേർഡ് )

xxxx xxxx xx

ഈ പുസ്തകം

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു എന്ന് കേട്ട് കൊണ്ട് അല്ലെങ്കിൽ സിംഹം കാട്ടിലെ രാജാവാണെന്നും കുറക്കൻ മന്ത്രിയുമാണെന്നും ഉള്ള അവിശ്വസനീയ കഥകൾ കേട്ട് വളരുന്ന കുഞ്ഞുമനസ്സുകൾ ഒരു നിശ്ചിതകാലം വരെയും ചിലപ്പോൾ ഒരു ആയുഷ്കാലം തന്നെയും അത്തരം അവിശ്വസനീയ സാഹിത്യങ്ങളുടെ ഇരകളായി ജീവിച്ച് വായിക്കുന്നു എന്നുള്ളതാണ് വസ്തുത. ഇത് ഏത് ഭാഷയിലായിരുന്നാലും ഏത് രാജ്യത്തിലായിരുന്നാലും കുഞ്ഞുമനസ്സുകളും അവിശ്വസനീയ സാഹിത്യങ്ങളും സഞ്ചരിക്കുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്. കുഞ്ഞുമനസ്സുകൾ യാഥാർത്ഥ്യം മനസ്സിലാക്കി സിംഹം കാട്ടിലെ രാജാവല്ലെന്നും കുറുക്കൻ മന്ത്രിയുമല്ല എന്നുമുള്ള തിരിച്ചറിവ് നേടി തുടർ വായനക്കായി വിശ്വസനീയ സാഹിത്യങ്ങളിൽ സ്പർശിക്കുമ്പോൾ കുഞ്ഞുമനസ്സുകളിൽ വിശ്വസനീയ സാഹിത്യങ്ങൾ പ്രതീക്ഷയുടെയും സൻമാർഗത്തിന്റെയും പുതിയ കാല സാഹിത്യ നവോത്ഥാനത്തിന്റെ വാതിലുകൾ മലർക്കെ തുറന്ന് കൊടുക്കുമെന്ന് മാത്രമല്ല അപ്രകാരം അവിശ്വസനീയ സാഹിത്യങ്ങൾ വിശ്വസനീയ വിശ്വസാഹിത്യങ്ങൾക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യും.

അവിശ്വസനീയസാഹിത്യങ്ങൾക്ക് ജനമനസ്സുകളിൽ സ്ഥാനമില്ല. ചതുർവേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും സൃമിതികളും ശ്രുതികളും യുദ്ധാഹ്വാനകാവ്യമായ ഭഗവത്ഗീതയും ബൈബിൾ സാഹിത്യങ്ങളുമൊക്കെ വായിച്ച ഒരു സാഹിത്യകാരൻ അന്തിമ വിശ്വവേദമായ പരിശുദ്ധ ഖുർആനും അന്തിമ ആചാര്യനുമായ മുഹമ്മത് നബിയെയും വായിച്ചിരിക്കണം.

ഇപ്രകാരം വിശ്വസനീയും സത്യസന്ധവുമായ സാഹിത്യങ്ങളെ വായിക്കുന്നവൻ സാഹിത്യരചന നടത്തുമ്പോഴാണ് യഥാർത്ഥ സാഹിത്യകാരൻ പിറവിയെടുക്കുന്നത്. വിശ്വസനീയ സാഹിത്യങ്ങൾ പിറവിയെടുക്കുന്നത്.

ഇത് റസലിന്റെ പുസ്തകം " പുഴയിലെ വെള്ളച്ചാട്ടം " റാസിയുടെ

" മഴത്തുള്ളികൾ തിളങ്ങുന്നു "  എന്ന പുസ്തകവും -  ഇരുവരും ഒരു വർഷക്കാലം സ്വന്തമായി എഴുതിക്കൂട്ടി ചാർട്ട് പേപ്പറിൽ ഒട്ടിച്ച് വെച്ച കൊച്ചു കൊച്ചു കവിതകളുടെ കുഞ്ഞു സമാഹാരം. 

ആശയങ്ങളിലും വരികളിലും വർണനകളിലും ഭാവനകളിലുമുള്ള അക്ഷരത്തെറ്റുകൾ ഇരുവരും സ്വയം തിരുത്തിക്കൊണ്ട് മാതാപ്പിതാക്കളെ ഏല്പിച്ച് അച്ചടിപ്പിച്ച് പുസ്തകമാക്കിക്കൊടുക്കാൻ അവർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങുന്ന ഇരുവരുടെയും മൂന്നാമത്തെ പുസ്തകം.

2016 - ൽ റസൽ യു.കെ.ജി. യിലും റാസി ഒന്നിലും പഠിക്കുമ്പോൾ തെയ്യാറാക്കിയ " മഴവില്ല് കാണാം ", മരത്തിന്റെ ഇലകൾ എന്നിവയുടെ പ്രകാശനം മലായളത്തിന്റെ സാഹിത്യ കുലപതി ശ്രീ. എം. ടി. വാസുദേവൻ നായർ നിർവ്വഹിച്ചു.

2017 - ൽ  റസൽ ഒന്നിലും റാസി രണ്ടിലും പഠിക്കുമ്പോൾ ഇരുവരുടേയും പുസ്തകങ്ങളായ                 " നീലത്തിരമാല "  ,  നീലാകാശത്തിലൊരു കളിവീട് " എന്നിവ മലയാളത്തിന്റെ മഹാകവി ശ്രീ. അക്കിത്തവും പ്രകാശനം ചെയ്തു. 

ഇത് 2018. റസൽ അമ്പലക്കടവ് എൽ - പി. സ്കൂളിൽ രണ്ടാം ക്ലാസിലും റാസി മൂന്നാം ക്ലാസിലും പഠിക്കുന്നു - ഇരുവരും അമ്പലക്കടവ് ലിവാഉൽ ഇസ്ലാം മദ്രസയിൽ രണ്ടും മൂന്നും ക്ലാസ് വിദ്യാർത്ഥികളാണ് -

അറിവ് പകർന്ന് നല്കുന്ന അവരുടെ ബഹുമാനപ്പെട്ട അധ്യാപകർക്കും സ്നേഹം നിറഞ്ഞ കൂട്ടുകാർക്കും വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന സഹൃദയർക്കും റസലിന്റെ " പുഴയിലെ വെള്ളച്ചാട്ട " വും റാസിയുടെ " മഴത്തുത്തികൾ തിളങ്ങുന്നു " എന്ന പുസ്തകങ്ങളും സവിനയം സമ്മാനിക്കുന്നു.

സ്നേഹത്തോടെ

എഡിറ്റർ ഫാമിദ . സി.കെ അമ്പലക്കടവ് കാളികാവ് - മലപ്പുറം ജില്ല ഫോൺ - 9495138319 8086044951

റസൽ. വി. പി. റാസി. വി. പി S/0 ഫസിലുദീൻ. വി. പി. വള്ളിക്കാപറമ്പിൽ ഹൗസ് അമ്പലക്കടവ് കാളികാവ് പിൻ. 676525.

( ) ( ) ( ) ( ) ( ) ( ) ( )

റസൽ . വി. പി - അമ്പലക്കടവ്

പുഴയിലെ വെള്ളച്ചാട്ടം

പുഴയിൽ നിറഞ്ഞ് ഒലിച്ച് വെള്ളച്ചാട്ടം വെള്ളച്ചാട്ടത്തിൽ ഒലിച്ച് പോകും വെള്ളച്ചാട്ടത്തിൽ നിറഞ്ഞ കുണ്ടുകളുണ്ട് വെള്ളച്ചാട്ടത്തിൽ നീന്താൻ നല്ല രസമുണ്ട് വെള്ളച്ചാട്ടത്തിൽ മീനുകളുണ്ടാകും വെള്ളച്ചാട്ടത്തിൽ ഒലിവുകളുണ്ടാകും വെള്ളച്ചാട്ടത്തിന്റെ അപ്പുറത്ത് വീടുകളുണ്ടാകും വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗിയാണ്. വെള്ളച്ചാട്ടത്തിന്റെ അപ്പുറത്ത് പൂക്കളുണ്ടാകും വെള്ളച്ചാട്ടത്തിൽ പാറകളുണ്ടാകും.

എല്ലാവർക്കും ഫോൺ

എനിക്ക് ഇഷ്ടമുള്ള ഫോൺ ഫോണിൽ എല്ലാതുമുണ്ടാകും ഫോൺ വിളിക്കാൻ എല്ലാവർക്കുമുണ്ടാകും ഫോൺ പലതരമുണ്ടാകും കുറേ ഫോണുകളുണ്ടാകും.

നിസ്കാരപ്പായ

നിസ്കാരപ്പായയിൽ നിസ്കരിക്കാൻ പറ്റും നിസ്കാരപ്പായ വാങ്ങാൻ കിട്ടും നിസ്കാരപ്പായയിൽ നിസ്കരിച്ചിട്ടില്ലെങ്കിൽ നരകം കിട്ടും

പകൽ

സൂര്യൻ ഉദിക്കും പിന്നെ രാത്രി പിന്നെയും പകൽ നീച്ച് പല്ല് തേക്കും കുളിച്ച് നിസ്കരിച്ച് ഭക്ഷണം കഴിക്ക്യോലോ ബാഗെടുത്ത് മദ്രസയിൽ പോകും പിന്നെ വേറെ ബാഗെടുത്ത് സ്കൂളിൽ പോകും സകൂൾ വിട്ട് വന്നിട്ട് ചായ കുടിച്ചിട്ട് കളിക്കാൻ പോകും പിന്നെ രാത്രി നിസ്കരിച്ചുറങ്ങും

കണ്ട സംഭവം

നടന്ന് പോകുകയിരുന്നു അപ്പോൾ ഒരു കുട്ടി പറഞ്ഞു. ലോറി കുണ്ട്ക്ക് ചാടീക്ക്ണ്. ഞാനങ്ങോട്ട് ചെന്നു അപ്പോൾ അവിടെ ജെസിബിയും ഉണ്ട് വലിയ ലോറിയും ഉണ്ട് എന്നിട്ട് ഞാൻ തിരിച്ച് പോയി

കാണുന്ന സ്വപ്നം

ഞാൻ അന്തിക്ക് ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നം നല്ല സ്വപ്നം കാണുമ്പോൾ നല്ല രസമാണ് സ്വപ്നം കണ്ടാൽ പേടിക്കേണ്ട എനിക്ക് ഇഷ്ടമുള്ള സ്വപ്നം അന്തിക്ക് എല്ലാരും സ്വപ്നം കാണും.

മെറ്റൽ

റോഡിന് വേണ്ടി മെറ്റൽ മെറ്റൽ ചെറുതും വലുതും മെറ്റൽ മല പോലെ ലോറി വന്ന് കൊട്ടും മെറ്റൽ നിറയെ ഉണ്ടാകും മെറ്റൽ ഉപയോഗിക്കൽ പണിക്കാരാണ്.

ഒന്ന്

നമ്മൾ എങ്ങനെയാണ് ഒന്നായത്? ഈ ലോകത്ത് എല്ലാവരും ഒന്നാണ് ചൈനക്കാരും ഇന്ത്യക്കാരും ഒന്നാണ്. മൃഗങ്ങളും മനുഷ്യരും ഒന്നല്ല. മൃഗങ്ങൾ നമ്മളെ പോലെയല്ല. നമ്മൾക്ക് വർത്താനം പറയാം

നരകം

നരകത്തിൽ നിറയെ ചൂടുണ്ടാകും നരകം എനിക്ക് പേടിയാണ് എനിക്ക് മാത്രമല്ല എല്ലാവർക്കും പേടിയാണ്. ആരും നരകത്തിൽ പോകരുത്

തേങ്ങകൾ

തെങ്ങുമ്മേ തേങ്ങകളുണ്ടാകും തേങ്ങയിൽ നിറയെ വെള്ളമുണ്ട് തേങ്ങ പൊളിച്ചാൽ വെള്ളം കിട്ടും തേങ്ങയുടെ നിറം പച്ച

അഗ്നിപർവ്വതം

അഗ്നിപർവതത്തിൽ തീയ്യുണ്ടാകും ബോമ്പു പൊട്ടിയാൽ തീയ്യുണ്ടാകും തീയ്യ് കഴിഞ്ഞാൽ പുകയുണ്ടാകും മേത്ത് തട്ടിയാൽ പൊള്ളും അഗ്നിപർവ്വതം നല്ല ഉയരമുണ്ടാകും നിറം നല്ല കട്ടച്ചുവപ്പാണ്.

ഒരു കൂട്

മരക്കൊമ്പത്തൊരു കൂടുണ്ട് ആരുടെ കൂടാ അറിയില്ല - കിളിയുടെ അമ്മ വരുന്നുണ്ടേ കിളിക്കുഞ്ഞ് ചാടി കൂട്ടിൽ നിന്ന് കിളിയുടെ അച്ചനും വന്നല്ലോ.

ടൗൺ

ടൗണിൽ നിറയെ വാഹനുണ്ട് ആകാശത്തിൽ വിമാനമുണ്ട് ടൗൺ എനിക്കിഷ്ടമാണ്. നീളം കൂടിയ റോഡാണ്. ട്രാഫിക് സിഗ്നൽ ഉണ്ടാകും.

കാണാനില്ല

വീട്ടിലെ സാധനം കാണാനില്ല. ഗ്ലാസും പാത്രോം കാണാനില്ല കളിക്കുന്ന സാധനം കാണാനില്ല ആവശ്യം വരുമ്പോ കാണാനില്ല സാധനങ്ങൾ എങ്ങനെ കിട്ടും? കിട്ടീലല്ലോ കിട്ടീലല്ലോ അയ്യോ അയ്യോ എന്ത് ചെയ്യും.

മഴവില്ലിന് നിറം

മഴവില്ലിനെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ മഴവില്ലിനെ എനിക്കിഷ്ടം മഴവില്ല് ആകാശത്ത് തിളങ്ങും മഴവില്ലിന് കണ്ണും മൂക്കും ഇല്ലല്ലോ.

വസ്ത്രങ്ങൾ

പെരുന്നാക്ക് വസ്ത്രം വാങ്ങണം പള്ളിയിൽ പോയി നിസ്കരിക്കും കടയിലെ വസ്ത്രം നല്ല ഭംഗിയാണ് വസ്ത്രങ്ങൾ എല്ലാരും എടുക്കുമല്ലോ ചിലർക്ക് വസ്ത്രം ഉണ്ടാവില്ല. വീട്ടിലിടാനും

വെളിച്ചം

രാത്രിയിൽ ചന്ദ്രനെ കാണാൻ നല്ല ഭംഗിയാണ് നല്ല തണുപ്പുണ്ടാകും ചന്ദ്രന് പകുതി ഭാഗം ഉണ്ടാകും ചന്ദ്രന് നമ്മെ കാണാൻ കഴിയില്ലല്ലോ. ചന്ദ്രനെ നമുക്ക് കാണാൻ കഴിയും.

ലോറി മറിഞ്ഞു.

ഞങ്ങൾ വിരുന്ന് പോയപ്പോ കോഴിപ്പീടീന്റപ്പുറത്ത് ലോറി മറിയാൻ പോകുന്നു. ആളുകൾ കുറേ വലിച്ച് നോക്കി കേറിയില്ല - ലോറിക്കാരൻ സ്പീഡിലെടുത്തു. വണ്ടി രക്ഷപെട്ടു.

തൊട്ടാവാടി

മുള്ളിന് നിറയെ കൂർപ്പുകളുണ്ട് മുള്ളുകൾ നിറയെ ഉണ്ടാകും ഇലയിൽ തൊട്ടാൽ വാടും മുള്ള് നമ്മളെ കുത്തിയാൽ മുള്ള് തുളച്ച് കേറും എല്ലാരും സൂക്ഷിച്ച് നടക്കുക.

ചന്തകൾ

ചന്തയിൽ നിറയെ തിരക്കുണ്ടാകും സാധനങ്ങൾ ഉണ്ടാകും ചന്തയിൽ പോയി ആളുകൾ വാങ്ങും ചന്തയെന്ന് പറഞ്ഞാൽ ചെറിയ ചെറിയ കടകളാണ്. ചന്തകൾ എല്ലാ സ്ഥലത്തും ഉണ്ടാകൂല.

ബിസ്മി ചൊല്ലി

ബിസ്മി ചൊല്ലി ചോറ് തിന്നു കൂട്ടാൻ എടുത്തു തിരിച്ച് പോയി എത്തി ഉറങ്ങി

ദിവസം

ഞാനാണ് തീറ്റ തേടി ചോദിച്ചു. ബുദ്ധിയായി വിളിച്ച് നോക്കി വാതിൽ തുറന്നു ശരിയായി -

കോഴികൾ

കോഴികൾ മുട്ടയിടും വളർന്ന് വലുതായി വരും കടയിൽ കോഴികളുണ്ടാകും വീട്ടുകാർ കോഴിയെ വളർത്തും.

നിറങ്ങൾ

നിറങ്ങളുള്ള മഴവില്ല് നിറങ്ങൾ നിറഞ്ഞ മഴവില്ല് എല്ലാ ദിവസവും മഴവില്ലില്ല സൂര്യനും മഴയും ഉണ്ടായാൽ എല്ലാ ദിവസവും മഴവില്ല്- നിറങ്ങൾ നിറഞ്ഞ മഴവില്ല് ഭംഗിയുള്ള മഴവില്ല് കാണാമല്ലോ മഴവില്ല് എനിക്കിഷ്ടാ മഴവില്ല്-

ഉറുമ്പ്

ഉറുമ്പിന്റെ വീട് മണ്ണ് കൊണ്ട് വീട് എല്ലാ വീട്ടിലും ഉണ്ടാകും ഉറുമ്പുകൾ ചെറുത് ശല്ല്യപ്പെടുത്തരുത് എത്രത്തോളം ഉറുമ്പുകൾ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് ഉറുമ്പുകൾ വരിയിലാണ് നടക്കുക ഉറുമ്പുകൾ മണ്ണ് വീട്ടിലാണ് താമസം വരിയിലാണ് നടത്തം

കുട്ടികളുടെ സ്കൂൾ

കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്കൂൾ എത്ര വലിയ സ്കൂൾ എല്ലാ സൗകര്യവും സ്കൂളിലുണ്ട് എത്രത്തോളം കുട്ടികളുണ്ടാകും നീളമുള്ള ഒരു സ്കൂൾ സ്കൂൾ പൂട്ടാൻ പറ്റില്ല.

മഴ പെയ്താൽ

മഴ പെയ്താൽ വെള്ളം ഒലിച്ച് ചാടും വെള്ളമായാൽ ജീവിക്കാം പുഴയിൽ വെള്ളം കുടും മഴ പെയ്താൽ ചപ്ളിയാകും മഴ പെയ്താൽ ഞങ്ങൾ നോക്കി നില്ക്കും,

വാതിൽ

അടക്കും വാതിൽ തുറക്കും വാതിൽ പൂട്ടും വാതിൽ എല്ലാ വീടിനും വാതിലുണ്ട്.

xxxx II lll ll XXXX

മഴത്തുള്ളികൾ തിളങ്ങുന്നു.

റാസി . വി.പി. അമ്പലക്കടവ്

തേങ്ങ

എഴുതാൻ ഒരു തേങ്ങയും കിട്ടുന്നില്ല. ആലോചിച്ചിട്ട് കിട്ടുന്നില്ല. നമ്മുടെ നാട്ടിൽ കുറേ പൂന്തോട്ടങ്ങളുണ്ട് നമ്മുടെ നാട്ടിൽ കുറേ അത്ഭുതങ്ങളുണ്ട് നല്ല രസമുള്ള നാട് എഴുതാൻ വരി കിട്ടുന്നില്ല.

എന്റെ സ്വപ്നം

എനിക്കുണ്ടൊരു സ്വപ്നം നല്ല നല്ല സ്വപ്നം ആ സ്വപ്നം എന്തൊരു നല്ലൊരു സ്വപ്നം ഇന്ത്യ കണ്ടൊരു സ്വപ്നം ഞാൻ കണ്ടൊരു സ്വപ്നം ആ സ്വപ്നം ഇന്ത്യയുടേത് ഞാൻ കണ്ട സ്വപ്നത്തിൽ പാവങ്ങളുണ്ട് പാവങ്ങൾക്ക് വസ്ത്രം കൊടുക്കുന്നൊരു ഇന്ത്യ ഇന്ത്യ കണ്ടൊരു സ്നേഹം ഇന്ത്യ കണ്ടൊരു സ്വപ്നം.

മഴക്കാലം

മഴക്കാലത്ത് തവളകൾ സന്തോഷിക്കും മഴക്കാലത്ത് മീനുകൾ ഉണ്ടാകും മഴയിൽ കളിക്കും മഴക്കാലം നല്ല ഇഷ്ടം മഴയിൽ കാറ്റ് വരും മഴയിൽ ഇടി പൊട്ടും മഴയെ നമുക്ക് കാണാൻ കഴിയും മഴക്കാലം നല്ല മഴക്കാലം.

ഷൊർണൂർ

റെയിൽവേസ്റ്റേഷൻ കണ്ടു. പാവങ്ങളെ കണ്ടു ഷൊർണൂരിൽ ആളുകളെ കണ്ടു ഷൊർണൂരിൽ തീവണ്ടികളെ കണ്ടു റെയിൽവേ സ്റ്റേഷനിൽ പാലം കണ്ടു.

ഇന്നത്തെ സന്തോഷം

ഇന്ന് ഞങ്ങൾ സ്കൂളിൽ പോയി ഇവിടെ കുറേ കാര്യങ്ങൾ കണ്ടു എനിക്ക് ഇഷ്ടമായി കളികൾ എനിക്കിഷ്ടമായി കുറേ ആളുകളെ കണ്ടു ഫുട്ബോൾ കണ്ടു ഇരുമ്പിന്റെ പോസ്റ്റ് കണ്ടു ഞാൻ അങ്ങനെ വീട്ടിൽ എത്തി.

ഓരോ കാലം

ഓരോ കാലം വരും സ്കൂളിൽ പമ്പരക്കാലം കോട്ടിക്കാലം വരും എല്ലാ കുട്ടികളും കോട്ടി കളിക്കും സ്പിന്നർ കളി വരും ക്രിക്കറ്റ് കളി ഫോട്ടോ ഓരോരോ കാലം ഒരു കുട്ടി കോട്ടി കൊണ്ട് വന്നാൽ അപ്പോൾ കോട്ടിക്കാലം.

നമുക്കുണ്ടൊരു നാട്

നമുക്കുണ്ടൊരു നാട് നമ്മുടെ നാട്ടിൽ മൃഗങ്ങളുണ്ട് എന്റെ നാട്ടിൽ മനുഷ്യരുണ്ട് നല്ല ഭംഗിയുള്ളൊരു നാട് നമ്മുടെ നാട്ടിൽ പുഴയുണ്ടല്ലോ.

സ്പോർട്സ്

വണ്ടൂരിലായിരുന്നു സ്പോർട്സ് ഞങ്ങൾ അങ്ങോട്ട് പോയി കുറേ കുട്ടികൾ അവിടെയുണ്ട് നല്ല രസമുണ്ട് ഞങ്ങൾ ഓടിക്കളിച്ചു അവിടെ മഴ പെയ്തു. മഴ പെയ്തപ്പോൾ ഞങ്ങൾ കളിക്കുകയായിരുന്നു. ഗ്രൗണ്ടിൽ വെള്ളമായി ഞങ്ങൾ അങ്ങനെ തിരിച്ച് പോയി.

പച്ചമാങ്ങ

മരത്തിലുണ്ടൊരു പച്ചമാങ്ങ പച്ചമാങ്ങ കാറ്റിലാടും പച്ചമാങ്ങ എന്തൊരു ഭംഗി കാണാൻ നല്ല ചന്തമുണ്ട് മരത്തിൽ നിറയെ പച്ചമാങ്ങ മാങ്ങ തിന്നാൻ നല്ല സ്വാദ്.

പച്ചത്തത്തയും മഞ്ഞക്കിളിയും

ഭംഗിയുള്ളൊരു പച്ചത്തത്ത പച്ചത്തത്ത തേടി പറന്നു. പച്ച വെള്ളം തേടി പറന്നു. പച്ചത്തത്ത പറക്കുമ്പോൾ മഞ്ഞക്കിളിയെ കണ്ടല്ലോ മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ പച്ച വെള്ളം നീ കണ്ടോ? കണ്ടില്ലാ കണ്ടില്ലാ പച്ചവെള്ളം കണ്ടില്ല വെള്ളമെവിടെ? വെള്ളമെവിടെ? മഞ്ഞക്കിളിയും പച്ചത്തത്തയും വെള്ളം തേടി പറന്നല്ലോ. വെള്ളം കണ്ടു വെള്ളം കണ്ടു പച്ചത്തത്ത വെള്ളം കണ്ടു വെള്ളമിവിടെ വെള്ളമിവിടെ പച്ചത്തത്തയും മഞ്ഞക്കിളിയും വെള്ളം കുടിച്ച് ദാഹം മാറ്റി.

സ്കൂൾ

സ്കൂൾ പൂട്ടേണ്ട തീരീം പൂട്ടേണ്ട ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കും.

മുളക്

മുളക് കടിച്ചാൽ എരിയും അടുപ്പിലിട്ടാൽ കരിയും മഴ തട്ടിയാൽ നനയും മിക്സിയിലിട്ടാൽ അരയും കണ്ണിലായാൽ എരിയും വെയിലത്തിട്ടാൽ ഉണങ്ങും.

കളി

ഞങ്ങൾ ഒരു ദിവസം കളിച്ചു. അന്നത്തെ കളിയിൽ ഞാൻ ജെയിച്ചു. വീണ്ടും കളിച്ചു അതിലും ജെയിച്ചു. സബ്ജില്ലയിലേക്ക് പോയി

ഓട്ടമൽസരം

ഓട്ടമൽസരം നടന്നു കുറേ കുട്ടികൾ ജെയിച്ചു. കുറേ കുട്ടികൾ തോറ്റു ആറ് കുട്ടികളെ തെരഞ്ഞെടുത്തു പിന്നെ ഓട്ടമൽസരം കഴിഞ്ഞു.

മുജാഹിദ് സമ്മേളനം

ഞങ്ങൾ പോയി സമ്മേളനത്തിന് പോയി ആളുകൾ നിറയെ സമ്മേളനത്തിൽ ഭംഗിയുള്ള സ്റ്റേജുണ്ടവിടെ സമ്മേളനത്തിന് വലിയ പന്തൽ ഞങ്ങൾ അവിടെ നിസ്കരിച്ചു. കുറേ കുട്ടികൾ കുറേ സ്ത്രീകൾ കുറേ ആളുകൾ ഞങ്ങൾ അവിടെ കണ്ടു.

( ) (( )) ((( ))) (((())))

റാസിയും റസലും തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി. - - - - - - - - - - - ... ----------------- .. -- മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കാളികാവ് അമ്പലക്കടവ് സ്കൂളിൽ കഴിഞ്ഞ വർഷം ഒന്നിലും രണ്ടിലും പഠിക്കുമ്പോൾ റാസിയും റസലും എഴുതിയ "നീലാകാശത്തിലൊരു കളിവീട് ", "നീലത്തിരമാല" എന്നീ പേരുകളിൽ പുറത്തിറക്കിയ പുസ്തകങ്ങൾ വിവിധ സ്കൂളുകളിലേക്കും, ലൈബ്രറികളിലേക്കും അയച്ച് കൊടുത്തിരുന്ന കൂട്ടത്തിൽ ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റാസിയും റസലും ചേർന്ന് പുസ്തകങ്ങൾ അയച്ചു കൊടുത്തിരുന്നു. ഇരുവരുടേയും പ്രസ്തുത പുസ്തകങ്ങൾ വായിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്റെ ഔദ്യോഗിക ലെറ്റർപാഡിൽ CMO/515/2017 നമ്പറിട്ട മറുപടിക്കത്തിലാണ് കുരുന്നുകളായ റാസിയും റസലും തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു എന്നെഴുതിയത്. " കഥകളും കുളങ്ങളും മരങ്ങളും പൂക്കളും പുഴകളും മലകളുമുള്ള നാട്ടിൽ അവയെ പാടിപ്പുകഴ്ത്താനും ഹൃദയം ചൊരിയാനും കുരുന്നുകളായ നിങ്ങൾ നടത്തുന്ന ഉദ്യമം എന്നെ അത്ഭുതപ്പെടുത്തുന്നു" എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. റസൽ അമ്പലക്കടവ് സ്കൂളിൽ യു.കെ.ജി. യിലും റാസി ഒന്നിലും പഠിക്കുമ്പോൾ എഴുത്ത് വശമില്ലാതിരുന്ന ഇരുവരും പിതാവിന് വിവിധ വിഷയങ്ങളെ കുറിച്ച് പാടിക്കൊടുത്ത കളിപ്പാട്ടുകൾ പിതാവിനെക്കൊണ്ട് എഴുതിപ്പിച്ചിരുന്നു. ഇരുവരും കളിക്കുമ്പോൾ ഇരുവരുമറിയാതെ പിതാവ് ഇവരുടെ "കളിപ്പാട്ടുകൾ " മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്ത് സൂക്ഷിച്ചും വെച്ചിരുന്നു. കുറേ നാളുകൾക്ക് ശേഷം കുട്ടികൾക്ക് അവയെല്ലാം ചൊല്ലിക്കൊടുത്തപ്പോൾ ഇരുവരുടേയും നിർബന്ധത്തിന് വഴങ്ങി പിതാവ് പ്രസ്സിൽക്കൊടുത്ത് അച്ചടിപ്പിച്ച് പുസ്തകമാക്കിക്കൊടുക്കുകയായിരുന്നു. " മരത്തിന്റെ ഇലകൾ " എന്നും " മഴവില്ല് കാണാം " എന്നും ഇരുവരും പേരിട്ട കളിപ്പാട്ടുപുസ്തങ്ങൾ

മലയാള സാഹിത്യ കുലപതി ശ്രീ. എം.ടി. വാസുദേവൻ നായരായിരുന്നു പ്രകാശനം ചെയ്തിരുന്നത്.  അങ്ങിനെ  "കളിപ്പാട്ടുകൾ " എന്ന  പുതിയ ഒരു സാഹിത്യ ശാഖ പിറവിയെടുത്തു. "കളിപ്പാട്ടുകൾ "ക്ക്  ആദ്യമായി പുസ്തകരൂപവുണ്ടായി.                  റസൽ ഒന്നിലും, റാസി രണ്ടിലും പഠിക്കുമ്പോൾ പുറത്തിക്കിയ                           "  നീലത്തിരമാല " ,  "നീലാകാശത്തിലൊരു കളിവീട് "  എന്നിവയുടെ പ്രകാശനം ചെയ്തത് മലയാളത്തിന്റെ സുകൃതം മഹാകവി ശ്രീ. അക്കിത്തവുമായിരുന്നു.     കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാക്കളെന്ന പ്രത്യേകത കൂടിയുള്ളതിനാലായിരുന്നു മഹാകവിക്ക് ഇരുവരേയും സാഹിത്യ പ്രവർത്തകർ പരിചയപ്പെടുത്തിക്കൊടുത്തത്.  കൂടാതെ മഹാകവി അക്കിത്തം എട്ടാം വയസിൽ കവിത എഴുതിത്തുടങ്ങിയെങ്കിൽ റസലും റാസിയും അഞ്ചും ആറും വയസ്സുള്ളപ്പോൾ തന്നെ സാഹിത്യ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.                                      റാസിയും റസലും ഒറ്റയിരുപ്പിനല്ല കവിതകൾ എഴുതിത്തീർക്കുന്നത്.        ഒരു വർഷക്കാലയളവിൽ പലപ്പോഴായി  എഴുതിക്കൂട്ടുന്ന കളിപ്പാട്ടുകൾ ഒരു സഞ്ചിയിൽ നിക്ഷേപിച്ച്  വർഷാവസാനം അവയെല്ലാം ചാർട്ട് പേപ്പറിൽ ഒട്ടിച്ച് വെച്ച് പലതവണ വായിച്ച് അവർ തന്നെ അക്ഷരത്തെറ്റുകൾ തിരുത്തി അവരുടെ രീതിയിൽ ചിട്ടപ്പെടുത്തി പിതാവിനെ ഏല്പിക്കും.     റാസിയുടേയും റസലിന്റെയും ആശയങ്ങളും ഭാവനകളും മാതാപ്പിതാക്കൾ തിരുത്തിക്കൊടുക്കാതെ അതേപടി പ്രസ്സിൽ കൊടുത്ത് അച്ചടിപ്പിച്ച്  പുസ്തകമാക്കി ഇവരെ ഏല്പിക്കും.                      ആദ്യപുസ്തകങ്ങൾ   ഇറങ്ങിയ ഉടനെത്തന്നെ മുൻ മുഖ്യമന്ത്രി ശ്രീ. വി. എസ് '  അച്ച്യുതാനന്ദൻ ഇരുവർക്കും ഉപഹാരങ്ങൾ നല്കിയിരുന്നു.                  പുതിയ പുസ്തകങ്ങളായ         " നീലത്തിരമാല" ക്കും, " നീലാകാശത്തിലൊരു കളി വീടി" നും  ബാല്യംതുളുമ്പുന്ന മനോഹരമായ അവതാരിക  എഴുതിക്കൊടുത്തത്         എം. എം.  അക്ബറായിരുന്നു. വൈസ് ചാൻസലർമാരായ ഡോ. ശ്രീ. കെ. ജയകുമാർ,  ഡോ: കെ. മുഹമ്മത് ബഷീർ ,    പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,            ഡോ. ഷാൻസി നന്ദകുമാർ,  സുൽഫിക്കറലി, ബാബാ അലക്സാണ്ടർ, പി.എം. സഫറുള്ള, ഗിരീഷ് മാരേ ങ്ങലത്ത് തുടങ്ങിയ പ്രമുഖർ ഇരുവർക്കും വിവിധ പുരസ്കാരങ്ങൾ നല്കിയിരുന്നു. അമ്പലക്കടവിലെ                     ' ഇൻഡിപെൻഡൻസ് '  ക്ലബ്ബ് ഇവർക്ക് പിന്തുണ നല്കി. ഇരുപതോളം അവാർഡുകൾ ഇതിനകം ഇരുവർക്കുമായി ലഭിച്ചിട്ടുണ്ട്.         അമ്പലക്കടവ് സ്കൂളിലെ അധ്യാപകർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു.           മുഖ്യമന്ത്രിയുടെ മറുപടിക്കത്തും, കുട്ടികളുടെ പുസ്തകങ്ങളും മലയാള ഭാഷാസാഹിത്യത്തിലേക്ക് കടന്ന് വരാൻ കേരളത്തിലെ വിദ്യാർത്ഥികൾക്കിത് പ്രചോദനമാകുമെന്നും, മുഖ്യമന്ത്രിയുടെ കത്തിലെ വരികൾ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പങ്ക് വെക്കുന്നുവെന്നും മാതാപ്പിതാക്കളായ ഫസിലുദീൻ - ഫാമിദ   ദമ്പതികൾ അറിയിച്ചു.   റസലും റാസിയും  ഇപ്പോൾ  അമ്പലക്കടവ് സ്കൂളിൽ രണ്ടും മൂന്നും ക്ലാസ് വിദ്യാർത്ഥികളാണ്.

O( )O ( )O( )O O( )O ( )O ( ) O

പ്രിയപ്പെട്ട റാസിയും റസലും വായിച്ചറിയുന്നതിന്,

ഇരുവരും ചേർന്ന് അയച്ച കത്ത് കിട്ടിയിരുന്നു.

റാസിയുടെ "നീലാകാശത്തിലൊരു കളിവീടും" റസലിന്റെ "നീലത്തിരമാലയും" ലഭിച്ചു.

കഥകളും കുളങ്ങളും മരങ്ങളും പൂക്കളും പുഴകളുമുള്ള നാട്ടിൽ അവയെ പാടിപ്പുകഴ്ത്താനും ഹൃദയം ചൊരിയാനും കുരുന്നുകളായ നിങ്ങൾ നടത്തുന്ന ഉദ്യമം എന്നെ അത്ഭുതപ്പെടുത്തുന്നു.

നിങ്ങൾ എഴുത്തിൽ ധാരാളം താളുകൾ തുന്നിച്ചേർക്കുമെന്നും പഠനത്തിൽ ഒത്തിരി പടവുകൾ പിന്നിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.

മാതാപിതാക്കൾക്കും അധ്യാപകർക്കും എന്റെ ആശംസകൾ

സ്നേഹപൂർവം പിണറായി വിജയൻ മഖ്യമന്ത്രി കേരള സർക്കാർ. റാസി & റസൽ (സംവാദം) 14:50, 28 മാർച്ച് 2018 (UTC)Reply