ഉച്ചാടനം
ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാന്ത്രികകർമ്മത്തെയാണ് ഉച്ചാടനം എന്ന് പറയുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ ഉപദ്രവിക്കുവാൻ കഴിയാത്ത സ്ഥാനത്തേക്ക് നീക്കിനിർത്തുന്ന മാന്ത്രിക കർമ്മമാണ് ഇത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.[1]
ചെയ്യുന്ന രീതിതിരുത്തുക
മന്തവാദക്കളങ്ങൾ വരയ്ക്കുന്നത് ഈ ക്രീയയുടെ ഭാഗമാണ്.[2] വീടിന്റെ വായൂകോണിൽ അതേ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുകൊണ്ടാണ് ഈ മാന്ത്രികകർമ്മം ചെയ്യേണ്ടത് എന്നാണ് വിശ്വാസം. കറുത്തപക്ഷത്തിലെ പതിനാലോ അഷ്ടമിയോ ശനിയോ ആണ് ക്രീയ നടത്താനുള്ള യോജിച്ച സമയം. ആട്ടിൻ തോലിൽ വജ്രാസനത്തിൽ ഇരുന്നാണ് ഇത് ചെയ്യേണ്ടത്. പച്ച നിറമുള്ള പുഷ്പം കൊണ്ട് ദുർഗ്ഗയെ പൂജിക്കുകയാണ് ഉച്ചാടനകർമ്മത്തിന്റെ പ്രധാന ഭാഗം. ജപിക്കാൻ ഉപയോഗിക്കേണ്ടത് കുതിരയുടെ പല്ലുകൾ കൊണ്ടുള്ള മാലയാണ്. ഹോമിക്കേണ്ടത് കടുകെണ്ണയിൽ മാവിൻ ചമത മുക്കിയാണെന്നാണ് വിശ്വാസം.
ആരെ ഉദ്ദേശിച്ചാണോ മന്ത്രവാദം നടത്തിയത്, അയാൾക്ക് നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്ന് ഇതിൽ വിശ്വസിക്കുന്നവർ കരുതുന്നു.