സ്തംഭനം
ഒരു മാന്ത്രികകർമ്മത്തെയാണ് സ്തംഭനം എന്ന് വിളിക്കുന്നത്. പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ് നിലവിലുളളത്. ഈ രീതികളിലൂടെ നിർവഹിക്കപ്പെടുന്ന ഷഡ്കർമങ്ങളിലൊന്നാണ് സ്തംഭനം.[1]
മറ്റുള്ള മനുഷ്യരുടെയോ ദേവതകളുടെയോ ജീവികളുടെയോ പ്രവർത്തനം അഹിതകരമാകുമ്പോൾ ഈ കർമ്മത്തിലൂടെ അത് തടയാൻ സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[2] ശത്രുവിന് ഒന്നും ചെയ്യാൻ ശേഷിയില്ലാതെയാക്കുവാൻ ഈ കർമ്മത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.[അവലംബം ആവശ്യമാണ്]
ചെയ്യുന്ന രീതിതിരുത്തുക
മന്ത്രവാദക്കളം വരച്ചശേഷമാണ് ഈ മാന്ത്രികകർമ്മം ചെയ്യുന്നത്.[3] ഭഗവതിയെ മഞ്ഞപ്പൂക്കൾ കൊണ്ട് പൂജിക്കുകയാണ് പ്രധാന കർമ്മം. വീടിന്റെ കിഴക്കുഭാഗത്തായി കിഴക്കോട്ടു നോക്കിയിരുന്നുവേണം ഇത് ചെയ്യാൻ. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്; ചൊവ്വ, ശനി, ഞായർ എന്നീ ദിവസങ്ങളുമാണ് അനുയോജ്യമായ ദിവസങ്ങൾ. ആനത്തോലിട്ടിരുന്ന് കൊന്നയുടെ ചമത ആടിന്റെ നെയ്യിൽ നനച്ചാണ് ഹോമിക്കേണ്ടത്. വേപ്പിൻ കുരു കൊണ്ടാണ് ജപമാല നിർമ്മിക്കേണ്ടത്. ഹോമത്തിനായുള്ള അഗ്നി പേരാൽമരം കടഞ്ഞുവേണം ഉണ്ടാക്കുവാൻ[അവലംബം ആവശ്യമാണ്].
സംസ്കാരത്തിൽതിരുത്തുക
ഐതിഹ്യമാലയിൽ തേവലശ്ശേരി നമ്പി എന്നയാളെപ്പറ്റിയുള്ള അതിശയോക്തി നിറഞ്ഞ വിവരണങ്ങളോടൊപ്പം ഇദ്ദേഹത്തിന് സ്തംഭനം എന്ന മന്ത്രവിദ്യയും വശമുണ്ടായിരുന്നു എന്ന് പ്രസ്താവനയുണ്ട്.[4]
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. മൂലതാളിൽ നിന്നും 2016-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഏപ്രിൽ 2013.
- ↑ "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഏപ്രിൽ 2013.
- ↑ പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. മൂലതാളിൽ നിന്നും 2016-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഏപ്രിൽ 2013.
- ↑ ഐതിഹ്യമാല/തേവലശ്ശേരി നമ്പി. വിക്കിഗ്രന്ഥശാല.
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
- ആസ്ട്രോളജർ ഉണ്ണിത്താൻ: ബ്ലോഗ് മന്ത്രങ്ങൾ