ഒരു മാന്ത്രികകർമ്മത്തെയാണ് വിദ്വേഷണം എന്ന് വിളിക്കുന്നത്. ശത്രുക്കൾക്കിടയിൽ അന്തശ്ചിദ്രമുണ്ടാക്കി സ്വയം സംരക്ഷിക്കാൻ ഈ കർമ്മത്തിലൂടെ സാധിക്കും എന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[1]

ചെയ്യുന്ന രീതി തിരുത്തുക

കളം വരയ്ക്കൽ ഈ കർമ്മത്തിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ട്.[2]

ജ്യേഷ്ഠാഭഗവതിയെ പല നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂജിക്കുകയാണ് ചെയ്യുന്നത്. ഗൃഹത്തിന്റെ ‘നിര്യതി’ കോണിൽ ആ ദിക്കിലേയ്ക്കു തന്നെ തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വിദ്വേഷണം ചെയ്യേണ്ട ദിവസങ്ങൾ വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളുമാണ്. കുറുക്കന്റെ തോലിൽ ‘കുക്കുടാസന’ ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത് എന്നാണ് വിശ്വാസം. “രോധനം” എന്ന രീതിയിലാണ് മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ തുടക്കത്തിലും മദ്ധ്യത്തിലും ഒടുവിലും മന്ത്രം ജപിക്കുയാണ് ഈ രീതിയിൽ ചെയ്യുന്നത്. ഹോമത്തിന് കള്ളിച്ചമതയും അഗസ്തി എണ്ണമാണ് വേണ്ടത്. ഉപയോഗിക്കുന്ന ജപ‌മാല കടൽനാക്കു കൊണ്ടുള്ളതായിരിക്കണം.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഏപ്രിൽ 2013.
  2. പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. മൂലതാളിൽ നിന്നും 2016-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഏപ്രിൽ 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 
Wiktionary
വിദ്വേഷണം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വിദ്വേഷണം&oldid=3645113" എന്ന താളിൽനിന്ന് ശേഖരിച്ചത്