ഇ.പി. പൗലോസ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ[1] രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.പി. പൗലോസ്(2 ഒക്ടോബർ 1909 - 17 നവംബർ 1983). കോൺഗ്രസ് പ്രതിനിധിയായാണ് ഇ.പി. പൗലോസ് കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരളനിയമസഭ്യയിൽ ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഇ.പി. പൗലോസ്.

ഇ.പി. പൗലോസ്
കേരളത്തിലെ ഭക്ഷ്യം, കൃഷിവകുപ്പ് മന്ത്രി
ഓഫീസിൽ
ഫെബ്രുവരി 2 1960 – സെപ്റ്റംബർ 26 1964
മുൻഗാമികെ.സി. ജോർജ്ജ്
പിൻഗാമിഎം.എൻ. ഗോവിന്ദൻ നായർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 26 1964
മണ്ഡലംരാമമംഗലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-10-02)ഒക്ടോബർ 2, 1909
മരണംനവംബർ 17, 1983(1983-11-17) (പ്രായം 74)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 11, 2011
ഉറവിടം: നിയമസഭ

ആദ്യകാല ജീവിതം

തിരുത്തുക

മൂവാറ്റുപുഴയ്ക്കടുത്തുള്ള രാമമംഗലം എന്ന ഗ്രാമത്തിൽ 1909 ഒക്ടോബർ രണ്ടിനാണ് ഇ.പി. പൗലോസ് ജനിച്ചത്. ബിരുദം നേടിയതിനു ശേഷം ഇദ്ദേഹം 1933-ൽ നിയമത്തിലും മറ്റൊരു ബിരുദം നേടി, അതിനു ശേഷം ഒരു അഭിഭാഷക ജോലിയിലേർപ്പെട്ടിരുന്നു.[2]

രാഷ്ട്രീയ ജീവിതം

തിരുത്തുക

1935-ൽ കോൺഗ്രസിൽ ചേർന്നതിനു ശേഷം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിലും ഇദ്ദേഹം സജീവ പങ്കാളിയായി. സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുക്കുക വഴി 1935ലും 1946ലും ജയിൽവാസം അനുഭവിച്ചിരുന്നു. 1948-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൗലോസ്, രാമംഗലത്തുനിന്ന് കോൺഗ്രസ് പ്രതിനിധിയായാണ് ഒന്നും രണ്ടും കേരളനിയമസഭയിലേക്കെത്തിയത്.

രണ്ടാം കേരളനിയമസഭയിലെ രണ്ട് മന്ത്രിസഭകളിലും ഇദ്ദേഹം മന്ത്രിയായിട്ടുണ്ട്. പട്ടം താണുപിള്ള മന്ത്രിസഭയിൽ (1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 26 വരെ) ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളാണിദ്ദേഹം കൈകാര്യം ചെയ്തത്. ആർ. ശങ്കറിന്റെ നേതൃത്തത്തിലുള്ള രണ്ടാം മന്ത്രി സഭയിലും (1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ) അതേ വകുപ്പുകളുടെ തന്നെ മന്ത്രിയായിരുന്നു ഇ.പി. പൗലോസ്.

സംസ്ഥാനത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിച്ച ഒരു വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. 1983 നവംബർ 17ന് ഇ.പി. പൗലോസ് അന്തരിച്ചു.

  1. http://niyamasabha.org/codes/members/m505.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-21. Retrieved 2011-11-11.
"https://ml.wikipedia.org/w/index.php?title=ഇ.പി._പൗലോസ്&oldid=3812424" എന്ന താളിൽനിന്ന് ശേഖരിച്ചത്