ഇൻഫന്റ് ജീസസ് സ്കൂൾ, കൊല്ലം
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1940-ൽ കൊല്ലം രൂപതാ ബിഷപ്പായിരുന്ന ജെറോം എം. ഫെർണാണ്ടസാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ | |
---|---|
വിലാസം | |
നിർദ്ദേശാങ്കം | 8°53′05″N 76°33′54″E / 8.8847°N 76.5651°E |
വിവരങ്ങൾ | |
ആപ്‌തവാക്യം | Ora et labora |
Patron saint(s) | Bishop of Kollam |
സ്ഥാപിതം | 1940 |
സ്കൂൾ ജില്ല | കൊല്ലം |
പ്രിൻസിപ്പൽ | Rev. Fr. Silvie Antony |
Classes offered | LKG to Standard XII |
ഭാഷാ മീഡിയം | English |
കാമ്പസ് വലുപ്പം | 6 ഏക്കർ (24,000 m2) |
Campus type | Suburban |
Houses | Boscos Berchmans Brittos Savios |
കായികം | Basketball, football |
Affiliation | CISCE |
വെബ്സൈറ്റ് | ijhss |
പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവരുടെ വാസകേന്ദ്രമായിരുന്ന തങ്കശ്ശേരിയിൽ ധാരാളം ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരുണ്ടായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫന്റ് ജീസസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. കാലക്രമേണ മറ്റു വിഭാഗക്കാർക്കും ഇവിടെ പ്രവേശനം അനുവദിച്ചു.
ചരിത്രം
തിരുത്തുകആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ ആൺകുട്ടികൾക്കായി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് സ്കൂളും പെൺകുട്ടികൾക്കായി മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളും തങ്കശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന ജെറോം എം. ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനാ ചടങ്ങുകളോടെ 1940 മേയ് 8-ന് ഇൻഫന്റ് ജീസസ് സ്കൂളിന്റെ ഉദ്ഘാടനം നടന്നു. മേരി നെറ്റോ ആയിരുന്നു ആദ്യ പ്രിൻസിപ്പാൾ. 15 വിദ്യാർത്ഥികളും 2 സ്റ്റാഫുകളുമായി ആരംഭിച്ച സ്കൂളിൽ നിലവിൽ 3500 വിദ്യാർത്ഥികളും 110 സ്റ്റാഫുകളുമുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുക- ജിതേഷ് ജോൺ ഐ.ഇ.എസ്.
- ശ്യാം സുന്ദർ ഐ.പി.എസ്.
- സുരേഷ് ബാബു (ഒളിമ്പ്യൻ)
- അൽഫോൺസ് ഏറായിൽ (മുൻ കേരളാ ഡി.ജി.പി.)
- യൂജിൻ പണ്ടാല (വാസ്തുശിൽപി)
- സുരേഷ് ഗോപി (മലയാളചലച്ചിത്ര താരം)
- മുകേഷ് (മലയാളചലച്ചിത്ര താരം)
- മോഹൻ ശിവാനന്ദ് (റീഡേഴ്സ് ഡൈജസ്റ്റ് എഡിറ്റർ)
- സണ്ണി വർക്കി (പത്മശ്രീ ജേതാവ് )[1][2]
അവലംബം
തിരുത്തുക- ↑ "PRODUCING INTELLECTUAL ELITES BY PROVIDING JOYFUL LEARNING EXPERIENCE" Archived 2017-12-23 at the Wayback Machine.. 24 July 2015.
- ↑ Kerr, Simeon. "School rooms for everyone". Financial Times. 18 June 2013.