ബിഷപ് ജെറോം കോയിവിള
കൊല്ലത്തെ ഭാരതീയനായ ആദ്യത്തെ ബിഷപ്പാണ് ബിഷപ് ജെറോം കോയിവിള എന്ന ഡോ. ജെറോം എം. ഫെർണാണ്ടസ്. ഇദ്ദേഹം 1901 സെപ്റ്റംബർ 8ന് ചവറയിലെ കോയിവിളയിൽ ജനിച്ചു.[1] സെന്റ് അലോഷ്യസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയായ ജെറോം 1915-ൽ സെന്റ് റാഫേൽ സെമിനാരിയിലും സെന്റ് തെരേസ സെമിനാരിയിലുമായി വൈദികപഠനം നടത്തി. 1936-ൽ അദ്ദേഹം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ഫാ. വിൻസന്റ് ഡെറേറയുടെ സെക്രട്ടറിയായി. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെതുടർന്ന് 36ആം വയസ്സിൽ ജെറോം കൊല്ലത്തെ ബിഷപ്പായി സ്ഥാനമേറ്റു. അന്നദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. [2]
ജെറോം എം. ഫെർണാണ്ടസ് | |
---|---|
Bishop Emeritus of Quilon | |
സഭ | Catholic Church |
രൂപത | Quilon |
നിയമനം | 25 September 1937 |
സ്ഥാനാരോഹണം | 12 December 1937 |
മുൻഗാമി | Bishop Vincent Victor Dereere, O.C.D. |
പിൻഗാമി | Rt. Rev. Dr. Joseph Gabriel Fernandez |
വൈദിക പട്ടത്വം | 24 March 1928 |
മെത്രാഭിഷേകം | 12 December 1937 |
വ്യക്തി വിവരങ്ങൾ | |
ജനനം | 8 September 1901 Koivila, Quilon, India |
മരണം | 27 Feb 1992 Kerala, India |
ദേശീയത | Indian |
വിഭാഗം | Roman Catholic |
വിദ്യാകേന്ദ്രം | St. Aloysius English High School St. Teresa's Major Seminary |
1937 മുതൽ 1978 വരെ കൊല്ലം ബിഷപ്പായി തുടർന്ന ബിഷപ് ജെറോം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഫാത്തിമ മാതാ നാഷണൽ കോളേജ്, [2] കാർമല റാണി ട്രയിനിങ്ങ് കോളേജ്, [3], കൊട്ടിയം ഭാരത് മാതാ ഐ.ടീ.ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് എന്നിവ അവയിൽ ചിലതാണ്. [4]. 1992 ഫെബ്രുവരി 27ന് അദ്ദേഹം അന്തരിച്ചു.[1] തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് കത്രീഡലിലാണ് അദ്ദഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.[5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 http://www.catholic-hierarchy.org/bishop/bfernj.html
- ↑ 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-16. Retrieved 2012-11-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-19. Retrieved 2012-11-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-20. Retrieved 2012-11-23.
- ↑ "ബിഷപ്പ് ജെറോമിന്റെ വിശുദ്ധനാമകര പരിപാടിക്ക് തുടക്കമായി". ദേശാഭിമാനി. 2017-09-09. Archived from the original on 2017-12-21. Retrieved 2017-12-21.