ഇരിയ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു.

ഇരിയ ബസ് സ്റ്റാൻഡും സത്യസായി ഗ്രാമത്തിലേക്കുള്ള കവാടപോസ്റ്ററും

ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ് ബംഗ്ലാവിന്റെ അവശിഷ്ടം ഇരിയയിൽ ഉണ്ട്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു. അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു. തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇരിയ&oldid=3693133" എന്ന താളിൽനിന്ന് ശേഖരിച്ചത്