ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സ്മാരകമന്ദിരമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമായ ഇരിയയിൽ ആണിതുള്ളത്. ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ബംഗ്ലാവ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. രണ്ടു മുറികളും ചുറ്റിലും വരാന്തയും കുതിരാലയവും ഒക്കെ ഉള്ളതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്തായി ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നു. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികൾക്ക് കർണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. [1] ബ്രിട്ടീഷ് പടയോട്ടക്കാലത്തെ പ്രധാന കേന്ദ്രമായിരുന്ന ഇരിയയിലെ ഈ ബംഗ്ലാവും കുതിരാലയവും മറ്റും. 1965 -70 കാലഘട്ടത്തിൽ ബംഗ്ലാവ് കെട്ടിടത്തിൽ ഇരിയയിലെ സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി ഒരു സംസാരം നിലവിലുണ്ട്.

ബ്രിട്ടീഷ് ബംഗ്ലാവ്

നിലവിലെ അവസ്ഥ

തിരുത്തുക
 
ചുമടുതാങ്ങി

ഏറെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് ബംഗ്ലാവ് ഇന്ന് അന്യം നിൽക്കുകയാണെന്നു പറയാം. ഗവണ്മെന്റ് സ്ഥലങ്ങൾ അധികവും സ്വകാര്യവ്യക്തികൾ കൈയ്യേറുന്ന രീതിയും നിലവിൽ കാണാവുന്നതാണ്. 250 ഓളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. ഇന്ന് ഇതിന്റെ അവസ്ഥ തീർത്തും പരിതാപാവസ്ഥയിലാണ്. ബംഗ്ലാവിന്റെ മേൽക്കൂരകൾ തകർന്നിട്ട് വർഷങ്ങളായി. കാടുമൂടിക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് അടുത്തായിട്ട് ചില സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോയത്. ചുമർക്കെട്ടുകൾ ഇടിച്ചുതകർത്താണ് കല്ലുകൾ കടത്തിയത് എന്ന് ഇപ്പോൾ കണ്ടറിയാനാവും. ഇന്നത്തെ പുല്ലൂർ-പെരിയ, കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെയും ചുങ്കപ്പിരിവും അതുസംബന്ധിച്ച ചർച്ചകളും നടന്നിരുന്നത് ഇവിടെവെച്ചായിരുന്നു. ഇരവിൽ വാഴുന്നവരും ബേളൂർ പട്ടേലരുമായിരുന്നു അന്ന് ചുങ്കപ്പിരിവ് നടത്തിയിരുന്നത്. പിരിച്ചെടുത്ത് ചുങ്കം കൈപ്പറ്റുന്നതിനൊപ്പം പുത്തൂരിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണാധികാരികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങിഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു .അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു . തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയുടെ പ്രശസ്തി പുറംരാജ്യങ്ങളിൽ എത്തിച്ച, നിരവധി അന്താരാഷ്ട അവാർഡുകൾ നേടിയതും ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്തതുമായ പിറവി എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഇരിയയും, ബ്രിട്ടീഷ് ബംഗ്ലാവും, ഇരിയയിലെ പഴയ ഇല്ലവും അടങ്ങുന്ന പ്രദേശം. പഴയ ഇല്ലം അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെതന്നെ കാസറഗോഡ് അനന്തപുരി അമ്പലത്തിന്റെ അടുത്ത് കുന്നിലേക്ക് പറിച്ചു നട്ടിരുന്നു. അതിനവിടേയും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു.

ചിത്രശ്രാല

തിരുത്തുക